Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കോട്ടിട്ട അജ്ഞാതൻ ആക്രമിച്ചത് ദിവസങ്ങൾക്കുമുമ്പ്; മദ്രസയിൽ പോകുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രമെടുക്കാൻ ഇതേ കോട്ടിട്ടയാൾ ശ്രമിച്ചത് രണ്ടു ദിവസം മുമ്പ്; ഇന്നലെ പുലർച്ചെ കോട്ട് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെ ആക്രമിച്ചു; വീടുകളിൽ വ്യാപകമായി ചതുരക്കള്ളി അടയാളം ഇടുന്നതും ആര്? ബാലുശ്ശേരി- കിനാലൂർ മേഖലയിൽ ഗ്രാമീണരുടെ ഉറക്കം കെടുത്തി 'കോട്ട്മാൻ'

വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലെത്തി കോട്ടിട്ട അജ്ഞാതൻ ആക്രമിച്ചത് ദിവസങ്ങൾക്കുമുമ്പ്; മദ്രസയിൽ പോകുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രമെടുക്കാൻ ഇതേ കോട്ടിട്ടയാൾ ശ്രമിച്ചത് രണ്ടു ദിവസം മുമ്പ്; ഇന്നലെ പുലർച്ചെ കോട്ട് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെ ആക്രമിച്ചു; വീടുകളിൽ വ്യാപകമായി ചതുരക്കള്ളി അടയാളം ഇടുന്നതും ആര്? ബാലുശ്ശേരി- കിനാലൂർ മേഖലയിൽ ഗ്രാമീണരുടെ  ഉറക്കം കെടുത്തി 'കോട്ട്മാൻ'

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബാറ്റ്മാൻ തൊട്ട് സ്പൈഡന്മാൻ വരെയുള്ള വിവിധതരം ഹൊറർ സിനിമകളെപ്പോലെ കോഴിക്കോട് ബാലുശ്ശേരിയിലും പരിസരത്തുമായി ഒരു കോട്ടിട്ട മനുഷ്യനെചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നു. കോട്ട് ധരിച്ചെത്തുന്ന ഒരു മനുഷ്യൻ ഇവിടെ ദിവസങ്ങളായി ഭീതി പടർത്തിക്കൊണ്ടിരിക്കയാണ്. കോട്ട് ധരിച്ചെത്തിയ അജ്ഞാതൻ യുവതിയെ ആക്രമിച്ചതാണ് ഏറ്റവും പുതിയ സംഭവം. കിനലൂർ എസ്റ്റേറ്റിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പരിക്കേറ്റ യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സ്ത്രീ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഏഴുകണ്ടിയിൽ വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലും ഇത്തരത്തിൽ കോട്ടിട്ട അജ്ഞാതൻ എത്തി ആക്രമിച്ചിരുന്നു. അതിന ദിവസങ്ങൾ കഴിഞ്ഞ് മദ്രസയിൽ പോകുന്ന ഒരു വിദ്യാർത്ഥിയുടെ ചിത്രമെടുക്കാനും കോട്ടിട്ട ഒരാൾ ശ്രമിച്ചിരുന്നു. കുട്ടി ബഹളംവച്ചതിനെത്തുടർന്ന് അയാൾ അവിടെനിന്നും കടന്നുകളയുകയായിരുന്നു. കിനാലൂർ മേഖലയിലെ വീടുകളിൽ വ്യാപകമായി ചതുരക്കള്ള്ളി അടയാളം കണ്ടതിന് പിന്നാലെയാണ് ആക്രമണം.

ആക്രമിക്കപ്പെട്ട യുവതിയുടെ വീട്ടിലെ ചുമരിലും ഇത്തരത്തിൽ അവ്യക്തമായ എഴുത്തുകൾ കണ്ടിരുന്നു. അതേസമയം, ഇതിന്റെയെല്ലാം പിന്നിൽ ഒരാൾ തന്നെയാണോയെന്ന് വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഭയത്തോടെയാണ് ജീവിക്കുന്നത്. നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്്.

കോട്ട്മാൻ ഭീതിയിൽ നാട്ടുകാർ കഴിയുമ്പോഴും പക്ഷേ ഇത് സാമൂഹിക വിരുദ്ധരുടെ പണിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്. മുമ്പ് സമാനമായ കേസുകളിൽ അന്വേഷണം നടത്തിയപ്പോഴൊക്കെ ഇക്കാര്യമാണ് വെളിപ്പെട്ടതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP