Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐശ്വര്യയുടെ അന്ത്യയാത്രയായത് ഔദ്യോഗിക ആവശ്യത്തിനായി ജന്മനാട്ടിലേക്കുള്ള യാത്ര; വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷമാകവെയുള്ള യുവതിയുടെ വിയോഗം താങ്ങാനാകാതെ ബന്ധുക്കൾ; അവിനാശിയിലെ ബസപകടത്തിൽ മരിച്ച ഐടി കമ്പനി ഉദ്യോഗസ്ഥ നാടിന്റെ നൊമ്പരമാകുന്നു

ഐശ്വര്യയുടെ അന്ത്യയാത്രയായത് ഔദ്യോഗിക ആവശ്യത്തിനായി ജന്മനാട്ടിലേക്കുള്ള യാത്ര; വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷമാകവെയുള്ള യുവതിയുടെ വിയോഗം താങ്ങാനാകാതെ ബന്ധുക്കൾ; അവിനാശിയിലെ ബസപകടത്തിൽ മരിച്ച ഐടി കമ്പനി ഉദ്യോഗസ്ഥ നാടിന്റെ നൊമ്പരമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ഐശ്വര്യയുടെ മരണവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കെഎസ്ആർടിയി ബസിൽ കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി പോണേക്കര ഗോപകുമാർ രാജശ്രീ ദമ്പതികളുടെ മകളായ ഐശ്വര്യയും ഉണ്ടായിരുന്നു. ദാരുണമായ അപകടത്തിൽ ഐശ്വര്യക്ക് ജീവൻ നഷ്ടമായെന്ന വാർത്ത വലിയ ആഘാതമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും. ഭർത്താവിനൊപ്പം ബംഗലൂരുവിൽ താമസിച്ചിരുന്ന ഐശ്വര്യ ഔദ്യോഗിക ആവശ്യത്തിനായി കൊച്ചിയിലേക്ക് വരവെയാണ് അവിനാശിയിൽ അപകടത്തിൽ പെട്ടത്.

ബംഗലൂരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥയാണ് ഐശ്വര്യ. വിവാഹിതയായിട്ട് ഒരു വർഷം തികയുന്നേ ഉള്ളു. ഒരു വർഷം മുമ്പായിരുന്നു ഐശ്വര്യയുടെ വിവാഹം. ഭർത്താവും ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. അപകട വാർത്ത അറിഞ്ഞതോടെ ഭർത്താവ് ബംഗലൂരുവിൽ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും കൊച്ചിയിൽ നിന്നും അവിനാശിയിലേക്ക് തിരിച്ചിട്ടുണ്ട്.

ബംഗളുരൂവിൽ നിന്ന് ആറേകാലിന് എടുത്ത ബസ് 5.50നായിരുന്നു എറണാകുളത്ത് എത്തേണ്ടിയിരുന്നത്. ഇലട്രോണിക് സിറ്റിയിൽ നിർത്തി ഹൊസുരും പിന്നിട്ട് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഷെഡ്യൂൾ പ്രകാരം പുലർച്ചെ മൂന്ന് മണിക്ക് പാലക്കാട് എത്തേണ്ടതായിരുന്നു ബസ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. എറണാകുളത്ത് നിന്നാണ് ഈ ലോറിയും പോയതെന്നാണ് സൂചന.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ ഒരുഭാഗം ഏതാണ് പൂർണമായും തകർന്ന നിലയിലാണ്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന. കണ്ടെയ്‌നർ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന യാത്രക്കാർ മരിച്ചുവെന്നാണ് കരുതുന്നത്. ഇവരിൽ ചിലരുടെ ശരീരഭാഗങ്ങൾ ഇടിയുടെ ആഘാതത്തിൽ ഛിന്നഭിന്നമായി പോയിട്ടുണ്ട്. ബസിലും കണ്ടെയ്‌നർ ലോറിയിലുമായി ചിതറിക്കിടന്ന ശരീര ഭാഗങ്ങൾ പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് മാറ്റി.

ഫെബ്രുവരി 17-നാണ് അപകടത്തിൽ പെട്ട് ബസ് എറണാകുളത്ത് നിന്ന് ബെംഗളുരിവിലേക്ക് പോയത്. തൊട്ടുപിറ്റേന്ന് തന്നെ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. ആ മടക്കം മരണത്തിലേക്കായിരുന്നു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP