Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'യുഎഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്തു വച്ചവരാണ്; ഈ കൊവിഡ് കാലത്തും സ്വദേശി വിദേശി വ്യത്യാസമില്ലാതെ അവർ പ്രവർത്തിക്കുന്നുണ്ട്; പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു; എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണം; ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം; കോവിഡിൽ പ്രവാസികൾക്ക് കരുതലുമായി മുഖ്യമന്ത്രി

'യുഎഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്തു വച്ചവരാണ്; ഈ കൊവിഡ് കാലത്തും സ്വദേശി വിദേശി വ്യത്യാസമില്ലാതെ അവർ പ്രവർത്തിക്കുന്നുണ്ട്; പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു;  എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണം; ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം; കോവിഡിൽ പ്രവാസികൾക്ക് കരുതലുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ എത്രയും പെട്ടെന്ന് നടപടിവേണമെന്നും എന്നും പ്രവാസികളെ ഹൃദയത്തോട് ചേർത്തുവെച്ച യഎഇ ഭരണാധികാരികൾ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. 'യുഎഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്തു വച്ചവരാണ്. ഈ കൊവിഡ് കാലത്തും സ്വദേശി വിദേശി വ്യത്യാസമില്ലാതെ അവർ ഇക്കുറിയും പ്രവർത്തിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതല്ലാം സർക്കാർ ചെയ്യുന്നുണ്ട്.യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഖത്തർ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, യുകെ, ഇന്തോനേഷ്യ,മൊംസബിക് എന്നിവിടങ്ങളിലും നോർക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.'- പിണറായി വ്യക്തമാക്കി.

പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദ്ദേശം നൽകണം. ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളിൽ എംബസി ബുള്ളറ്റിൻ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും. സന്ദർശക വിസയിലും മറ്റു പരിപാടികൾക്കുമായി വിദേശത്തേക്ക് പോയ പലരും അവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ അന്താരാഷ്ട്ര ചട്ടങ്ങളും ആരോഗ്യമാനദണ്ഡങ്ങളും പ്രകാരം ഇവരെ പ്രത്യേക വിമാനത്തിൽ തിരികെ എത്തിക്കണം.'- മുഖ്യമന്ത്രി വ്യക്തമാക്കി.

നോർക്കയിലേക്ക് വരുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. യുഎഇയിൽ ആവശ്യമായവർക്ക് ഭക്ഷണവും ചികിത്സയും നൽകുന്നുണ്ട്. വിവിധ പ്രവാസി സംഘടനകൾ,കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവവരുടെ സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇവരിൽ നിരീക്ഷണത്തിൽ ഉള്ളവരെ പാർപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി കൊണ്ടിരിക്കുകയാണ്. നിരീക്ഷണത്തിലുള്ളവർക്കും മറ്റും ഭക്ഷണം നൽകാനും മറ്റും നിരവധി പേർ തയ്യാറായിട്ടുണ്ട്.

അംസഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇവർക്ക് സാമ്പത്തിക സഹായം നൽകിയാൽ അതു തിരികെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ എത്തും. ഇഎസ്ഐ നിബന്ധന പ്രകാരം ചില സാഹചര്യങ്ങളിൽ ശമ്പളം നൽകാനുള്ള അധികാരം ഇഎസ്ഐക്കുണ്ട്. എന്നാൽ ഈ മാനദണ്ഡത്തിൽ കൊവിഡില്ല. ഈ പട്ടികയിലേക്ക് കൊവിഡിനെ ഉൾപ്പെടുത്തണം. പൊതുവിതരണ സമ്പ്രദായം രാജ്യവ്യാപകമായി സാർവത്രികമാക്കണം. ആവശ്യത്തിലേറെ ഭക്ഷ്യധാനം നിലവിൽ സ്റ്റോക്കുണ്ട്. 6.44 ലക്ഷം ടൺ അരിയും ഗോതമ്പും കേരളത്തിന് അടുത്ത ആറ് മാസത്തേക്ക് ആവശ്യമുണ്ട്. ഇതു മുടക്കമില്ലാതെ ലഭ്യമാക്കണം. വിളവെടുത്ത ഉത്പന്നങ്ങളുടെ നീക്കം ഉറപ്പിക്കാൻ റെയിൽവേ കൂടുതൽ ചരക്കു തീവണ്ടികൾ ഓടിക്കാൻ തയ്യാറാവണം. ഇതോടൊപ്പം വായ്പാ പരിധി ഉയർത്തൽ, പ്രത്യേക പാക്കേജ് എന്നീ ആവശ്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. രാജ്യത്തിനകത്ത് മുംബൈ, ഹൈദരാബാദ്, ചെന്നൈ, തെലങ്കാന എന്നിവിടങ്ങളിലും ഹെൽപ്പ് ലൈൻ ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്. പ്രവാസിക്ഷേമനിധി ബോർഡിൽ അം?ഗങ്ങളായ എല്ലാവർക്കും പെൻഷന് പുറമേ ആയിരം രൂപ വീതം അനുവദിക്കും. 15000 പേർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയിൽ അം?ഗമായ എല്ലാ കൊവിഡ് ബാധിതർക്കും 15,000 രൂപ വിതം ഉടൻ അനുവദിക്കും

2020 ജനുവരി ഒന്നിന് ശേഷം വാലിഡ് വിസ, ജോബ് പാസ്പോർട്ട് എന്നിവയുമായി വിദേശത്തു നിന്നും നാട്ടിലെത്തി കുടുങ്ങിയവർക്കും. ലോക്ക് ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും വിസാ കാലാവധി കഴിഞ്ഞവർക്കും മാർച്ച് 26 മുതൽ സർക്കാർ തീരുമാനം ഉണ്ടാവും വരെ 5000 രൂപയുടെ അടിയന്തര സഹായം നോർക്ക നൽകും. പ്രവാസികൾ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മളെ വേദനിപ്പിക്കുന്നുണ്ട്. അവരുടെ കാര്യത്തിൽ നമ്മുക്ക് വലിയ കരുതലുണ്ട്. ഒന്നിച്ചു നിന്ന് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതു മാത്രമാണ് പോംവഴി. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റേയും വിവിധ പ്രവാസി സംഘടനകളുടേയും ശ്ര?ദ്ധയിൽ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാതരം ഭിന്നതയും നാം മാറ്റി വയ്ക്കേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരും നോർക്കയും എപ്പോഴും സന്നദ്ധമാണ്.

കേളത്തിൽ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. അവർക്ക് സ്വദേശത്ത് മടങ്ങാൻ ഏപ്രിൽ 14-ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ സജ്ജമാക്കാണം. സ്ഥിരവരുമാനമില്ലാത്ത ഇവർക്ക് അവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട ബെനിഫിക്ട് സ്‌കീം പ്രകാരം ധനസഹായം നൽകണം.

18828 ക്യാംപുകളാണ് അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അവശ്യസാധനങ്ങളുടെ വരവിൽ ഗണ്യമായ വർധനയുണ്ട്. 2191 ചരക്കു വാഹനങ്ങൾ എത്തി. എൽപിജി സിലിണ്ടറുകളുടെ വരവ് വർധിപ്പിക്കാൻ സർക്കാർ ഇടപെടും. അടിയന്തര സാഹചര്യം നേരിടാൻ രണ്ടരലക്ഷം മുറികൾ ഇതുവരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1.24 ലക്ഷം മുറികൾ ഏതു ഘട്ടത്തിലും ഉപയോഗിക്കാം. - പിണറായി വ്യക്താമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP