Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യ'; കടലാസ് പൂവുണ്ടാക്കി പരാജയപ്പെട്ടെങ്കിലും കുഞ്ഞ് ഫയാസ് മലയാളികളുടെ വിജയമുദ്ര; മുഹമ്മദ് ഫയാസിന്റെ വാക്കുകൾ പരസ്യവാചകമാക്കി മിൽമ രംഗത്തെത്തിയതിന് പിന്നാലെ ഫയാസിനെ പുകഴ്‌ത്തി കേരള മുഖ്യനും; നിഷ്‌കളങ്കമായ വാക്കുകളും ഏവരും പിന്തുടരേണ്ട സൗമൂഹിക ബോധമെന്നും മുഖ്യമന്ത്രി; തനിക്ക് ലിച്ച പണം ദുരിതാശ്വാസ നിധിയിൽ നൽകിയ നാലാം ക്ലാസുകാരാണ് താരം

'ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യ'; കടലാസ് പൂവുണ്ടാക്കി പരാജയപ്പെട്ടെങ്കിലും കുഞ്ഞ് ഫയാസ് മലയാളികളുടെ വിജയമുദ്ര; മുഹമ്മദ് ഫയാസിന്റെ വാക്കുകൾ പരസ്യവാചകമാക്കി മിൽമ രംഗത്തെത്തിയതിന് പിന്നാലെ ഫയാസിനെ പുകഴ്‌ത്തി കേരള മുഖ്യനും; നിഷ്‌കളങ്കമായ വാക്കുകളും ഏവരും പിന്തുടരേണ്ട സൗമൂഹിക ബോധമെന്നും മുഖ്യമന്ത്രി; തനിക്ക് ലിച്ച പണം ദുരിതാശ്വാസ നിധിയിൽ നൽകിയ നാലാം ക്ലാസുകാരാണ് താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മലപ്പുറം കിഴിശേരിയിലെ മുഹമ്മദ് ഫായിസാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. വീഡിയയോയിൽ കടലസ് പൂവ് ഉണ്ടാക്കൻ ശ്രമിക്കുന്നതും പരാജയപ്പെട്ടെങ്കിലും വളരെ നിഷ്‌കളങ്കമായി തന്നെ ചെലോർക്ക് ശെരിയാകും ചെലർക്ക് ശെരിയാകില്ല.. എന്റേത് ശരിയായില്ല എന്നാണ് ഫയാസ് പറഞ്ഞത്.

ഫയാസിന്റെ വാക്കുകൾ പരസ്യവാചകമായി മിൽമ വരെ ഏറ്റെടുക്കുകയും ചെയ്തു. മിൽമ സമ്മാനമായി ഫയാസിന് നൽകിയത് സ്മാർട്ട് ടിവിയും പണവും ആയിരുന്നു. എന്നാൽ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് ഫയാസ് വീണ്ടും മലയാളികളെ ഞെട്ടിച്ചത്. സമ്മാനമായി ലഭിച്ച പണത്തിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞത്. ഈ നാലാം ക്ലാസുകാരന് പതിനായിരം രൂപയും ടെലിവിഷനുമാണ് മിൽമ സമ്മാനമായി നൽകിയത്. കൂടാതെ മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും മുഹമ്മദ് ഫായിസിന് നൽകി.

ഇപ്പഴിതാ കഴിഞ്ഞ ദിവസ ഫയാസിന്റെ പ്രവർത്തനത്തിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തുകയായിരുന്നു.
.ഫായിസ് ലോകത്തിന് മാതൃകയായി എന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ചെറിയ തോൽവികളിൽ തളർന്നുപോകുന്നവർക്ക് ഫായിസ് മാതൃകയാണ്. വീണ്ടുംവീണ്ടും പരിശ്രമിക്കണം എന്നുള്ളതിന്റെ സന്ദേശമാണ് കുട്ടി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച പണത്തിന്റെ ഒരുഭാഗം ഫായിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബാക്കി തുക നിർധന കുടുംബത്തിലെ അംഗത്തിന് വിവാഹ സഹായമായി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹ്യബോധമാണ് ഈ കൊച്ചുകുട്ടി പകർന്നുതന്നത്. ഫായിസിനെയും പിന്തുണ നൽകിയ മാതാപിതാക്കളെയും ഹൃദയപൂർവം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലാസ് ഉപയോഗിച്ച് പൂ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ 'ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യ' എന്ന നാലാം ക്ലാസ്സുകാരൻ മുഹമ്മദ് ഫായിസിന്റെ വക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഈ വാചകങ്ങൾ മിൽമ പാലിന്റെ പരസ്യത്തിനും ഉപയോഗിച്ചു.

പരസ്യവാചകത്തിന്റെ റോയൽറ്റിയെ കുറിച്ചു സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായതിനു പിന്നാലെ മിൽമ ഫായിസിന് പ്രതിഫലം നൽകി. 'ചെലോര് ഇട്ടോടുക്കും, ചെലോര് ഇട്ടോടുക്കൂല, ഞാൻ ഇട്ടോടുക്കും, അയിന് മ്മക്ക് ഒരു കൊയപ്പോല്യ' എന്നായിരുന്നു ഇതിനോട് ഫായിസ് പ്രതികരിച്ചത്. മിൽമ അധികൃതർ ഫായിസിന്റെ വീട്ടിൽ എത്തി സമ്മാനങ്ങളും നൽകിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP