Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിറ്റി കിച്ചനുകൾ ഒരു കാരണവശാലും നിർത്തില്ലെന്ന് മുഖ്യമന്ത്രി; ഫണ്ടിന്റെ അപര്യാപ്തത മൂലം കോട്ടയം നഗരസഭയുടെ കമ്യൂണിറ്റി കിച്ചൺ പൂട്ടുന്നു എന്ന വാർത്ത അടിസ്ഥാനരഹിതം; മാർച്ച് 31 ന്റെ കണക്ക് പ്രകാരം 5 കോടിയിൽപരം രൂപ തനത് ഫണ്ട് തന്നെ നഗരസഭയ്ക്കുണ്ട്; ഏതെങ്കിലും പ്രത്യേക താൽപര്യം വച്ച് ഇതിലൂടെ കൂറെ പേർക്ക് ഭക്ഷണം കൊടുക്കാം എന്നാരും ചിന്തിക്കരുത്; തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം; സാമൂഹിക അടക്കുളയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീർന്നുപോയി എന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫണ്ടിന്റെ അപര്യാപ്തത മൂലം നഗരസഭയുടെ കമ്യൂണിറ്റി കിച്ചൺ പൂട്ടുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 31 ന്റെ കണക്ക് പ്രകാരം 5 കോടിയിൽപരം രൂപ തനത് ഫണ്ട് തന്നെ നഗരസഭയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അടിസ്ഥാനരഹിതമായ വാർത്തയാണ് പുറത്തുവരുന്നത്. കമ്യൂണിറ്റി കിച്ചൺ നടത്തുക എന്നത് തദ്ദേശ സ്ഥാപനം ഏറ്റെടുക്കേണ്ട ഒരു ധർമ്മായി തന്നെ കാണണം. ഫണ്ടിന്റെ ദൗർലഭ്യം ഉണ്ടാകില്ല. ഫണ്ട് ചെലവഴിക്കാം. അതിന് അനുമതിയുണ്ട്. എന്നാൽ അർഹർക്ക് മാത്രമേ ഭക്ഷണം കൊടുക്കാവു. തങ്ങൾക്ക് താൽപര്യമുള്ളിടത്തൊക്കെ കിച്ചൺ തുടങ്ങണമെന്ന് ആരെങ്കിലും തീരുമാനിച്ചാൽ തദ്ദേശ ഭരണസ്ഥാപനങ്ങൾ അത് അനുവദിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കമ്യൂണിറ്റി കിച്ചൺ വഴി 3,01,255 പേർക്ക് ഭക്ഷണം നൽകി. കഴിഞ്ഞദിവസത്തേക്കാൾ കൂടുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട് എന്നാണ് ഇപ്പോഴും കേൾക്കുന്നത്. അടുക്കളയിൽ നിയോഗിക്കപ്പെട്ട ആളുകൾ എത്രയാണോ, അവർ മാത്രമേ കിച്ചണിൽ ഉണ്ടാകാവു. ആർക്കൊക്കെയാണോ സൗജന്യമായി ഭക്ഷണം നൽകുന്നത്, ആ വ്യക്തിയുടേയോ കുടുംബത്തിന്റേയോ പേര് മുൻകൂട്ടി തീരുമാനിച്ചിരിക്കണം. ഏതെങ്കിലും പ്രത്യേക താൽപര്യം വച്ച് ഇതിലൂടെ കൂറെ പേർക്ക് ഭക്ഷണം കൊടുക്കാം എന്നാരും ചിന്തിക്കരുത്.

ആരും പട്ടിണി കിടക്കാൻ പാടില്ല.സാധാരണ നിലക്ക് ഭക്ഷണത്തിന് പ്രശ്‌നമില്ലാത്തവർക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം എത്തിക്കേണ്ട ആവശ്യം വരുന്നില്ല. പ്രത്യേക കാരണമുള്ളവരെ സഹായിക്കേണ്ടിവരും.ഇഷ്ടക്കാർക്കെല്ലാം ഭക്ഷണം കൊടുക്കാമെന്ന്, ഏതെങ്കിലും പ്രത്യേകസ്ഥാനത്തിരിക്കുന്നു എന്നതന്റെ പേരിൽ ആരെങ്കിലും ശ്രമം നടത്തിയാൽ അംഗീകരിക്കില്ല. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP