Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെതർലാൻഡ്‌സിലെത്തിയ മുഖ്യമന്ത്രി ഇന്ത്യൻ എംബസി സന്ദർശിച്ചു; ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി; ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പം

നെതർലാൻഡ്‌സിലെത്തിയ മുഖ്യമന്ത്രി ഇന്ത്യൻ എംബസി സന്ദർശിച്ചു; ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നീ മേഖലകളക്കുറിച്ച് ജർമൻ, ഡച്ച് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി; ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഔദ്യോഗിക സന്ദർശനത്തിനായി നെതർലൻഡ്‌സിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ എംബസി സന്ദർശിച്ചു.ഇന്ത്യൻ അംബാസഡർ വേണു രാജാമണിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത്. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. അംബാസഡർ വേണു രാജാമണി എഴുതിയ 'വാട്ട് കാൻ വി ലേൺ ഫ്രം ദ ഡച്ച്: റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ്' എന്ന പുസ്തകം സമ്മാനിച്ചു.

ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ഇന്റർനെറ്റ് ലഭ്യത തുടങ്ങിയ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ചു ജർമൻ, ഡച്ച് കമ്പനി പ്രതിനിധികൾ മുഖ്യമന്ത്രിയോടു വിശദീകരിച്ചു. എആർഎഫ് ട്രാഫിക് സൊല്യൂഷൻസ്, ടിഎൻഒ ബിഗ് ഡേറ്റ വാല്യു സെന്റർ, സോന്റ ഗ്ലോബൽ ഇൻഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

പ്രളയത്തെ നേരിടാൻ നെതർലൻഡ്‌സിൽ നടപ്പാക്കിയ നദീസംരക്ഷണ പദ്ധതി പ്രദേശങ്ങൾ കേരള സംഘം സന്ദർശിക്കും. ഇന്ന് നെതർലൻഡ്‌സ് ജലവിഭവ, അടിസ്ഥാനസൗകര്യ വികസനമന്ത്രി കോറ വാൻ, കൃഷി സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.13നു ജനീവയിൽ നടത്തുന്ന സമ്മേളനത്തിൽ, കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങളും പുനർനിർമ്മാണ മാർഗങ്ങളും അദ്ദേഹം പങ്കുവയ്ക്കും.

16നു പാരിസിൽ പ്രസിദ്ധ സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ലൂക്കാസ് ചാൻസൽ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 17നു ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 20നു തിരിച്ചെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP