Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുക്കില്ല പകരം പിഴ ഈടാക്കും; ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകും; ആഴ്ചയിൽ ഒരു ദിവസം കണ്ണട കടകൾക്ക് ഇളവ് നൽകും; . ലോക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിടനിർമ്മാണ പെർമിറ്റുകൾ നീട്ടും; ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കുന്ന വർക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും അതാവശ്യ പണികൾ മാത്രമേ നടത്താൻ പാടുള്ളുവെന്നും മുഖ്യമന്ത്രി

ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുക്കില്ല പകരം പിഴ ഈടാക്കും; ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകും; ആഴ്ചയിൽ ഒരു ദിവസം കണ്ണട കടകൾക്ക് ഇളവ് നൽകും; . ലോക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിടനിർമ്മാണ പെർമിറ്റുകൾ നീട്ടും; ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കുന്ന വർക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും അതാവശ്യ പണികൾ മാത്രമേ നടത്താൻ പാടുള്ളുവെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം. ഉപയോഗിച്ച മാസ്‌കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വേനൽമഴയിൽ വിളനാശമുണ്ടായവർക്ക് സഹായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്ക് വളവും കാർഷികോപകരണങ്ങളും ലഭ്യമാക്കും. കൃഷിഭവനുകളിൽ എപ്പോഴും ആവശ്യത്തിനു ജീവനക്കാർ ഉണ്ടാകണം. ലോക്ഡൗൺ കാലത്ത് അവസാനിക്കുന്ന കെട്ടിടനിർമ്മാണ പെർമിറ്റുകൾ നീട്ടാൻ നടപടി സ്വീകരിക്കും. കണ്ണട ഉപയോഗിക്കുന്നവർക്ക് കണ്ണട കടകളിൽ പോകാൻ നിർവാഹമില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം കണ്ണട കടകൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ വർക്ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രം തുറക്കാം. സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ.

ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസ്സമില്ല. ടയറുകൾ, ഓട്ടോമോട്ടിവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക്ഷോപ്പുകൾക്കും പ്രവർത്തിക്കാം. അതേസമയം ഇൻഷുറസ് ക്ലെയിമുമായി ബന്ധമില്ലാത്ത ചെറിയ പണികൾ, പെയിന്റിങ്, അപ്ഹോൾസറി, കഴുകൽ തുടങ്ങിയ ജോലികൾ ചെയ്യാൻ അനുവാദമില്ല.

മെക്കാനിക്കൽ, ഇലക്ടിക്കൽ, ടയർ റിപ്പയർ തുടങ്ങിയ വിഭാഗങ്ങളുടെ കട തുറക്കാതെയുള്ള ഓൺ റോഡ് സർവീസും റോഡ് സൈഡ് സർവീസും നടത്താം. വർക്ഷോപ്പുകളെ എ,ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 15 ജീവനക്കാരും അതിലധികവും ഉള്ളവർ കാറ്റഗറി എയിൽ ഉൾപ്പെടുന്നു. 8 മുതൽ 14 ജീവനക്കാരുള്ള സ്ഥാപനങ്ങൾ കാറ്റഗറി ബിയിലും, മൂന്നു മുതൽ ഏഴു ജീവനക്കാർവരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി സിയിലും പെടുന്നു. രണ്ടു ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലാണ്. എ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ 8 ജീവനക്കാർക്കും, ബി കാറ്റഗറിയിൽ 5 ജീവനക്കാർക്കും, സി കാറ്റഗറിയിൽ 3 ജീവനക്കാർക്കും ഡി കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിൽ ഒരു ജീവനക്കാരനും ജോലി ചെയ്യാമെന്നും മാർഗനിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP