Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നട്ടാൽ കുരുക്കാത്ത നുണ; നമ്മുടെ നാടിനെയാണ് ഇകഴ്‌ത്താൻ ശ്രമിക്കുന്നതെന്ന് ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി

നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നട്ടാൽ കുരുക്കാത്ത നുണ; നമ്മുടെ നാടിനെയാണ് ഇകഴ്‌ത്താൻ ശ്രമിക്കുന്നതെന്ന് ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂയോർക്ക്: ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ സംഘാടകസമിതി പണം പിരിക്കുന്നുവെന്ന വിവാദം ചർച്ചയായിരുന്നു. ഇതിന് ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി മറുപടി നൽകി. ലോക കേരള സഭ സമ്മേളനങ്ങൾ വിവാദമാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞുയ ലോക കേരള സഭ സമ്മേളനങ്ങൾ നടത്തുന്നത് അതത് മേഖലകളിലുള്ളവരാണ്. നട്ടാൽപൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി.'- അദ്ദേഹം പറഞ്ഞു.

ഏതൊരു നല്ലകാര്യത്തേയും എങ്ങനെ കെട്ടതായി ചിത്രീകരിക്കാമെന്ന ചിന്തിക്കുന്ന ഒരു മാനസികാവസ്ഥ കേരളത്തിലുണ്ട്. ലോക കേരള സഭയെക്കുറിച്ച് സാധാരണ ഗതിയിൽ നല്ല സംരംഭം എന്ന നിലയ്ക്കാണ് പൊതുവെ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സമ്മേളനത്തെ കുറിച്ച് വലിയ വിവാദം ഉയർത്തിക്കൊണ്ടുവരാനാണ് ചിലർ ശ്രമിച്ചത്. മാധ്യമങ്ങളും അതിന്റെ ഭാഗമായി മാറി. ഒരുകൂട്ടർ അവരുടെ നയം എന്ന തരത്തിൽ മുഖപ്രസംഗത്തിലൂടെ കുറേ കാര്യങ്ങൾ പറഞ്ഞു, ലോക കേരള സഭ സ്വജനപക്ഷപാതത്തിന്റെയും സ്വാർഥതയുടെയും പരിപാടിയായി മാറിയെന്ന് എഴുതി. എന്ത് സ്വജനപക്ഷമാണ് ഈ മൂന്നു സമ്മേളനങ്ങളിലും നടന്നത്? എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്?- അദ്ദേഹം ചോദിച്ചു.

'ലോക കേരള സഭയുടെ എല്ലാ കാര്യങ്ങളും സുതാര്യമാണ്. തെറ്റായ ആക്ഷേപങ്ങൾ ആധികാരികമായി മലയാളി മനസ്സിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. മേഖലാ സമ്മേളനങ്ങൾ അതത് മേഖലകൾ പണം പിരിച്ചാണ് നടത്തുന്നത്. സർക്കാരല്ല. ദുബൈയിലും ലണ്ടനിലും എങ്ങനെയാണ് നടന്നത് എന്നറിയാം. അത് വിവാദമാകേണ്ട കാര്യമില്ല, പക്ഷേ അമേരിക്കയിലെ സമ്മേളനം വന്നപ്പോൾ എന്തോ ഒരു വിവാദം അതിലുണ്ടാക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെ അതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നു. നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ് നിങ്ങൾ എന്റെ ചുറ്റും വന്ന് നിന്നത്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നിശ്ചിത ലക്ഷം കൊടുത്താലെ മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഇരിക്കാൻ പറ്റു എന്നാണ്. നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അർഥം എന്താണ്? ആരെയാണ് അതിലൂടെ ഇകഴ്‌ത്താൻ നോക്കുന്നത്. നമ്മുടെ നാടിനെയാണ് ഇകഴ്‌ത്താൻ ശ്രമിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ സംഘാടകസമിതി പണം പിരിക്കുന്നുവെന്നായിരുന്നു വിവാദം. ഇതിനിടെ ലോക കേരള സഭയുടെ യു.എസ് മേഖല സമ്മേളനത്തിന്റെ പേരിലെ പണപ്പിരിവ് സ്ഥിരീകരിച്ച് ലോകകേരള സഭാംഗം റോയ് മുളയ്ക്കൽ രംഗത്തെത്തിയിരുന്നു. സംഘാടക സമിതിയുടെ ചീഫ് കോർഡിനേറ്റർ നോർക ഡയറക്ടറാണ്. ഇത്തരം പരിപാടിക്ക് അമേരിക്കയിൽ പണപ്പിരിവ് അത്യാവശ്യമെന്ന് റോയ് മുളക്കൽ പറഞ്ഞിരുന്നു.

'സംഘാടക സമിതിയുടെ പേരിൽ സ്‌പോൺസർഷിപ്പ് എന്ന നിലയിലാണ് പാസുകൾ ഏർപ്പെടുത്തിയത്. ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകളാണ് മുഖ്യമന്ത്രിക്ക് ഒപ്പം പരിപാടിയിൽ പങ്കെടുക്കാനായി ഉള്ളത്. ഇതിൽ ഗോൾഡ് സ്‌പോൺസർഷിപ്പിന് ഒരു ലക്ഷം ഡോളറാണ്. സ്റ്റേജിൽ ഇരിപ്പിടം, വി.ഐ.പികൾക്ക് ഒപ്പം ഡിന്നർ, രണ്ട് റൂം എന്നിങ്ങനെ പോകുന്നു ഇവർക്കുള്ള ഓഫർ. സിൽവർ പാസിന് 50000 ഡോളറും ബ്രോൺസിന് 25000 ഡോളറും നൽകണമെന്നാണ് സംഘാടക സമിതിയുടെ പേരിലുള്ള നോട്ടീസിലുള്ളത്'. അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP