Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഓണാഘോഷം; ഇതരസംസ്ഥനത്ത് നിന്നെത്തുന്ന പൂക്കൾ വാങ്ങുന്നതും ശ്രദ്ധിക്കാൻ ജാഗ്രതാ നിർദ്ദേശം; പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ നടത്തില്ല; പൊതു ഇടത്തിലെ ഓണസദ്യയ്ക്കും വിലക്ക്; ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും സാമൂഹിക അകലം പാലിച്ച് തുറന്ന് പ്രവർത്തിക്കാം; കട കമ്പോളങ്ങൾ വൈകിട്ട ഏഴ് വരെ; ഓണത്തിരക്ക് ഓഴിവാക്കാനും നിർദ്ദേശം; ഓണാഘോഷങ്ങൾക്ക് മാനദണ്ഡങ്ങളുമായി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.കോവിഡ് വർധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പൊലീസ് ഉറപ്പ് വരുത്തണം.

മുൻ ആഘോഷങ്ങൾക്ക് നിഷ്‌കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം.

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നൽകും.

ഓണക്കാലമായതിനാൽ ഇതരസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കൾ കൊണ്ടുവരുന്നതിനാൽ മുൻകരുതലെടുക്കാൻ ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19 പരിശോധനകൾ വർധിപ്പിക്കാൻ ജില്ലാ കളക്ടർമാർക്കും ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകി. ഓണമായതിനാൽ ധാരാളം പേർ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കോവിഡ് മുൻകരുതലുകൾ യുവജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാൽ മാസ്‌കുകൾ ധരിക്കുന്നതുൾപ്പെടെയുള്ള കാന്പയിൻ നടത്താൻ ബന്ധപ്പട്ട വകുപ്പുകൾ തയ്യാറാകണം.

പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കും. കോവിഡ്-19 ബ്രിഗേഡ് സ്‌പെഷൽ ടീമിനെ ജയിലിൽ നിയോഗിക്കും. 65 കഴിഞ്ഞ തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെയും ജയിൽ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളിൽ കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു മുന്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP