Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാധാന അന്തരീക്ഷത്തെ കുറിച്ച് ഗവർണർ ചോദിച്ചത് വഴിത്തിരിവായേക്കും; തലസ്ഥാനം യുദ്ധക്കളമാകുന്നത് ജനവികാരം എതിരാകുമെന്ന് തിരിച്ചറിവുമായി; ആർഎസ്എസ് ബിജെപി നേതൃത്വവുമായി ചർച്ചയ്ക്ക് മുൻകൈയെടുക്കയെടുത്ത് പിണറായി; സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് അറുതിവരുത്താനൊരുങ്ങി മുഖ്യമന്ത്രി

സമാധാന അന്തരീക്ഷത്തെ കുറിച്ച് ഗവർണർ ചോദിച്ചത് വഴിത്തിരിവായേക്കും; തലസ്ഥാനം യുദ്ധക്കളമാകുന്നത് ജനവികാരം എതിരാകുമെന്ന് തിരിച്ചറിവുമായി; ആർഎസ്എസ് ബിജെപി നേതൃത്വവുമായി ചർച്ചയ്ക്ക് മുൻകൈയെടുക്കയെടുത്ത് പിണറായി; സംസ്ഥാനത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾക്ക് അറുതിവരുത്താനൊരുങ്ങി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന കക്ഷികൾ സിപിഎമ്മും കോൺഗ്രസ്സുമാണെങ്കിലും രാഷ്ട്രീയമായി ഇവർ തമ്മിലുള്ള പോര് കായികമാകാറുള്ളത് വിരളമായി മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. തങ്ങളുടെ ആധിപത്യം സംസ്ഥാനത്ത് നിലനിർത്താൻ സിപിഎമ്മും കേരളത്തിലും ശക്തിയാകാൻ ബിജെപിയും ശര്മിക്കതുമ്പോഴാ് രാഷ്ട്രീയ അക്രമങ്ങൾ വർധിക്കുന്നതും. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സി.പി.എം ബിജെപി പേര് രൂക്ഷമായെന്ന വിമർശനം നിലനിലം#ക്കെ ഇപ്പോഴത്തെ സംഘർഷാവസ്ഥയ്ക്ക് അവസാനം വരുത്താനായി മുഖ്യമന്ത്രി ബിജെപി ആർഎസ്എസ് നേതാക്കളുമായി സമാധാന ചർച്ചയ്ക്ക് ഒരുങ്ങുന്നതായി സൂചന.

സംസ്ഥാനത്തെ സി.പി.എം ബിജെപി രാഷ്ട്രീയസംഘർഷം മൂർധന്യത്തിൽ നിൽക്കെ സമാധാന ശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇതിന്റെ ഭാഗമായി ആർഎസ്എസ്, ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും കേരളത്തിലെ ആർഎസ്എസ് നേതാക്കൾ എന്നിവരെ മുഖ്യമന്ത്രി നേരിൽക്കാണുമെന്നാണു സൂചന.പാർട്ടി പ്രവർത്തകരോട് സംയമനം പാലിക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും ഇരു പക്ഷത്തേയും നേതാക്കൾ പരസ്യമായി ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളെകുറിച്ച് ആരാഞ്#തിനെതുടർന്നും അക്രമങ്ങൾ അവസാനിപ്പിക്കാൻ എന്ത് നിലപാടെടുത്തുവെന്നും ആരാഞ്#തിനെ തുടർന്നാണ് ചർച്ചയ്ക്ക് മുഖ്യൻ തന്നെ നേരിട്ടിറങ്ങുന്നതെന്നാണ് സൂചന. അക്രമ രാഷ്ട്രീയത്തെത്തുടർന്നുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തുകയും അക്രമത്തിൽ ഒരാൾക്കു ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു ഗവർണറുടെ നടപടി. കുറ്റവാളികളെ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി ഗവർണർ സദാശിവം ട്വിറ്റർ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.

തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയവരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാനനിലയെക്കുറിച്ചു വിശദീകരണം നൽകിയതായും ഗവർണർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി നേരിടുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായും സംസ്ഥാന ആർഎസ്എസ് മേധാവിയുമായും സംസാരിച്ചെന്നും സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇവരുടെ സഹകരണം തേടിയതായും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.

അതേസമയം, സി.പി.എം ബിജെപി സംഘർഷം പരിഹരിക്കാൻ ഗവർണറും ഇടപെട്ടു. കുമ്മനവുമായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ബിജെപി സംസ്ഥാന ഓഫിസിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ചു കുമ്മനത്തോടും ബിനീഷ് കോടിയേരിയുടെ വീട്ടിലേക്കു നടന്ന കല്ലേറിനെക്കുറിച്ചു കോടിയേരിയോടും വിവരങ്ങൾ ആരാഞ്ഞു.ഇതുകൂടാതെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ഫോണിൽ അറിയിച്ചുവെന്നും ഗവർണർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. രാവിലെ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലെ ആശങ്ക രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയുമായി രാജ്‌നാഥ് സിങ് സംസാരിക്കുകയും ചെയ്തു.

കണ്ണൂരിൽ സി.പി.എം മാത്രമാണ് വൻ ശക്തി അത്‌കൊണ്ട് തന്നെ അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും സി.പി.എം മാത്രം മുൻകൈയെടുത്താൽ തന്നെ ഒരു പരിധിവരെ സാധ്യമായിരുന്നു. എന്നാൽ തലസ്ഥാനത്തെ സ്ഥിതി വ്യത്യസ്തമാണ്. സി.പി.എം തന്നെയാണ് പ്രധാന കക്ഷിയെങ്കിലും ബിജെപിക്ക് ഏറ്റവും അധികം സംഘടനാ ശക്തിയും ജനപിന്തുണയ.ുമുള്ള സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ സംഘർഷമുണ്ടാകുന്ന സ്ഥിതി തുടർന്നാൽ ഇരു വിഭാഗത്തിനും ആൾ നഷ്ടവും പൊതു ജനത്തിന്റെ സമാധാനവും നഷ്ടമാകും.

പൊതു സമൂഹം സുരക്ഷയിലും അക്രമത്തിലും കൂടുതൽ ഭയപ്പാടിലേക്ക് പോയാൽ അത് മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പോരായ്മയായ് വിലയിരുത്തപ്പെടും. വിവാദങ്ങളിൽ നിന്നും മാറി സർക്കാർ നല്ല ഭരണം കാഴ്ചവയ്ക്കുകയും ബിജെപി കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുകയും ചെയ്ത സമയത്തായിരുന്നു അക്രമങ്ങളുടെ പരമ്പര തുടങ്ങിയത്. ഇത് സർക്കാറിന് തന്നെ തിരിച്ചടിയാകുമെന്ന തിരിച്ചറിവും പിണറായി വിജയന് ഉണ്ട്. നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അറസ്റ്റും, കോവളത്ത് സ്തരീപീഡന ആരോപണം നേരിട്ട യുഡിഎഫ് എംഎൽഎ വിൻസന്റിന്റെ അരസ്റ്റും നേട്ടമായിരുന്നു. പിന്നീട് സി.പി.എം കൗൺസിലർ ഐപി ബിനു തന്നെ ബിജെപി ഓഫീസ് അടിച്ച് തകർക്കാൻ നേതൃത്വം നൽകിയത് ഉൾപ്പടെയുള്ള വിഷയങ്ങൾ പാർട്ടിക്കും സർക്കാരിനും തിരിച്ചടിയായിരുന്നു.ഈ വിഷയങ്ങളുടെ ഒപ്പം ഇന്നലെ ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊലപ്പെട്ടതും രാഷ്ട്രീയ കൊലപാതകമായിട്ടാണ് ആദ്യം വിശേഷിക്കപ്പെട്ടത്. ഇതും ചർച്ചയ്ക്ക് മുൻകൈയെടുക്കാൻ പ്രേരിപ്പിച്ചതായിട്ടാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP