Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഉന്നം വെച്ച് തട്ടിപ്പു സംഘങ്ങൾ; ബാങ്ക് രേഖകളും അക്കൗണ്ട് നമ്പർ തിരുത്തിയും തട്ടിപ്പ്; പ്രളയക്കെടുതിയിൽ കൊള്ളയടിക്കുന്നവർക്കെതിരെ പരസ്യപ്രസ്താവനയുമായി മുഖ്യമന്ത്രിയും; തട്ടിപ്പു സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ഉന്നം വെച്ച് തട്ടിപ്പു സംഘങ്ങൾ; ബാങ്ക് രേഖകളും അക്കൗണ്ട് നമ്പർ തിരുത്തിയും തട്ടിപ്പ്; പ്രളയക്കെടുതിയിൽ കൊള്ളയടിക്കുന്നവർക്കെതിരെ പരസ്യപ്രസ്താവനയുമായി മുഖ്യമന്ത്രിയും; തട്ടിപ്പു സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കുന്നവരെ കൊള്ളയടിക്കാൻ തട്ടിപ്പു സംഘങ്ങൾ. ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ തിരുത്തിയാണ് സംസ്ഥാനത്ത് പുതിയ തട്ടിപ്പ് അരങ്ങേറുന്നത്. കേരള സർക്കാർ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പണം നിക്ഷേപിക്കുവാൻ സാധിക്കുന്നത്. എന്നാൽ ചിലർ ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്തും അക്കൗണ്ട് നമ്പർ തിരുത്തിയുമാണ് തട്ടിപ്പ് നടത്തുന്നത്. വ്യാപകമായി തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ പലകോണിൽ നിന്നും ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വ്യാജ പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തുകയും ചെയ്തു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാൽ ഈ പ്രവർത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങൾ അടങ്ങിയ ചില സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പോസ്റ്റുകളും ഓഡിയോ - വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവർക്കെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും കർശനനടപടി എടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാൻ ആരു ശ്രമിച്ചാലും അവരെ കർശനമായി നേരിടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലർ നടത്തുന്നുണ്ട്. ഓഖിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും കാണാതായവരുടെ കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം സർക്കാർ റെക്കോർഡ് വേഗതയിൽ വിതരണം ചെയ്തു. കേന്ദ്രസർക്കാർ നൽകിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും നൽകി. എല്ലാ ധനസഹായവും അക്കൗണ്ടുകൾ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികൾക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണ്.

നിങ്ങൾ നൽകുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അർഹതപ്പെട്ടവരുടെ കയ്യിൽത്തന്നെ എത്തും. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ട വിധം :

Address to mail Cheque/Draft:
The Principal Secretary (Finance), Treasurer,
Chief Minister's Distress Relief Fund,
Secretariat, Thiruvananthapuram - 1.
UPI ID: keralacmdrf@sbi

CMDRF Account details:
Donee: Kerala CMDRF
Account Number: 67319948232 Bank: State Bank of India Branch: City Branch, Thiruvananthapuram IFS Code: SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08

ചിലമാധ്യമങ്ങളും, രാഷ്ട്രീയ കക്ഷികളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നൽകാതെ സമാന്തര അക്കൗണ്ടുകൾ രൂപീകരിച്ചാണ് പണം നിക്ഷേപിക്കുന്നതും സഹായം അഭ്യർത്ഥിക്കുന്നതും. ഇത്തരം തുകകൾക്ക് അതാത് ജില്ലാ അധികാരികളുടോയും സർക്കാരിന്റേയും ഉറപ്പില്ലെതെയാണ് ഇത്തരം നിക്ഷേപങ്ങൾ നടക്കുന്നത്. ഇതും മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP