Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ… അത് തരക്കേടില്ല നല്ല കാര്യം; മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെയെന്ന് രോഷ പ്രകടനം; വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ലെന്ന്‌ മുഖ്യമന്ത്രി; മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും പിണറായി വിജയൻ

ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ… അത് തരക്കേടില്ല നല്ല കാര്യം; മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെയെന്ന് രോഷ പ്രകടനം; വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ലെന്ന്‌ മുഖ്യമന്ത്രി; മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം പ്രവർത്തകർ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഎം അനുഭാവികൾ നടത്തുന്ന ആക്രമണങ്ങൾ സംബന്ധിച്ച് പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും നൽകിയ പരാതിയിൽ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ ഉള്ളവർ മാത്രമല്ല മറ്റ് മാധ്യമങ്ങളും ഒഴിഞ്ഞ് നിൽക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശയസംവാദങ്ങൾ ആകാമെന്നും എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ ആരും നടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം അണികൾ നടത്തുന്ന സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചതോടെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ… അത് തരക്കേടില്ല നല്ല കാര്യം അടി… അടി… അടി… പോട്ടേ പോട്ടേ പോട്ടേ… അതേവഴിക്ക് പൊയ്‌ക്കോട്ടേ എന്ന് കൈയടിച്ച് കൊടുക്കുക മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ എന്ന് പറഞ്ഞ് രോഷം കൊള്ളുക ഈയൊരു ഇരട്ടത്താപ്പ് പാടില്ല. നമ്മളെല്ലാരും ഒരേ സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ച് പോരണം. അത് വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ല ആശയസംവാദങ്ങളാകാം. അഭിപ്രായങ്ങൾ പരസ്പരം കൈമാറുന്ന നിലയാകാം- മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ..

മാധ്യമപ്രവർത്തകരുടെ പരാതി അന്വേഷണത്തിന് വിട്ടിട്ടുണ്ട്. അത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പൊതുവെ സ്വീകരിക്കുന്ന നിലപാട്. അത് ആർക്കെതിരെ ആയാലും. ഇതിൽ ശരിയായ നിലയിൽ അന്വേഷണം നടക്കട്ടെ. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ നിന്ന് സാധാരണഗതിയിൽ എല്ലാവരും ഒഴിഞ്ഞുനിൽക്കുകയാണ് വേണ്ടത്. അത് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുള്ളവർ മാത്രമല്ല. മറ്റ് മാധ്യമങ്ങളും അത്തരത്തിലുള്ള രീതിയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് അഭികാമ്യം.

വ്യാജവാർത്തകൾ കണ്ടെത്തുന്ന രീതി ഞാൻ നേരത്തെ പറഞ്ഞല്ലോ. ആ വ്യാജ വാർത്തകൾ ബോധപൂർവം പ്രചരിക്കുന്ന ചില കേന്ദ്രങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിരിക്കുകയാണ്. നല്ലരീതിയിലുള്ള ഫലം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചില പ്രയാസങ്ങളുണ്ട്. അത് കുറെക്കൂടി നിയമപരമായ കരുത്ത് വേണം എന്നൊരു അഭിപ്രായം വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പൊതുഅഭിപ്രായം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. അധിക്ഷേപിക്കുന്ന വാർത്തകൾ, തെറ്റായി കാര്യങ്ങൾ പ്രചരിപ്പിക്കൽ, ആൾമാറാട്ടം തന്നെ നടത്താനുള്ള ശ്രമം, എന്തും വിളിച്ച് പറയാവുന്ന അവസ്ഥ ഇങ്ങനെ ഒക്കെയുള്ള കാര്യങ്ങൾ വരുമ്പോൾ കൂടുതൽ കർക്കശമായി കൈകാര്യം ചെയ്യണമെന്ന് തന്നെയാണ് സർക്കാരിന്റെ അഭിപ്രായം.

നമ്മുടെ മാധ്യമമേധാവികളുടെ ഒരു യോഗം ചേർന്നിരുന്നു. അവരും ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നിലപാടിലേക്ക് പോകേണ്ടതുണ്ട് എന്ന് പറഞ്ഞത് ഞാനീ ഘട്ടത്തിൽ ഓർക്കുകയാണ്. നിങ്ങളോടും ഞാനത് പങ്കിട്ടു എന്നാണ് എന്റെ ഓർമ്മ. പക്ഷെ അതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കർക്കശ നിലപാട് എന്നത് ഔദ്യോഗിക തീരുമാനത്തിന്റെ ഭാഗമായി മാത്രം ഉണ്ടായാൽ പോര. ചില നിയമഭേദഗതികൾ കൂടി വേണം എന്ന അഭിപ്രായം വരുന്നുണ്ട്. അത് കൂടുതൽ ചർച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണ്. പൊതു അഭിപ്രായം അക്കാര്യത്തിൽ തേടേണ്ടതായിട്ടുണ്ട്.

അങ്ങനെ പൊതുഅഭിപ്രായം തേടിയിട്ട് നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ നടപടി എടുത്ത് പോകുക തന്നെ ചെയ്യാം. നാം എല്ലാവരും കാണേണ്ടത്. ഏതെങ്കിലും കൂട്ടർക്കെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാൽ ആ… അത് തരക്കേടില്ല നല്ല കാര്യം അടി… അടി… അടി… പോട്ടേ പോട്ടേ പോട്ടേ… അതേവഴിക്ക് പൊയ്‌ക്കോട്ടേ എന്ന് കൈയടിച്ച് കൊടുക്കുക മറ്റ് ചിലത് വരുമ്പോൾ ഹോ ഹോ…ഇങ്ങനെ വന്നോ എന്താണിത് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ എന്ന് പറഞ്ഞ് രോഷം കൊള്ളുക ഈയൊരു ഇരട്ടത്താപ്പ് പാടില്ല. നമ്മളെല്ലാരും ഒരേ സമീപനം ഇക്കാര്യത്തിൽ സ്വീകരിച്ച് പോരണം. അത് വ്യക്തിപരമായ അധിക്ഷേപം ആരും നടത്താൻ പാടില്ല ആശയസംവാദങ്ങളാകാം. അഭിപ്രായങ്ങൾ പരസ്പരം കൈമാറുന്ന നിലയാകാം. ഞാൻ പറഞ്ഞ കാര്യം തുറന്ന് സർക്കാർ മറ്റ് തലത്തിൽ ആശയവിനിമയം നടത്തി സ്വീകരിക്കേണ്ട കാര്യമാണ്. അത് പിന്നീട് തീരുമാനിക്കാം.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കെ.ജി കമലേഷിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്. വാർത്താ അവതരണത്തിനിടെയിൽ ഡാം തുറന്നു എന്നതിനെ ഡാം തകർന്നു എന്ന് തെറ്റി വായിച്ചതിനാണ് നിഷയ്ക്കെതിരെ അധിക്ഷേപം തുടങ്ങിയത്. ഇതിന് പിന്നാലെ കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. 

വ്യക്തിപരമായി അശ്ലീല പരാമർശങ്ങളുമായാണ് സൈബർ സഖാക്കളുടെ പോസ്റ്റുകൾ. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകൾ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനിൽ നിന്ന് ഡാമുകൾ തകർന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവർ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊതുവേ ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.

ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജാണ്. ഇത് അബദ്ധമല്ല - നശിച്ച് നാമാവശേഷമാകട്ടെ എന്ന ശാപമാണ്. ഇനിയൊരു പ്രളയം, പിന്നെ വരൾച്ച, സാമ്പത്തികത്തകർച്ച എന്ന് പ്രവചിച്ച അളിഞ്ഞ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണ്. അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തി. എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കും??!-ഇതായിരുന്നു പിഎം മനോജിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം സജീവമാകുന്നത്.

മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു. 

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഹൈടെക് ക്രൈം എൻക്വയറി സെൽ, പൊലീസ് സൈബർ ഡോം എന്നിവയാണ് അന്വേഷിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി കേരള പൊലീസ് അറിയിച്ചു. പത്രപ്രവർത്തക യൂണിയനും മാധ്യമപ്രവർത്തകരും ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP