Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

'രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ'; 'ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ടാൽ ആർക്കും രോമാഞ്ചമുണ്ടാകും';ഇടത് സർക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷം

'രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ'; 'ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ടാൽ ആർക്കും രോമാഞ്ചമുണ്ടാകും';ഇടത് സർക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്, ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി അഞ്ചുവർഷംകൊണ്ട് 20 ലക്ഷംപേർക്കെങ്കിലും തൊഴിൽനൽകുന്ന പദ്ധതി, 20,000 പേർക്ക് തൊഴിൽനൽകുന്ന 2,500 സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ ഇക്കോണമി...... ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ബജറ്റിൽ യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന വാക്കുകൾ. ഇവയിൽ എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് ഇപ്പോൾ പറയാനാവില്ല. അതിവേഗം മാറുന്ന ലോക വ്യവസ്ഥയിൽ, കേവലം മനുഷ്യശക്തി കയറ്റുമതിയെ മാത്രം ആശ്രയിച്ച് കേരളത്തിന് മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവോ ദീർഘവീഷണമോ പ്രഖ്യാപനത്തിന് പിന്നിലുണ്ടോ എന്നതിന് ഉത്തരം നൽകേണ്ടത് പ്രഖ്യാപിച്ച ധനമന്ത്രി തന്നെയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 'മണിഓർഡർ സമ്പദ്ഘടന'യിൽ നിന്ന് 'വൈജ്ഞാനിക സമ്പദ്ഘടന'യിലേക്ക് മാറുന്നുവെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടാണെങ്കിൽ ധനമന്ത്രിയെ കുറ്റം പറയാനുമാവില്ല.

എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരുകാലത്ത് കംപ്യൂട്ടർവത്ക്കരണത്തിനെതിരെ സമരംചെയ്ത സഖാക്കൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ടാൽ ആർക്കും രോമാഞ്ചമുണ്ടാകും' എന്ന വി ഡി സതീശൻ എം എൽ എയുടെ വാക്കുകൾ തന്നെ ഉദാഹരണം. എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എന്ന പ്രഖ്യാപനം കേൾക്കുമ്പോൾ, പഴയ കംപ്യൂട്ടർ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാൽ കുറ്റം പറയാനാവില്ലെന്ന് ബജറ്റിനെക്കുറിച്ച് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പറയുന്നു.

രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ, ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ടാൽ ആർക്കും രോമാഞ്ചമുണ്ടാകുമെന്നാണ് സതീശന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് ഉണ്ടെന്ന് ഉറപ്പാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞത്. . ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്‌ടോപ്പ് പദ്ധതി കൂടുതൽ വിപുലവും ഉദാരവുമാക്കുമെന്നും മന്ത്രി പറയുന്നു. പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഇതിനുള്ള ചെലവ് വഹിക്കുകയെന്നും മന്ത്രി ഉറപ്പു നൽകുന്നുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി അഞ്ചുവർഷംകൊണ്ട് 20 ലക്ഷംപേർക്കെങ്കിലും തൊഴിൽനൽകുന്ന പദ്ധതിക്കും തുടക്കംകുറിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഫെബ്രുവരിയിൽ അതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നു. അടുത്ത സാമ്പത്തികവർഷത്തിൽതുടങ്ങുമെന്നും മന്ത്രി പറയുന്നു.

ഉടൻ ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ, വിവര സാങ്കേതിക മേഖലയിൽ ജോലി നഷ്ടപ്പെട്ടവർക്കും ജോലിയിൽ നിന്ന് ഏറെ കാലം മാറിനിന്നവർക്കും ഈ മേഖലയിൽ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്കും പേരു രജിസ്റ്റർ ചെയ്യാം. ഇതിൽ അവസാനത്തെ രണ്ടു വിഭാഗത്തിന് അവരുടെ നൈപുണ്യ വികസന പരിശീലത്തിനു ശേഷമേ പ്ലാറ്റ്‌ഫോമിൽ പേര് രജിസ്റ്റർ ചെയ്യാനാകൂ. ഇവരുടെ നൈപുണ്യ വികസനത്തിനായി 250 കോടിയാണ് ബജറ്റിലെ വകയിരുത്തൽ. ഈ മേഖലയിലെ ലോകമെമ്പാടുമുള്ള തൊഴിൽ ദാതാക്കൾ, അവരുടെ ജോലിക്കാരെ ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് കണ്ടെത്തും എന്നാണ് ഐസക്ക് വച്ചുപുലർത്തുന്ന പ്രതീക്ഷ.

കൂടാതെ തദ്ദേശസ്ഥാപനങ്ങൾ സ്ഥലം നൽകുകയാണെങ്കിൽ, അവിടെ സർക്കാർ വർക്ക് സ്റ്റേഷനുകൾ സൗകര്യങ്ങൾ ഏർപ്പെടുത്തും. വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യമില്ലാവർക്ക് ഇവിടെനിന്നു ജോലിചെയ്യാം. അവർക്കു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഉദാരമായ വായ്പകൾ നൽകും.
.
ഡിജിറ്റൽ പ്ലാറ്റഫോം, വർക്ക് സ്റ്റേഷനുകൾ, വ്യവസായ മൂലധന ഫണ്ട്, കുറഞ്ഞ നിരക്കിലുള്ള പലിശ, നൈപുണ്യ വികസനത്തിനുള്ള വിപുലമായ പരിശീലനം, ഉന്നത വിദ്യാഭാസമേഖലയിലെ പുതിയ സംരംഭങ്ങൾ, സ്റ്റാർട്അപ്പുകളെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കൽ, എല്ലാ കുടുംബങ്ങൾക്കും ഇന്റർനെറ്റ്, കമ്പ്യൂട്ടർ സൗകര്യങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ബജറ്റിൽ പറഞ്ഞുവയ്ക്കുന്നു.

കെ ഫോണിന്റെ ആദ്യ ഘട്ടം ഫെബ്രുവരിയിൽ പ്രവർത്തന സജ്ജമാകുന്നതോടു കൂടി എല്ലാവർക്കും നെറ്റ് ലഭ്യത ഉറപ്പാക്കും. അതുപോലെ എല്ലാ കുടുംബങ്ങൾക്കും ലാപ്ടോപ്പുകൾ നൽകുമെന്നും ഐസക്ക് പറയുന്നു. സ്റ്റാർട്അപുകൾക്കു വളരെ അനുകൂലമായ കാലാവസ്ഥയാണ് പുതിയ ബജറ്റ് ഒരുക്കുന്നത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിലേക്ക് സ്റ്റാർട്അപുകളെ കൊണ്ടുവരുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും വ്യക്തം. ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ നീളുമ്പോഴും കാലാവധി പൂർത്തിയാക്കുന്ന ഇടത് സർക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP