Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ല എന്നുചോദിക്കുന്നവർക്കും കാര്യങ്ങളറിയാം; ഇക്കാര്യത്തിൽ കേന്ദ്രമാർഗ്ഗരേഖയ്ക്ക് അനുസരിച്ച് തീരുമാനം; തുറന്നാലും വലിയ ആൾക്കൂട്ടം പാടില്ല; റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നവരെ പ്രവേശിപ്പിക്കേണ്ടെന്നാണ് പൊതുധാരണ; മതനേതാക്കൾ മുന്നോട്ട് വച്ച് പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുമ്പാകെ വയ്ക്കുമെന്നും മുഖ്യമന്ത്രി; ക്ഷേത്രങ്ങളിൽ ഒരു സമയം 10 പേർക്ക് മാത്രം ദർശനമെന്ന് ദേവസ്വം ബോർഡ്

ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ല എന്നുചോദിക്കുന്നവർക്കും കാര്യങ്ങളറിയാം; ഇക്കാര്യത്തിൽ കേന്ദ്രമാർഗ്ഗരേഖയ്ക്ക് അനുസരിച്ച് തീരുമാനം; തുറന്നാലും വലിയ ആൾക്കൂട്ടം പാടില്ല; റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയുന്നവരെ പ്രവേശിപ്പിക്കേണ്ടെന്നാണ് പൊതുധാരണ; മതനേതാക്കൾ മുന്നോട്ട് വച്ച് പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുമ്പാകെ വയ്ക്കുമെന്നും മുഖ്യമന്ത്രി; ക്ഷേത്രങ്ങളിൽ  ഒരു സമയം 10 പേർക്ക് മാത്രം ദർശനമെന്ന് ദേവസ്വം ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രമാർഗ്ഗരേഖ അനുസരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആൾക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആൾക്കൂട്ടം കേന്ദ്രസർക്കാർ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതിൽപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാത്തെ മതാചാര്യന്മാരുമായും മതനേതാക്കളുമായും വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. റിവേഴ്‌സ് ക്വാറന്റീനിൽ കഴിയേണ്ടവരെ പ്രവേശിപ്പിക്കേണ്ടെന്ന് പൊതുധാരണ. എന്തുകൊണ്ട് തുറക്കുന്നില്ല എന്നുചോദിക്കുന്നവർക്കും കാര്യങ്ങളറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. ആൾക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചർച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞുവെന്നും പിണറായി പറഞ്ഞു.

കേന്ദ്ര മാർഗനിർദ്ദേശം വന്നാലെ സംസ്ഥാനത്തെ കാര്യം തീരുമാനിക്കൂ. രോഗവ്യാപനം ഒഴിവാക്കാൻ മതനേതാക്കൾ മുന്നോട്ടുവച്ച പ്രായോഗിക നിർദ്ദേശങ്ങൾ കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി രാവിലെ ഹിന്ദു-ക്രൈസ്തവ-ഇസ്ലാമിക് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ക്ഷേത്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന് ചർച്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഹിന്ദു സംഘടനാ നേതാക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രാവിലെ 10 മണിക്കായിരുന്നു കൈസ്തവ സഭകളുമായുള്ള ചർച്ച. 11.30ന് ഇസ്ലാം പണ്ഡിതരുമായി ചർച്ച നടത്തി. 3 മണിക്കാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് അടക്കമുള്ള ഹിന്ദു സംഘടനകളുമായി ചർച്ച നടന്നത്. എന്നാൽ ഇന്നത്തെ ചർച്ചയിൽ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. വിഷയത്തിൽ തീരുമാനം എടുക്കേണ്ട് കേന്ദ്ര സർക്കാരാണ്. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണത്തിൽ ഇളവ് വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി വേണമെന്നാണ് പൊതുവിൽ ഉയർന്ന ആവശ്യം. 10 വിശ്വാസികളെ വീതം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാം എന്ന നിർദ്ദേശം ദേവസ്വം ബോർഡ് മുന്നോട്ട് വെച്ചു. തീർത്ഥം, അന്നദാനം, ചോറൂണ് തുടങ്ങിയവ ഒഴിവാക്കാം എന്ന നിർദ്ദേശവും ബോർഡ് മുന്നോട്ട് വെച്ചു. എന്നാൽ ശബരിമലയുടെ കാര്യത്തിൽ പ്രത്യേക യോഗം വിളിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

കേരളത്തിലെ ആരാധനാലയങ്ങൾ 8ന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞിരുന്നു. ഒരുമിച്ചു പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വരും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രത്തിനു സമർപ്പിക്കും. ആരാധനാലയങ്ങൾ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച മാർഗരേഖ തയാറാക്കാനാണ് സർക്കാർ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP