Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

അഭിഭാഷക സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിൽ മലക്കം മറിച്ചിലുമായി സിഎൻ മോഹനൻ; അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയെന്ന് മാത്യു കുഴൽനാടനും; മൂവാറ്റുപുഴ എംഎൽഎ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ

അഭിഭാഷക സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിൽ മലക്കം മറിച്ചിലുമായി സിഎൻ മോഹനൻ; അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയെന്ന് മാത്യു കുഴൽനാടനും; മൂവാറ്റുപുഴ എംഎൽഎ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ അഭിഭാഷക സ്ഥാപനമായ കെഎംഎൻപിയുടെ വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. നേരത്തെ, മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും അദ്ദേഹം കൂടി ഉൾപ്പെട്ട സ്ഥാപനത്തിനും എതിരേ മോഹനൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാത്യു കുഴൽനാടൻ എംഎ‍ൽഎ. മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ പറയുന്നു. രണ്ടര കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാത്യു കുഴൽനാടന്റെ നിയമസ്ഥാപനം അയച്ച നോട്ടീസിന് നൽകിയ മറുപടിയിലാണ് മാത്യുവിനെ 'പാർട് ടൈം രാഷ്ട്രീയക്കാരൻ' എന്ന് വിശേഷിപ്പിച്ചത്.

ദുബായിയിലടക്കം ഈ കമ്പനി പ്രവർത്തിക്കുന്നു. രാജ്യത്തെ പ്രമുഖ നിയമജ്ഞർക്കുപോലും ഇത്രയധികം ശാഖകളില്ല. കള്ളപ്പണം വെളുപ്പിക്കാൻ സ്ഥാപനം ഉപയോഗിക്കുന്നു എന്നായിരുന്നു വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ചത്. എന്നാൽ കമ്പനി അയച്ച വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ മോഹനൻ നിലപാട് തിരുത്തി. പറഞ്ഞത് മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രം എന്നാണ് വിശദീകരിച്ചിരിക്കുന്നത്. കെഎംഎൻപിയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. അതേ സമയം, അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. എല്ലാം ജനങ്ങൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കുഴൽനാടനെ കടന്നാക്രമിക്കുന്നതാണ് അഭിഭാഷക സ്ഥാപനത്തിന്റെ നോട്ടീസിനുള്ള മറുപടി. സ്വന്തം പാർട്ടിയിലെ ആത്മസമർപ്പണം ചെയ്ത നേതാക്കളുടേയും, പ്രവർത്തകരുടേയും പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കുന്ന പാർട് ടൈം രാഷ്ട്രീയക്കാരനാണ് മാത്യു. മുഴുവൻ സമയ രാഷ്ട്രീയ നേതാക്കളുടെ കഠിനാധ്വാനത്തിന്റെയും, വിയർപ്പിന്റെയും വിലയറിയാതെ അവർക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുവെന്നും സി.എൻ. മോഹനൻ വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ സി.കെ. ശശി നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

മാത്യു കുഴൽ നാടൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങളിലെ തെറ്റായ വസ്തുതകളും സാമ്പത്തിക ക്രമക്കേടുകളെയും സംബന്ധിച്ച് അന്വേഷിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യത്തെ അദ്ദേഹത്തിന് പങ്കാളിത്വം ഉള്ള കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. കെഎംഎൻപി ലോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. കെഎംഎൻപി ലോയ്ക്ക് ദുബൈയിൽ ഓഫീസ് ഉണ്ടെന്ന് ആരോപണവും ഉന്നയിച്ചിട്ടില്ല. ദുബൈയിലെ കരിയർ ഹൗസ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ മാത്യൂവിന് ഓഹരി പങ്കാളിത്തം ഉണ്ടെന്ന് മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. വക്കീൽ നോട്ടീസിലെ ആരോപണങ്ങൾ മറുപടിയിൽ നിഷേധിച്ചിട്ടുണ്ട്.

കുഴൽ നാടനെതിരെ കള്ളപ്പണം ഇടപാട് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട് എന്നും മോഹനന്റെ അഭിഭാഷകൻ. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ടതുണ്ടെന്നും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15-ന് കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാത്യു കുഴൽ നാടൻ പാർട്ണറായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡൽഹി, ബെംഗളൂരു, ഗുവാഹത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകൾ ഉണ്ടെന്ന് മോഹനൻ ആരോപിച്ചിരുന്നു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

ഈ ഓഫീസുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചിരുന്നുവെന്നും നോട്ടീസിൽ വിശദീകരിച്ചിരുന്നു. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ട് കോടി അമ്പത് ലക്ഷം രൂപ മോഹനൻ നൽകണം എന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP