Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ അടയ്ക്കുമെന്ന ആശങ്ക വേണ്ട; സർക്കാർ വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കും; സർക്കാർ നിർദ്ദേശം ലംഘിച്ച് വിമാനത്താവളത്തിലെ ആൾക്കൂട്ടമുണ്ടാക്കിയ സംഭവം ന്യായീകരിക്കാൻ കഴിയാത്തത്; ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്; രജിത്ത് കുമാറിനെതിരെ നടപടിയുമായി മുന്നോട്ട് പോയതിന് പിന്നാലെ വിമർശിച്ച് മുഖ്യനും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്ക വേണ്ടെന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊറോണയുടെ പശ്ചാത്തലത്തിൽ ബിവറേജസ് കോർപ്പറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ ഔട്ടലെറ്റുകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കൊറോണ വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് പുറത്തുവിട്ട നിർദ്ദേശങ്ങൾ ലംഘിക്കുന്നതിനെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും ഒരാൾ വിമാനത്താവളത്തിൽ വരുമ്പോൾ നിർദ്ദേശങ്ങൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടാവുന്നത് നല്ല കാര്യമല്ലെന്നും അത് നേരത്തേയുള്ള തീരുമാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി വിമാനത്താവളത്തിൽ റിയാലിറ്റി ഷോ മത്സരാർഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

Stories you may Like

റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്ന രജിത് കുമാർ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ കോച്ചിയിലെത്തിയപ്പോഴാണ് ഞായറാഴ്ച രാത്രിയിൽ ഇയാൾക്ക് വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയും മറ്റ് 75 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP