Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തീരമേഖലയിൽ കോവിഡ് വ്യാപനം ഉയരുന്നത് ആശങ്കയിലേക്ക്; രോഗവ്യാപനം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്; പ്രായമായവരെ മാറ്റിപാർപ്പിക്കുന്നത് അടക്കം സർക്കാർ പരിഗണനയിൽ; രോഗികളുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : തീരമേഖലയിൽ കോവിഡ് വ്യാപനം ഉയരുന്നത് ആശങ്കയിലേക്കെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രോഗവ്യാപനം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തീരദേശത്ത് തന്നെ ഒരുക്കുന്ന നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പ്രായമായവരെ മാറ്റിപാർപ്പിക്കുന്നത് അടക്കം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ചുമതലയുള്ള മന്ത്രിമാർ ഓരോ പഞ്ചായത്തിലെയും ആളുകളെ സുരക്ഷിതമായി പാർപ്പിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം. രോഗികളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. തീരദേശത്തുനിന്നും ഒരാളെയും മാറ്റിക്കൊണ്ടുപോകാൻ കഴിയില്ല.

കണ്ടെയ്ന്മെന്റ് സോണിൽ ഫസ്റ്റ് ടൈം ട്രീറ്റ്മെന്റ് വേണ്ടവർക്ക് അവിടെ തന്നെ അതിനുള്ള സൗകര്യം ഒരുക്കുക. പ്രായമേറിയവർക്കുള്ള താമസസൗകര്യവും അവിടവിടെത്തന്നെ ഒരുക്കുകയാണ് വേണ്ടതെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

കോവിഡ് രോഗവ്യാപനം ഏറുന്നത് പരിഗണിച്ച് സംസ്ഥാനത്തെ തീരമേഖലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ആലപ്പുഴ അടക്കം മിക്ക തീരപ്രദേശത്തും മീൻപിടുത്തവും മൽസ്യവിൽപ്പനയും വിലക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP