Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

തിങ്കളാഴ്ച വെള്ള..ചെവ്വാഴ്ച ചുവപ്പ്.ഓരോ ദിവസവും ഓരോ നിറമുള്ള സാരി; ജീവിച്ചിരുന്നെങ്കിൽ ബുധനാഴ്ച ധരിക്കുമായിരുന്നത് പച്ചയും; വിദേശകാര്യമന്ത്രിയായിരിക്കെ പാക് സന്ദർശനത്തിന് പോയപ്പോൾ പച്ചസാരി അണിഞ്ഞത് വിവാദമാക്കിയവർക്ക് അറിയുമായിരുന്നില്ല സുഷമ സ്വരാജിന്റെ വാർഡ് റോബ് മാനേജ്‌മെന്റി്‌ന്റെ രഹസ്യം; സുഷമയുടെ ചുറുചുറുക്കിന് എടുപ്പ് കൂട്ടിയ കളർകോഡിന്റെ കഥ ഇങ്ങനെ

തിങ്കളാഴ്ച വെള്ള..ചെവ്വാഴ്ച ചുവപ്പ്.ഓരോ ദിവസവും ഓരോ നിറമുള്ള സാരി; ജീവിച്ചിരുന്നെങ്കിൽ ബുധനാഴ്ച ധരിക്കുമായിരുന്നത് പച്ചയും; വിദേശകാര്യമന്ത്രിയായിരിക്കെ പാക് സന്ദർശനത്തിന് പോയപ്പോൾ പച്ചസാരി അണിഞ്ഞത് വിവാദമാക്കിയവർക്ക് അറിയുമായിരുന്നില്ല സുഷമ സ്വരാജിന്റെ വാർഡ് റോബ് മാനേജ്‌മെന്റി്‌ന്റെ രഹസ്യം; സുഷമയുടെ ചുറുചുറുക്കിന് എടുപ്പ് കൂട്ടിയ കളർകോഡിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുഷമ സ്വരാജിന്റെ വാർത്താ സമ്മേളനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളവർക്കറിയാം- എന്തൊരു ചുറുചുറുക്കാണ്. ചുറ്റുമുള്ളവരിലും ഊർജ്ജം പ്രസരിപ്പിക്കുന്ന വ്യക്തിത്വം. ചോദ്യങ്ങൾക്ക് ചടുലമായ മറുപടി. നടപ്പിലും എടുപ്പിലുമെല്ലാം ഇഷ്ടം തോന്നുന്ന പ്രകൃതം. രോഗം തളർത്തുന്നതുവരെ അങ്ങനെയായിരുന്നു അവർ. 67 ാം വയസിൽ അവർ വിടവാങ്ങിയപ്പോൾ പലരും ഓർക്കുന്നതും അവരുടെ വൃക്തിത്വത്തിലെ ചില സവിശഷതകളാണ്. വസ്ത്രധാരണത്തിൽ അവർ പുലർത്തിയ നിഷ്‌കർഷയെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ചില കൗതുകകരമായ കാര്യങ്ങൾ പറയുന്നു.

ആഴ്ചയിൽ ഓരോ ദിവസവും ഓരോ നിറമുള്ള സാരി. തിങ്കളാഴ്ച വെള്ളയോ ക്രീം നിറത്തിലോ ഉള്ള സാരി. ചൊവ്വാഴ്ച ചുവപ്പോ മെറൂണോ. ബുധനാഴ്ച പച്ചയും വ്യാഴാഴ്ച മഞ്ഞയും വെള്ളിയാഴ്ച പർപ്പിൾ, ശനിയാഴ്ച നീലയും. ഈ നിറങ്ങൾ തിരഞ്ഞെടുത്തതിന് പിന്നിൽ, എന്തെങ്കിലും ജ്യോതിഷ വിശ്വാസമോ അന്ധവിശ്വാസമോ ആണോ? 2009 മെയിൽ മധ്യപ്രദേശിലെ വിദിഷയിൽ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിക്കുമ്പോൾ അവർ അക്കാര്യം തെളിച്ചുപറഞ്ഞിട്ടുണ്ട്. അന്ധവിശ്വാസമോ, ജ്യോതിഷമോ ഒന്നും അല്ല കാരണം. രാഷ്ട്രീയനേതാക്കൾക്ക് എപ്പോഴും തിരക്കാണ്. രാവില പുറപ്പെടുമ്പോൾ ഡ്രസ് തിരഞ്ഞെടുക്കാനൊന്നും അധികസമയം ഉണ്ടാവില്ല. അങ്ങനെയാണ് ഇങ്ങനെ ഓരോ ദിവസവും ഓരോ നിറം എന്ന് അങ്ങ് നിശ്ചയിച്ചത്. അതുകൊണ്ട് ഓരോ ദിവസവും സാരി തിരഞ്ഞെടുക്കുക എളുപ്പമായി. സുഷമയുടെ സാരിയുടെ നിറം നോക്കിയാൽ, ഏതുദിവസമെന്ന് പറയാനാകും, സുഹൃത്തുക്കൾ തമാശ പറയാറുണ്ട്.

Stories you may Like

ഒരിക്കൽ, ഈ കളർ കോഡിന്റെ പേരിൽ സുഷമയെ തേടി വിവാദവുമെത്തി. 2015 ഡിസംബർ 9 ന് വിദേശകാര്യമന്ത്രി എന്ന നിലയിൽ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ പച്ചസാരിയാണ് ധരിച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. മടങ്ങിയെത്തിയപ്പോൾ പാർലമെന്റിൽ അവർ കാര്യങ്ങൾ വിശദീകരിച്ചു. വിചിത്രകാര്യങ്ങളുടെ പേരിലാണ് ആളുകൾ വിമർശിക്കുന്നത്. എന്തുകൊണ്ട് എന്റെ സാരിയുടെ നിറം പച്ചയായി? എന്തുകൊണ്ട് ഞാൻ ഉറുദ്ദു സംസാരിച്ചു? ഞാൻ ബുധനാഴ്ച പച്ച സാരിയാണ് ഉടുക്കാറുള്ളത്. അന്ന് ബുധനാഴ്ചയായിരുന്നു, സുഷമ പറഞ്ഞു.

ഇത്തരത്തിൽ വാർഡ് റോബ് മാനേജ്‌മെന്റുള്ള മറ്റൊരു ബിജെപി എംപി എസ്എസ്. അലുവാലിയ ആണ്. കാർഡിയാക് അറസ്റ്റിനെ തുടർന്ന് എയിംസിൽ സുഷമയെ പ്രവേശിപ്പിച്ചപ്പോൾ, ആദ്യം ഓടിയെത്തിയതും അലുവാലിയ ആയിരുന്നു. സിഖ് മതവിശ്വാസിയായ അലുവാലിയ ഓരോ ദിവസവും ഓരോ നിറത്തിലുള്ള തലേക്കെട്ടാണ് അണിയുക. തിങ്കളാഴ്ച വെള്ളയോ പിങ്ക് ടർബൻ. ചൊവ്വാഴ്ച ചുവപ്പ്. ബുധനാഴ്ച പച്ചയും വ്യാഴാഴ്ച മഞ്ഞയും വെള്ളിയാഴ്ച പർപ്പിളും, ശനിയാഴ്ച നേവി ബ്ലൂവും.

2009 മുതൽ 2014 വരെ സുഷമ ലോക്‌സഭ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അലുവാലിയ പ്രതിപക്ഷ ഉപനേതാവായിരുന്നു. സുഷമയുടെ സാരിയും അലുവാലിയയുടെ ടർബനും മിക്കവാറും ദിവസങ്ങളിൽ ഒരേ നിറമായിരുന്നു. സുഷമ ഈ ദിവസം ജീവിച്ചിരുന്നെങ്കിൽ ഉടുക്കുക പച്ച സാരിയായിരുന്നു താനും.2014 മെയ് 28 ന് വിദേശകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സുഷമ ധരിച്ചിരുന്നതും പച്ചസാരിയായിരുന്നു. കാരണം അന്നൊരു ബുധനാഴ്ചയായിരുന്നു. ഇന്ന് സംസ്‌കാരം നടക്കുന്നതും ഒരബുധനാഴ്ച തന്നെയായത് തികച്ചും യാദൃശ്ചികം. ഇതിനൊപ്പം തന്റെ കരിയറിൽ സുഷമ സൃഷ്ടിച്ച റെക്കോഡുകളും ശ്രദ്ധേയമാണ്.

ഹരിയാന മന്ത്രിസഭയിൽ 1977 ൽ ചേരുമ്പോൾ, 25 വയസായിരുന്നു. ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിയാവുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവ്. ലോക്‌സഭയിൽ ആദ്യവനിതാ പ്രതിപക്ഷ നേതാവ്. 2009 മുതൽ 2013 വരെ. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമ തന്നെ. ജൂലൈ 20 ന് അന്തരിച്ച ഷീല ദീക്ഷിത്തായിരുന്നു രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി. മികച്ച പാർലമെന്റേറിയനുള്ള പുരസ്‌കാരം നേടുന്ന ആദ്യവനിതയും, ആദ്യ ഫുൾ ടൈം വിദേശകാര്യ മന്ത്രിയും സുഷമയായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരാ ഗാന്ധി വിദേശകാര്യമന്ത്രി പദവിയിൽ ഇരുന്നിട്ടുണ്ട്.ഒരുദേശീയ പാർട്ടിയുടെ ആദ്യ വനിതാ വക്താവ്. ഉജ്ജ്വല വാഗ്മി. ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, കന്നഡ എന്നീ ഭാഷകളിൽ പ്രസംഗിച്ചിട്ടുള്ള ഏക വനിതാ രാഷ്ട്രീയ നേതാവും സുഷമ സ്വരാജ് ആയിരുന്നുവെന്ന സവിശേഷതയും അവരുടെ കരിയറിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP