Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവൻ എന്റെ ഏകമകനാണ്; ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു; പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു'; മരണത്തിനും തോൽപ്പിക്കാനാകാത്ത രാജ്യസ്നേഹത്തിന്റെ മാതൃകയായി കേണൽ സന്തോഷിന്റെ അമ്മ

'അവൻ എന്റെ ഏകമകനാണ്; ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു; പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു'; മരണത്തിനും തോൽപ്പിക്കാനാകാത്ത രാജ്യസ്നേഹത്തിന്റെ മാതൃകയായി കേണൽ സന്തോഷിന്റെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഇന്ത്യാ- ചൈനാ അതിർത്തിയിലെ സംഘർഷത്തിനിടെ വീരമൃത്യു വരിച്ച കേണൽ സന്തോഷിന്റെ മരണ വാർ‌ത്ത അറിഞ്ഞതോടെ ഞെട്ടിത്തെറിച്ച് തെലങ്കാനയിലെ കുടുംബം. ഏകമകനെ നഷ്ടമായതിന്റെ കടലോളം സങ്കടം കണ്ണീരാൽ മറയ്ക്കുമ്പോഴും നാടിന് വേണ്ടി ജീവത്യാ​ഗം ചെയ്ത മകനെ ഓർത്ത് അഭിമാനിക്കുകയാണ് ആ അമ്മ. 'അവൻ എന്റെ ഏകമകനാണ്. ഒരു അമ്മ എന്ന നിലയ്ക്ക് ഈ വേർപാട് ഏറെ വേദനിപ്പിക്കുന്നു. പക്ഷേ മാതൃരാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നു'- കണ്ണീരും വേദനയും അടക്കിപ്പിടിച്ച് സന്തോഷിന്റെ അമ്മ മഞ്ജുള പറയുന്നു.

ഇന്നലെ തന്നെ സന്തോഷിന്റെ വിയോഗം ഭാര്യയെ സൈന്യത്തിൽ നിന്ന് അറിയിച്ചിരുന്നു. അമ്മയെ ഇന്ന് ഉച്ചക്ക് ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. ഭാര്യ: സന്തോഷി, മകൾ അഭിനയ (9), മകൻ അനിരുദ്ധ് (4) എന്നിവർ അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. .സന്തോഷിന്റെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വാർത്തയറിഞ്ഞ് അമ്മായി തളർന്നുവീഴുകയായിരുന്നു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോറുകൊണ്ട സൈനിക സ്കൂളിലായിരുന്നു സന്തോഷിന്റെ പഠനം. ഉപേന്ദർ സ്റ്റേറ്റ് ബാങ്ക് മാനേജരായിരുന്നു പിതാവ്. 2004ലാണ് സന്തോഷ് ആർമിയിൽ പ്രവേശിച്ചത്. ജമ്മുവിലായിരുന്നു ആദ്യ പോസ്റ്റിങ്. പാക്കിസ്ഥാനെതിരായ ഒരു ഓപ്പറേഷനിൽ സന്തോഷ് പങ്കാളിയായിരുന്നു. ഇന്ത്യൻ മണ്ണ് കൈയേറിയ മൂന്നു പാക് ഭീകരരെ സന്തോഷ് വധിക്കുകയും ചെയ്തു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അതിർത്തിയിലായിരുന്നു സന്തോഷ്. സന്തോഷിന് ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നതാണെങ്കിലും അതിർത്തിയിലെ സംഘർഷാവസ്ഥയും കൊറോണ വ്യാപനവും കാരണം അവിടെ തന്നെ തുടരുകയായിരുന്നു.

ഇന്ത്യ- ചൈന സംഘർഷത്തിൽ ഒരു കേണലും 2 ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാന്റിങ് ഓഫീസർ കേണൽ സന്തോഷ് ബാബുവാണ് മരിച്ചത്. ലഡാഖിലെ പട്രോളിങ് പോയിന്റിന് സമീപത്തുള്ള ഗാൽവാൻ താഴ്‌വരയിൽ വച്ചാണ് സംഘർഷം ഉണ്ടായത്. വീരമൃത്യു വരിച്ച സൈനികർ തമിഴ്‌നാട്, ജാർഖണ്ഡ് സ്വദേശികളാണ്.1975 നു ചൈനയുമായുണ്ടായ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ സൈനികർ ചൈനീസ് അതിർത്തിയിൽ കൊല്ലപ്പെടുന്നത്. 1975 ൽ അരുണാചൽ പ്രദേശിലെ തുളുങ് ലായിൽ നാല് ഇന്ത്യൻ സൈനികർ കൊലപ്പെട്ടിരുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാസാദ്യം പാംഗോങ് ട്‌സോ (കിഴക്കൻ ലഡാക്ക്), നകു ലാ (സിക്കിം) എന്നിവിടങ്ങളിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതായ റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് സ്ഥിതി രൂക്ഷമായത്. ലഡാക്കിലെ ഇന്ത്യൻ വ്യോമസേനാ താവളമായ ദൗലത് ബേഗ് ഓൾഡി വരെ നീളുന്ന ദർബുക്-ഷൈക്- ദൗലത് ബേഗ് ഓൾഡി റോഡ് കഴിഞ്ഞ വർഷം പണിതതും ചൈനയുടെ എതിർപ്പിന് കാരണമായിയെന്ന് കരുതപ്പെടുന്നു. ലഡാക്കിനെ ഈ റോഡ് കാരക്കോറം ചുരവുമായി ബന്ധിപ്പിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് അയ്യായിരത്തോളം സൈനികരെ ചൈന അതിർത്തിയിൽ വിന്യസിച്ചിരുന്നു. ഇന്ത്യയും ആൾബലം കൂട്ടിയതോടെ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP