Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണന്താനം കലക്ടർ ബ്രോയെ ക്ഷണിച്ചത് കേരളത്തിലെ പ്രധാന നേതാക്കളുടെ അനുമതി വാങ്ങിയ ശേഷം; കാര്യങ്ങൾ സ്മൂത്താക്കാൻ ഇഷ്ടമുള്ളയാളെ എടുത്തോളാൻ കേന്ദ്ര നേതൃത്വവും; എൻ പ്രശാന്തിന്റെ ചെന്നിത്തല ബന്ധവും മുൻ എസ്എഫ്‌ഐ ബന്ധവും ചൂണ്ടിക്കാട്ടി തടയാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കൾ നിരാശരാകും: കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് കയ്യൊപ്പ് നൽകാൻ കണ്ണന്താനത്തിന് പിന്നാലെ മുൻ കോഴിക്കോട് കലക്ടറും

കണ്ണന്താനം കലക്ടർ ബ്രോയെ ക്ഷണിച്ചത് കേരളത്തിലെ പ്രധാന നേതാക്കളുടെ അനുമതി വാങ്ങിയ ശേഷം; കാര്യങ്ങൾ സ്മൂത്താക്കാൻ ഇഷ്ടമുള്ളയാളെ എടുത്തോളാൻ കേന്ദ്ര നേതൃത്വവും; എൻ പ്രശാന്തിന്റെ ചെന്നിത്തല ബന്ധവും മുൻ എസ്എഫ്‌ഐ ബന്ധവും ചൂണ്ടിക്കാട്ടി തടയാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കൾ നിരാശരാകും: കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് കയ്യൊപ്പ് നൽകാൻ കണ്ണന്താനത്തിന് പിന്നാലെ മുൻ കോഴിക്കോട് കലക്ടറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട്ടുകാരുടെ സ്വന്തം കലക്ടർ ബ്രോ ആയിരുന്ന എൻ പ്രശാന്തിനെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപി നേതാക്കൾ നിരാശരാകേണ്ടി വരും. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് കണ്ണന്താനം പ്രശാന്തിനെ നിയമിക്കാൻ അദ്ദേഹം തീരുമാനിച്ചതെന്നാണ് അറിയുന്നത്. കേരളത്തിലെ പ്രമുഖ നേതാക്കളുടെയും അനുമതി അദ്ദേഹം വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഉടക്കുമായി രംഗത്തെത്തിയ ചില നേതാക്കളുടെ നീക്കം വിലപ്പോകില്ലെന്നാണ് അറിയുന്നത്.

കണ്ണന്താനം തന്നെ ഇടതു എംഎൽഎ ആയിരുന്ന വ്യക്തിയാണ്. അങ്ങനെയൊരു വ്യക്തിയെ കേന്ദ്രത്തിൽ മന്ത്രിയാക്കാമെങ്കിൽ പിന്നെ അദ്ദേഹത്തിന് പ്രൈവറ്റ് സെക്രട്ടറിയായി കേരളത്തിലെ മിടുക്കനായ ഉദ്യോഗസ്ഥനെ തന്നെ നിയമിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നാണ് കേന്ദ്ര നേതാക്കളുടെ ചോദ്യം. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ കേരളത്തിലെ ചില ബിജെപി നേതാക്കൾ മാത്രമാണെന്നും കണ്ണന്താനത്തിന് ബോധ്യമുണ്ട്.

സൈബർ ലോകത്തെ മുഖം നോക്കാത്ത നിലപാടുകളുടെ പേരിൽ പ്രശാന്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. രാഷ്ട്രീയത്തിന് അപ്പുറത്താണ് ഇക്കൂട്ടർ. കോൺഗ്രസുകാരും സിപിഎമ്മുകാരും ബിജെപിക്കാരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥർക്കിടയിലും പ്രശാന്തിന്റെ വളർച്ചയിലും പ്രശസ്തയിലും അസൂയാലുക്കളായുള്ളവരുണ്ട്. ഇവരെല്ലാം ചേർന്നുള്ള ഓപ്പറേഷനാണ് പ്രശാന്തിനെതിരായ വാർത്തകൾക്ക് പിന്നിലെന്നാണ് അറിയുന്നത്. ഇവരാണ് ചില മാധ്യമപ്രവർത്തകരുായി ചേർന്ന് വാർത്ത പ്ലാന്റ് ചെയ്തത്.

ഒരേ സമയം മംഗളത്തിലും മാതൃഭൂമിയിലും പ്രശാന്തിനെതിരായ വാർത്തകൾ വന്നു. ഇതിന്റെ ലക്ഷ്യം തനിക്ക് ലഭിക്കുമായിരുന്ന സ്ഥാനം തടയുക എന്നതിലെ ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നതിന് തെളിവാണെന്നും കലക്ടർ ബ്രോയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ കുപ്രചരണങ്ങളൊന്നും വിലപ്പോവില്ലെന്നാണ് കണ്ണന്താനത്തോട് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നത്. തന്റെ മന്ത്രിസ്ഥാനത്തിൽ കേരളത്തിലെ ബിജെപി നേതാക്കൾക്ക് അതൃപ്തിയുള്ള കാര്യം അദ്ദേഹത്തിന് തന്നെ ബോധ്യമുള്ളതാണ്. അതുകൊണ്ട് കേരളത്തിലെ നേതാക്കളുടെ എതിർപ്പ് കണ്ണന്താനവും വകവെക്കില്ല.

താൻ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച കാലത്ത് പലപ്പോഴും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അതിന് നിശ്ചയദാർഢ്യമാണ് മാനദണ്ഡമെന്ന് കണ്ണന്താനം പറയുന്നത്. അങ്ങനെ നിശ്ചയദാർഢ്യമുള്ള ഉദ്യോഗസ്ഥനാണ് പ്രശാന്തെന്നാണ് കണ്ണന്താനം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മന്ത്രി തീരുമാനിച്ചതും അനുമതി തേടിയതും. പ്രശാന്ത് ഉടൻ നിയമിതനാകും എന്നുറപ്പായതോടെ അവസാന നിമിഷത്തെ അട്ടിമറിക്കായിരുന്നു ശ്രമം. എന്നാൽ, ഇത് വിജയിക്കാൻ പോകുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

തന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുൻ കലക്ടർ എൻ. പ്രശാന്ത് മതിയെന്നാണ് കണ്ണന്താനത്തിന്റെ നിലപാട്. പ്രശാന്തിന്റെ സേവനം വിട്ടുനൽകാൻ പ്രധാനമന്ത്രിക്കു കണ്ണന്താനം കത്തു നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. പഠനകാലത്ത് എസ് എഫ് ഐ ബന്ധമുണ്ടായിരുന്നുവെന്നാണ് അതിൽ പ്രധാന ആരോപണം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. പ്രശാന്തിനു കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയുള്ള പ്രൈവറ്റ് സെക്രട്ടറി തസ്തികയിലാണ് നിയമനം നൽകുന്നത്.

ഇതിനെതിരെയാമ് പാർട്ടി ദേശീയനേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഒരുവിഭാഗം പരാതി അയച്ചത്. മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചവരെ എൻ.ഡി.എ. മന്ത്രിമാർ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് ഈ നിയമനനീക്കമെന്നാണ് ഇവരുടെ വാദം. വിനോദസഞ്ചാരവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള കണ്ണന്താനത്തിന്റെ സെക്രട്ടറി പദത്തിലേക്ക് മറ്റൊരു മലയാളി ഐ.എ.എസുകാരനെ നിയമിക്കാനാണ് പാർട്ടിയുടെ ശുപാർശ. കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരളത്തിലെ വിനോദസഞ്ചാരവികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതിനു മലയാളി ഉദ്യോഗസ്ഥൻ വേണമെന്ന ചിന്തയാണ് ഇതിനുപിന്നിൽ.

കെടിഡിസിയുടെ എംഡിയായി പ്രവർത്തിച്ച പരിചയം പ്രശാന്തിനുണ്ട്. ടൂറിസം രംഗത്തെ കുറിച്ച് ആഴത്തിലുള്ള അറിവും. ഇത് കണ്ണന്താനത്തിന് അറിയാം. ഈ സാഹചര്യത്തിലാണ് ടൂറിസം മേഖലയിലെ പ്രശാന്തിന്റെ പരിചയം ഗുണകരമായി ഉപയോഗിക്കാൻ കണ്ണന്താനം തയ്യാറായത്. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് പ്രധാനമന്ത്രിക്ക് പ്രശാന്തിന് വേണ്ടി കണ്ണന്താനം കത്തെഴുതിയത്. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ മലബാറുകാരുടെ മനംകവർന്ന പ്രശാന്തിനെ അവർ 'കലക്ടർ ബ്രോ' എന്നാണു വിശേഷിപ്പിച്ചിരുന്നത്. ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫേസ്‌ബുക്ക് പേജും ആരംഭിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് എംപി: എം.കെ. രാഘവനുമായി പ്രശാന്ത് ഇടഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇടത് ഭരണത്തിന്റെ തുടക്കത്തിൽ സർക്കാരുമായി നല്ല ബന്ധം കളക്ടർക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ ചെറിയ വിള്ളൽ വന്നു. ഇതോടെയാണ് കോഴിക്കോട് കളക്ടർ സ്ഥാനം നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP