Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കല്യാണ വീട്ടിലെ കാറ്റടിച്ചപ്പോൾ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വർണം 'വെള്ളി' നിറമായി ! സംഭവം പൊന്നാനിയിലെ പാലപ്പെട്ടിയിൽ; വീട്ടിലിരുന്ന സ്വർണവും അതിഥികളുടെ ആഭരണങ്ങളും വെള്ളി നിറമായത് ഞൊടിയിടയിൽ; കേട്ടവരിൽ വിസ്മയമുളവാക്കി കടൽതീരത്തെ കല്യാണവീട്ടിലടിച്ച അത്ഭുതക്കാറ്റ്

കല്യാണ വീട്ടിലെ കാറ്റടിച്ചപ്പോൾ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വർണം 'വെള്ളി' നിറമായി ! സംഭവം പൊന്നാനിയിലെ പാലപ്പെട്ടിയിൽ; വീട്ടിലിരുന്ന സ്വർണവും അതിഥികളുടെ ആഭരണങ്ങളും വെള്ളി നിറമായത് ഞൊടിയിടയിൽ; കേട്ടവരിൽ വിസ്മയമുളവാക്കി കടൽതീരത്തെ കല്യാണവീട്ടിലടിച്ച അത്ഭുതക്കാറ്റ്

മറുനാടൻ ഡെസ്‌ക്‌

പൊന്നാനി: കല്യാണ വീട്ടിലെ കാറ്റടിച്ചപ്പോൾ മണവാട്ടിയുടേയും ബന്ധുക്കളുടേയും സ്വർണാഭരണങ്ങൾ വെള്ളി നിറമായി. പൊന്നാനിയിലെ പാലപ്പെട്ടിയിലാണ് കേൾവിക്കാരിൽ അത്ഭുതമുണ്ടാക്കുന്ന പ്രതിഭാസം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗം നിവാസിയായ മേത്തി ഹനീഫയുടെ മകളുടെ വിവാഹം. കല്യാണ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും വിവാഹച്ചടങ്ങിനായി വീട്ടിലെത്തിയവരുടേയും സ്വർണാഭരങ്ങളുടെ നിറം മങ്ങി വെള്ളി നിറത്തിലേക്ക് മാറിയതാണ് ഏവരിലും അത്ഭുതമുളവാക്കിയിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണു വീട്ടിൽ വച്ച് സ്വർണം വെള്ളി നിറമായത്. ശനിയാഴ്ച മുതൽ തന്നെ നിറം മാറ്റം കണ്ടിരുന്നെങ്കിലും കല്യാണ തിരക്കിനിടയിൽ ഗൗരവം കൊടുത്തില്ല. എന്നാൽ ഇന്നലെ കൂടുതൽ സ്വർണം വെള്ളി നിറം ആയതോടെ വീട്ടുകാർ അങ്കലാപ്പിലായി. കടൽ തീരത്തിനോട് ചേർന്നുനിൽക്കുന്ന വീടായതിനാൽ പ്രദേശത്തെ ഏതെങ്കിലും രാസപ്രവർത്തനമാകാം സ്വർണം നിറം മാറുന്നതിന് ഇടയാക്കിയതെന്നാണ് അഭിപ്രായം.

അന്തരീക്ഷത്തിൽ അമോണിയത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചാലും നിറം മാറ്റമുണ്ടാകാമെന്നു പറയപ്പെടുന്നു. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് മീൻ വത്തിയാക്കിക്കൊണ്ടിരുന്ന മ്മയുടേയും മക്കളുടേയും സ്വർണാഭരണങ്ങളും വെള്ളി നിറമായ സംഭവമുണ്ടായിരുന്നു.

ചമ്പക്കരയിലും ആഴ്‌ച്ചകൾക്ക് മുൻപ് സ്വർണത്തിന് നിറം മാറി

സമാന സംഭവമാണ് ആഴ്‌ച്ചകൾക്ക് മുൻപ് ചമ്പക്കരയിലും സംഭവിച്ചത്. മീൻ വൃത്തിയാക്കുന്നതിനിടെ കൈയിൽ കിടന്ന സ്വർണ്ണ മോതിരം വെള്ളി നിറമാവുകയായിരുന്നു. സ്വർണ്ണത്തിന്റെ നിറം പോയി മോതിരം ദ്രവിക്കുകയോ കെമിക്കൽ മാറ്റം വരികയോ ആയിരുന്നു. മീനിൽ തൊട്ട ഇതേ വീട്ടിലേ കുട്ടികളുടെ മാലയും, വളയും കൂടി നിറം മാറി. ചമ്പക്കര ആശ്രമംപടി കക്കാട്ടുകടവിൽ ദീപു വർഗീസിന്റെ ഭാര്യ ജിഷ(32)യുടെയും മക്കളുടെയും സ്വർണാഭരണങ്ങളാണു വെള്ളി നിറമായത്. കറുകച്ചാൽ മാർക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിൽനിന്നാണ് ജിഷ ഒരു കിലോ വീതം അയലയും കിരിയാനും വാങ്ങിയത്.

അയല വെട്ടിയപ്പോൾ ജിഷയുടെ കൈവിരലിലെ അരപ്പവൻ വിവാഹ മോതിരത്തിന്റെ നിറം മാറി. തുടർന്ന് അയല വൃത്തിയാക്കാനായി ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു. ഈ സമയം അയലയിൽ തൊടുകയും മീൻ വെള്ളത്തിൽ കൈമുക്കുകയും ചെയ്ത ജിഷയുടെ കുട്ടികളായ അഞ്ച് വയസ്സുകാരൻ ഡിയോണിനും ഒന്നര വയസ്സുകാരി ഡെൽനക്കും സമാന അനുഭവം ഉണ്ടായി. കുട്ടികളുടെ സ്വർണ്ണ ചെയിനിന്റെയും, വളകളുടേയും നിറം പോയി വെള്ളി നിറമായി.ഡിയോണിന്റെ കൈയിലെ അരപവൻ സ്വർണ ചെയിനും ഡെൽനയുടെ രണ്ടു പവൻ വീതം തൂക്കം വരുന്ന രണ്ട് വളകളും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ കൊലുസുമാണ് വെള്ളി നിറമായത്.

ഇതേ തുടർന്ന് ദീപുവും ജിഷയും മീനും നിറം മാറിയ സ്വർണാഭരണങ്ങളുമായി കറുകച്ചാലിലെ മാർക്കറ്റിലെത്തി ഉടമയെ വിവരം ധരിപ്പിച്ചു.പായിപ്പാട്ടുനിന്നുമാണ് തങ്ങൾക്ക് മീൻ ലഭിക്കുന്നതെന്നും മീനിന്റെ ഗുണമേന്മയെക്കുറിച്ച് അറിയില്ലെന്നും പൊലീസിൽ പരാതി നൽകാനും നിർദ്ദേശിച്ചു. ഇവർ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകി. മീൻ സൂക്ഷിച്ചുവയ്ക്കാനുള്ള പൊലീസ് നിർദ്ദേശത്തെ തുടർന്ന് മീൻ ഫ്രിജിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവർ.

മീൻ കേടാകാതിരിക്കാനുള്ള രാസ വസ്തുവാണ് ഇതിനു കാരണം. നിറം മാറിയ സ്വർണാഭരണങ്ങളിൽ വേഗം കളർ ചേർത്തില്ലെങ്കിൽ സ്വർണം ദ്രവിച്ചുപോകുമെന്നും വെള്ളി നിറം കൂടുതൽ പടരുമെന്നുമാണ് സ്വർണം വാങ്ങിയ ജൂവലറിയിൽനിന്നു ദീപുവിനും ജിഷയ്ക്കും നിർദ്ദേശം ലഭിച്ചത്. മീനിലെ രാസസാന്നിധ്യം മനസ്സിലാക്കുന്നതിനു വിദഗ്ധ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി ഇന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുമെന്നും പൊലീസ് അറിയിച്ചു.

മെയ്‌ 21ന് വാകത്താനം പൊങ്ങന്താനം കട്ടത്തറയിൽ കെ.എസ്.ജോസഫിന്റെ (അപ്പച്ചൻ) മകൾ ജെസിയുടെ മോതിരങ്ങൾക്കും മീൻ വെട്ടിയതിനെ തുടർന്ന് നിറം മാറ്റം സംഭവിച്ചിരുന്നു. ഏതാനും മാസം മുൻപ് ചങ്ങനാശേരിയിലും നാലുകോടിയിലും സമാന രീതിയിൽ സംഭവങ്ങൾ ഉണ്ടായി. അന്നെല്ലാം മത്തിയായിരുന്നു വില്ലൻ. എന്നാൽ ഇപ്പോൾ മറ്റ് മീനുകളിലേക്കും രാസ വസ്തുക്കൾ വ്യാപിച്ചതോടെ ജനം ഭീതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP