Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടൺ കപ്പ സംഭാവന ചെയ്ത കർഷകന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; പുൽപള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണി ചെയ്തത് ശ്രദ്ധേയമായ കാര്യം; കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം; തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും എത്ര അഭിനന്ദിച്ചാലും മതി വരില്ലെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടൺ കപ്പ സംഭാവന ചെയ്ത കർഷകന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; പുൽപള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണി ചെയ്തത് ശ്രദ്ധേയമായ കാര്യം; കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം; തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും എത്ര അഭിനന്ദിച്ചാലും മതി വരില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടൺ കപ്പ സംഭാവന ചെയ്ത വയനാട് മുള്ളൻകൊല്ലിയിലെ കർഷകന് പ്രത്യേക അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുൽപള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണി ചെയ്തത് ശ്രദ്ധേയമായ കാര്യമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റോയി ആന്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ടൺ കപ്പ സംഭാവന ചെയ്തത്.. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കൈയിൽ കാര്യമായി പണമില്ല. അതിനാലാണ് കപ്പ സംഭാവനയായി നൽകിയതെന്നായിരുന്നു റോയി സംഭാവനയേക്കുറിച്ച് പറഞ്ഞത്. കപ്പ സംഭാവന നൽകാനുള്ള ആശയം കൃഷിമന്ത്രി വി എസ് സുനിൽകുമാറിനോടാണ് റോയി ആദ്യം പറഞ്ഞത്. മന്ത്രി ഇടപെട്ടതോടെയാണ് ഹോർട്ടികോർപ്പ് അധികൃതർ കൃഷിയിടത്തിലെത്തി കപ്പ ശേഖരിച്ചത്.

കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടു. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ഈ പ്രവണത കാണുന്നത്. കമ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തെ സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവർത്തകരും ശ്രമിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലൂടെയാകണം കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം. ഏതെങ്കിലുമൊരു കൂട്ടർ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ മറ്റുള്ളവർ മത്സരബുദ്ധിയോടെ ഇടപെടും ഇത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തൊഴിലാളികളും ജീവനക്കാരും ഏറെക്കുറെ 24 മണിക്കൂറും പ്രവർത്തനത്തിൽ മുഴുകി നിൽക്കുന്നുണ്ട്. എത്ര അഭിനന്ദിച്ചാലും ഇവരുടെ പ്രവർത്തനത്തിന് മതിവരില്ല. കമ്യൂണിറ്റി കിച്ചൺ ഇവരുടെ നേതൃത്വത്തിലാണ്. നല്ല നിലയ്ക്കാണ് പ്രവർത്തനം നടക്കുന്നത്. ധാരാളം വ്യക്തികളും സംഘടനകളും സാധനങ്ങളും മറ്റും സംഭാവന നൽകുന്നുണ്ട്. എന്നാൽ അപൂർവം ചിലയിടത്ത് ഈ രംഗത്തെ രാഷ്ട്രീയ ഇടപെടൽ അവസാനിക്കുന്നില്ല. ഇതൊഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP