Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഒരു ഉദ്യോഗസ്ഥനു മാത്രം കൂട്ടി നൽകിയത് 80000 രൂപ! അനധികൃതമായി ശമ്പളം വർധിപ്പിച്ച മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കേരള ബാങ്കിന്റെ തലപ്പത്തുകൊണ്ടുവരാനും ആലോചന; കേരള ബാങ്ക് പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വർഷത്തിനിടെ സിപിഎമ്മിന്റെ സ്വന്തക്കാരായ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർക്ക് തുക കൂട്ടി നൽകി ബാങ്ക് ഭരണസമിതി; പുതുതായി എത്തിയവർക്ക് സംസ്ഥാന സഹകരണബാങ്കിൽ ഇതേ തസ്തികയിൽ നേരത്തെ ജോലി ചെയ്തിരുന്നവരേക്കാൾ ഇരട്ടി ശമ്പളമായി; ഇഷ്ടക്കാരെ സിപിഎം സ്‌നേഹിക്കുന്ന മറ്റൊരു കഥ

ഒരു ഉദ്യോഗസ്ഥനു മാത്രം കൂട്ടി നൽകിയത് 80000 രൂപ! അനധികൃതമായി ശമ്പളം വർധിപ്പിച്ച മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കേരള ബാങ്കിന്റെ തലപ്പത്തുകൊണ്ടുവരാനും ആലോചന; കേരള ബാങ്ക് പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വർഷത്തിനിടെ സിപിഎമ്മിന്റെ സ്വന്തക്കാരായ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർക്ക് തുക കൂട്ടി നൽകി ബാങ്ക് ഭരണസമിതി; പുതുതായി എത്തിയവർക്ക് സംസ്ഥാന സഹകരണബാങ്കിൽ ഇതേ തസ്തികയിൽ നേരത്തെ ജോലി ചെയ്തിരുന്നവരേക്കാൾ ഇരട്ടി ശമ്പളമായി; ഇഷ്ടക്കാരെ സിപിഎം സ്‌നേഹിക്കുന്ന മറ്റൊരു കഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിന്റെ അടുപ്പക്കാർക്ക് സംസ്ഥാന സഹകരണ ബാങ്കിൽ തോന്നിയതു പോലെ ശമ്പളം കൂട്ടി നൽകുന്ന വാർത്ത നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇങ്ങനെ അനധികൃതമായി ശമ്പളം കൂട്ടി നൽകിയ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളെയാണു കേരള ബാങ്കിന്റെ തലപ്പത്തു കൊണ്ടുവരാനുള്ള ആലോചനയാണ് സർക്കാർ നടത്തുന്നത്. ബാങ്കിന്റെ മുൻനിരയിലെ തസ്തികകളിലെല്ലാം ഇത്തരത്തിൽ അടുപ്പക്കാരെ തിരുകി കയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരള ബാങ്ക് നിലവിൽ വരും മുൻപേ സംസ്ഥാന സഹകരണ ബാങ്കിൽ സ്വന്തക്കാരായ ഉദ്യോഗസ്ഥർക്കു വഴിവിട്ടു വൻതുക ശമ്പളം അനുവദിച്ചു സഹകരണ വകുപ്പ്.

ജില്ലാ ബാങ്കിൽ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സഹകരണ ബാങ്കിലെ ഉന്നത തസ്തികയിലെത്തിയ ഉദ്യോഗസ്ഥർക്കാണു ശമ്പളത്തിൽ വൻ വർധന. ഒറ്റ ഉദ്യോഗസ്ഥനു മാത്രം 80000 രൂപ വരെ ശമ്പളം കൂട്ടി നൽകി. ജില്ലാ സഹകരണ ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു പിഎസ്‌സി വഴിയാണു സംസ്ഥാന സഹകരണ ബാങ്കിലേക്കു നിയമനം നടത്തിയത്. നിയമന വേളയിൽ ഓരോ തസ്തകയിലേക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമായി പറഞ്ഞിരുന്നു.

സ്ഥാപനം മാറി എത്തുന്ന ജീവനക്കാർക്കു മുൻ സ്ഥാപനത്തിൽ ലഭിച്ചു കൊണ്ടിരുന്ന ശമ്പളമോ സർവീസോ നൽകാതെ പുതിയ സ്ഥാപനത്തിലെ ശമ്പള സ്‌കെയിൽ നൽകണമെന്നാണു നിയമം. എന്നാൽ ഇതെല്ലാം മറികടന്നു പഴയ സർവീസ് കൂടി വകയിരുത്തി സഹകരണ വകുപ്പ് വൻതുക ശമ്പളം നിശ്ചയിച്ചു നൽകി. കേരള ബാങ്ക് പ്രഖ്യാപിച്ചതു മുതൽ കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരത്തിൽ പല തവണ ബാങ്ക് ഭരണസമിതി സ്വന്തക്കാർക്കു തുക കൂട്ടി നൽകി. അതേസമയം മറ്റു ചിലർക്കു നിഷേധിക്കുകയും ചെയ്തു. ഇതോടെ പുതുതായി എത്തിയവർക്കു സംസ്ഥാന സഹകരണബാങ്കിൽ ഇതേ തസ്തികയിൽ നേരത്തെ ജോലി ചെയ്തിരുന്നവരേക്കാൾ ഇരട്ടി ശമ്പളമായി.

ഇതേ തുടർന്ന് സമാന ശമ്പളം എല്ലാവർക്കും നൽകണമെന്ന ആവശ്യവുമായി മറുവിഭാഗം ജീവനക്കാരും രംഗത്തെത്തി. ശമ്പളം കൂട്ടി നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ഒരു വിഭാഗം ജീവനക്കാർ സഹകരണ വകുപ്പിനും ബാങ്ക് ഭരണസമിതിക്കും പരാതി നൽകിയിട്ടുണ്ട്. 14 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ആക്കാനുള്ള അനുമതിയാണു റിസർവ് ബാങ്ക് നൽകിയിരുന്നു. ഇതോടെ സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമെന്ന ലക്ഷ്യം കേരള ബാങ്കിലൂടെ യാഥാർത്ഥ്യമാവും

സംസ്ഥാന സഹകരണബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, താഴെത്തട്ടിൽ പ്രാഥമിക വായ്പാ സഹകരണസംഘങ്ങൾ ഇങ്ങനെ ്ത്രിതലസംവിധാനത്തിലാണ് കേരളത്തിലെ സഹകരണബാങ്കിങ് മേഖലയുള്ളത. കേരളത്തിന്റെ വാണിജ്യബാങ്കായി അറിയപ്പെട്ടിരുന്നത് എസ്.ബി.ടി.യായിരുന്നു്. എസ്.ബി.ടി.-എസ്.ബി.ഐ. ലയനം നടന്നതോടെ അതില്ലാതായി. ആ ഒഴിവ് കേരള ബാങ്കിലൂടെ നികത്തുകയാണ് ലക്ഷ്യം. രണ്ടു ദിവസം മുൻപു ചേർന്ന ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് കേരള ബാങ്കിന് അനുമതി നൽകിയത്. ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലായിഉള്ള കേസുകൾ പരിഹരിക്കേണ്ടതുണ്ട്.ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാനനിർദ്ദേശങ്ങളിലൊന്നാണിത്.14 ജില്ലാ ബാങ്കുകളും അവയുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും കേരള ബാങ്കിന്റെ ശാഖകളാകും. ഇതോടെ ജില്ലാ ബാങ്കുകൾ ഇല്ലാതാകും.

സഹകരണ നിയമപ്രകാരം ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ പൊതുയോഗത്തിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ അനുമതി വേണം. നിലവിൽ പല ജില്ലാ ബാങ്കുകളിലും യുഡിഎഫ് അനുകൂല വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാൽ അനുമതി ലഭിക്കുക എളുപ്പമാവില്ല. അതു മറികടക്കാനാണ് ഓർഡിനൻസ്. സഹകരണ ബാങ്കുകൾക്ക് ആധുനിക ബാങ്കിങ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണു കേരള ബാങ്ക് രൂപീകരിക്കുന്നതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ ജില്ലാ ബാങ്കുകളിലും സംസ്ഥാന ബാങ്കിലുമായുള്ള 70,000 കോടി രൂപയുടെ നിക്ഷേപം സർക്കാരിന്റെ താൽപര്യങ്ങൾക്കായി വിനിയോഗിക്കാനാണ് ഇതെന്ന് പ്രതിപക്ഷം പറയുന്നു.

ജില്ലാ ബാങ്കുകളിൽനിന്നു വായ്പ ലഭിക്കണമെങ്കിൽ ജില്ലാ ബാങ്ക് ഭരണസമിതികളുടെ അനുമതി വേണമായിരുന്നു. എന്നാൽ, കേരള ബാങ്കിൽ സർക്കാരിനു നേരിട്ട് ഇടപാടു നടത്താം. വികസന പ്രവർത്തനങ്ങൾക്കോ താൽപര്യമുള്ളവർക്കു വായ്പ നൽകാനോ ആരുടെയും അനുമതി ആവശ്യമില്ല. സംസ്ഥാനത്തെ 1640 പ്രാഥമിക കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്നു (പാക്‌സ്) തിരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നതാവും പുതിയ ഭരണസമിതി.

സംസ്ഥാനത്തെ 65% സംഘങ്ങളും സിപിഎം നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ പുതിയ ബാങ്കിന്റെ നിയന്ത്രണവും സിപിഎമ്മിമാകും.നിലവിൽ 14 ജില്ലാ സഹകരണ ബാങ്കുകൾ ചേർന്നു നടത്തുന്നത് ഒരു ലക്ഷം കോടി രൂപയുടെ ഇടപാട്. ആകെയുള്ളത് 70,000 കോടി രൂപയുടെ നിക്ഷേപം. വായ്പകളും സ്റ്റാറ്റിയൂട്ടറി റിസർവും കഴിഞ്ഞുള്ള നീക്കിയിരിപ്പ് 20,000 കോടിയിലേറെ രൂപ. ലാഭത്തിലുള്ള 14 ജില്ലാ ബാങ്കുകളെ ലയിപ്പിക്കുന്നത് നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയിപ്പിക്കുകയാണ് ഫലത്തിൽ ചെയ്യുന്തന്. സഹകരണരംഗംതന്നെ ഉടച്ചുവാർക്കുന്ന നിയമഭേദഗതിയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP