Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളക്ടറെ മഴ നനയിക്കാതെ കുട പിടിച്ച് ഉദ്യോഗസ്ഥൻ; സ്വയം കുടപിടിച്ച് കളക്ടറുടെ പിന്നാല പാവം മേയർ; രാഷ്ട്രപതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ തിരുവനന്തപുരം കളക്ടർ വാസുകി പുലിവാലു പിടിച്ചത് ഇങ്ങനെ; മിഷേൽ നനയാതിരിക്കാൻ ഒബാമ കുടപിടിക്കുന്ന ചിത്രവുമായി സോഷ്യൽ മീഡിയ

കളക്ടറെ മഴ നനയിക്കാതെ കുട പിടിച്ച് ഉദ്യോഗസ്ഥൻ; സ്വയം കുടപിടിച്ച് കളക്ടറുടെ പിന്നാല പാവം മേയർ; രാഷ്ട്രപതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ തിരുവനന്തപുരം കളക്ടർ വാസുകി പുലിവാലു പിടിച്ചത് ഇങ്ങനെ; മിഷേൽ നനയാതിരിക്കാൻ ഒബാമ കുടപിടിക്കുന്ന ചിത്രവുമായി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആദ്യമായി കേരളത്തിലെത്തിയപ്പോൾ ഒപ്പം മഴയും എത്തിയിരുന്നു. മഴയെ വകവയ്ക്കാതെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് വ്യത്യസ്തനായ രാഷ്ട്രപതിയുടെ ചിത്രം വൈറലായിരുന്നു. ഇതോടൊപ്പം വിമാനത്താവളത്തിലെ മറ്റൊരു ചിത്രവും ശ്രദ്ധേയമാവുകയാണ്.

വിമാനത്താവളത്തിലെ മഴ ജില്ലാ കളക്ടറെ നനയിക്കാതിരിക്കാൻ ഉദ്യോഗസ്ഥൻ കുടപിടിച്ചു കൊടുക്കുന്നതിന്റേയും ഒപ്പമുള്ള മേയർ സ്വയം കുടപിടിച്ചു വരുന്നതിന്റേയുമാണ് ആ ചിത്രം. ഉദ്യോഗസ്ഥരുടെ അഹങ്കാരമായി ചിലർ അതിനെ ചിത്രീകരിക്കുമ്പോൾ നമ്മുടെ സർവ്വീസ് ചട്ടങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം ട്രോൾ ചെയ്യപ്പെടുന്നത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും കുടുംബത്തിന്റേയും ചിത്രവുമായി താരതമ്യം ചെയ്തുകൊണ്ടാണ്.

രാവിലെ 9.15നാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയത്. അപ്പോൾ ചെറുതായി മഴ പെയ്തു തുടങ്ങിയിരുന്നു. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് കുട ചൂടി. എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുമ്പോഴും മഴ തുടർന്നു. ഈ സമയം കുടചൂടാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും രാംനാഥ് കോവിന്ദ് നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. മഴ വകവെയ്ക്കാതെയാണ് സൈന്യം നൽകിയ ഗാർഡ് ഓഫ് ഓണർ പരിശോധിച്ച് അദ്ദേഹം അഭിവാദ്യം സ്വീകരിച്ചത്.

എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ രാഷ്ട്രപതിക്ക് ഗംഭീര വരവേൽപ്പാണ് നൽകിയത്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് രാംനാഥ് കോവിന്ദിനെ സ്വീകരിച്ചത്. കൂടാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു കളക്ടർ വാസുകിയും മേയർ പ്രശാന്തുമൊക്കെ.

വരവേൽപ്പു കഴിഞ്ഞ് രാഷ്ട്രപതി ഹെലികോപ്‌റററിൽ കായംകുളത്തേയ്ക്ക് തിരിച്ചതിനു ശേഷം ഇവർ തിരിച്ചു വരുമ്പോഴുള്ളതാണ് ചിത്രം. ആചാരങ്ങൾ ഒന്നും മാറുന്നില്ല എന്നു വിഷാദിക്കുന്നവർ മുതൽ ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രമായ കിംഗിലെ ഡയലോഗ് ഓർമ്മിക്കുന്നവർ വരെ ഈ ചിത്രത്തിന് കമന്റിടുന്നു. എന്നാൽ ഇതിനുമൊക്കെ അപ്പുറം
ശരിക്കു ആരാണു ആർക്കു കുട പിടിക്കുന്നത് എന്നു കാണണമെങ്കിൽ ഭൂമി കൈയേറ്റക്കേസ് ശ്രദ്ധിച്ചാൽ മതി എന്നു പറഞ്ഞവരും ഉണ്ട്. ജനാധി പത്യഭരണത്തിൽ ഇത്തരം അദൃശ്യ കുടകൾ ധാരാളം കാണാമെന്നും താത്വികമായി വിലയിരുത്താം. അതിനപ്പുറം ഇതൊരു കാര്ുണ്യ പ്രകടമായി വിലയിരുത്തിയാൽ മതിയെന്നും അഭിപ്രായമുണ്ട്.

എന്നാൽ ഇത്തരം ഉദ്യോഗസ്ഥമനോഭാവങ്ങൾ മാറേണ്ടതല്ലേ. ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കൻ പ്രസിഡന്റു പോലും സ്വയം കുടപിടിക്കാൻ മനസ്സു കാണിക്കുമ്പോൾ ഉന്നത പദവിയിലുള്ളവർ ഇത്തരം അല്പത്തരത്തിന് ഇരയാവരുത്. ആ കുട വാങ്ങി സ്വയം പിടിക്കാനുള്ള ഉന്നതവും വിശാലവുമായ മനസ്സാണ് വളർത്തിയെടുക്കേണ്ടത്. അതാണ് മാതൃക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP