Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെന്നിത്തല ആരോപിക്കുന്ന പോലെ സ്പ്രിങ്ഗ്ലർ പിആർ കമ്പനിയല്ല; മലയാളിയായ സ്ഥാപകന്റെ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്; കോവിഡിന്റെ മറവിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകുകയാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ചെന്നിത്തല ആരോപിക്കുന്ന പോലെ സ്പ്രിങ്ഗ്ലർ പിആർ കമ്പനിയല്ല; മലയാളിയായ സ്ഥാപകന്റെ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്; കോവിഡിന്റെ മറവിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകുകയാണെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നതുപോലെ പിആർ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിങ്ഗ്ലറിന്റെ സ്ഥാപകൻ മലയാളിയാണെന്നും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് ഇത്തരമൊരു സേവനവുമായി കമ്പനി മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19-ന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറിന് കൈമാറുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സ്പ്രിങ്ഗ്ലർ കമ്പനിയുടെ സോഫ്‌റ്റ്‌വെയറിനോ സേവനത്തിനോ ഒരു പൈസയും നൽകുന്നുമില്ല. നാട് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രവാസികളായ മലയാളികൾ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെ ഒരു സഹായം കൂടിയാണ് സ്പ്രിങ്ഗ്ലർ കമ്പനി ചെയ്യുന്നത്.

സ്പ്രിങ്ഗ്ലറിന്റെ സ്ഥാപകൻ മലയാളിയാണ്. അദ്ദേഹത്തിന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തിയ കോവിഡ് നിയന്ത്രണ പരിപാടികൾ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ട വ്യക്തിയാണ്. അതാണ് ഇത്തരമൊരു സഹായം നൽകുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. കേരള സർക്കാരിന്റെ ഐടി ഡിപ്പാർട്‌മെന്റിന്റെ ഒരു സോഫ്റ്റ് വേർ സേവനദാതാവുകൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡേറ്റ ഇന്ത്യയുടെ സെർവറുകളിൽ സൂക്ഷിക്കുകയും അത് സർക്കാർ നിയന്ത്രിക്കുകയുമാണ് ചെയ്യുക. ഇതേ സ്പ്രിങ്ഗ്ലർ കമ്പനിയുടെ സേവനം ലോകാരോഗ്യ സംഘടനയും ഉപയോഗിക്കുന്നുണ്ട്. മറ്റു കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കേണ്ടതില്ലെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കോവിഡിന്റെ മറവിൽ കേരളത്തിലെ ഒന്നര ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ആണ് സ്പ്രിങ്ഗ്ലർ എന്ന അമേരിക്കൻ കമ്പനിക്ക് മറിച്ച് വിറ്റിരിക്കുയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്. ക്വാറന്റീനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കുന്നതിന് പുറമെയുള്ള കാര്യങ്ങൾ ചെയ്യാൻ എന്തിനാണ് ഈ കമ്പനിയെ നിയോഗിച്ചത്? അതിന്റെ മാനദണ്ഡങ്ങൾ എന്താണ്?

രോഗി രോഗികളുടെ സുപ്രധാന ഡാറ്റകൾ ഈ കമ്പനികൾ പുറത്തുവിടില്ല എന്ന് എന്താണ് ഉറപ്പ് നേടിയിരിക്കുന്നത്? ്ഇതായിരുന്നു ചെന്നിത്തലയുടെ വിമർശനം.വെള്ളയമ്പലത്ത് സർക്കാരിന്റെ ഡേറ്റാ സെന്ററിൽ സൂക്ഷിക്കണ്ട വിവരങ്ങളാണ് ഇപ്പോൾ അമേരിക്കയിലുള്ള കമ്പനി സെർവ്വറിലേക്ക് മാറ്റിയിരിക്കുന്നത്.വിദേശത്ത് നിന്നവരും അവരുടെ ബന്ധുക്കളും അവരോട് ഇടപഴകിയവരും അവർക്ക് ഭക്ഷണം നല്കിയവരുമാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യപരമായ ഡാറ്റകൾ ജീവനെ പോലെ വിലപ്പെട്ടതാണ്. സർക്കാർ സംവിധാനത്തെ വിശ്വസിച്ചാണ് ഈ വിവരങ്ങൾ ജനങ്ങൾ കൈമാറുന്നത്. ഈ ഡാറ്റാ ജനങ്ങളെ ചൂഷണം ചെയ്യുന്നവരുടെ കൈകളിൽ എത്താതെ സൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഇവിടെയാണ് വീഴ്ച സംഭവിച്ചിരിക്കയാണെന്നും ്െചന്നിത്തല വിമർശിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP