Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്താണ് ആ വാർത്ത? എന്താണ് ആ വാർത്തയുടെ ഉദ്ദേശ്യം? 'പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടോടെ ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച 'മാധ്യമത്തിന്' എതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം; ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം; മരണത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതുകൊവിഡിനെക്കാൾ മാരകമായ രോഗബാധ'യെന്നും പിണറായി

എന്താണ് ആ വാർത്ത? എന്താണ് ആ വാർത്തയുടെ ഉദ്ദേശ്യം? 'പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം' എന്ന തലക്കെട്ടോടെ ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച 'മാധ്യമത്തിന്' എതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം; ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം; മരണത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതുകൊവിഡിനെക്കാൾ മാരകമായ രോഗബാധ'യെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം? എന്ന തലക്കെട്ടോടെ മാധ്യമം ദിനപത്രം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി. പതിവ് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്തി ഇക്കാര്യം പറഞ്ഞത്.

'പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങൾ അനാസ്ഥ തുടർന്നാൽ കൂടുതൽ മുഖങ്ങൾ ചേർക്കപ്പെടുമെന്ന് ആ പത്രം പറയുന്നു. അതിന് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യം ഓർക്കണം. ഈ രാജ്യങ്ങളിലെല്ലാം കേരളീയർ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവർ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളിൽ കേരളീയർ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുമ്പോൾ അവിടെ ജീവിക്കുന്നവരെ കുറിച്ച് ഓർത്തിട്ടുണ്ടോ? കുത്തിത്തിരുപ്പിന് അതിര് വേണം.

എന്ത് തരം മനോനിലയാണ് ഇങ്ങിനെ പ്രചരിപ്പിക്കുന്നവരുടേതെന്ന് ചിന്തിക്കണം. ആരുടെയും അനാസ്ഥയും അശ്രദ്ധയും കൊണ്ടല്ല മരണങ്ങൾ സംഭവിച്ചത്. ഇന്നാട്ടിൽ വിമാനങ്ങളും മറ്റ് യാത്രാ മാർഗങ്ങളും ഇല്ലാത്ത ലോക്ക് ഡൗണായിരുന്നെന്ന് ഓർമ്മയില്ലേ. മരിച്ചുവീണവർ നാടിന് പ്രിയപ്പെട്ടവർ. മരണം വേദനാജനകം. അതിന്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതുകൊവിഡിനെക്കാൾ മാരകമായ രോഗബാധ.

സംസ്ഥാനം ഇതുവരെ കർക്കശമായ നിലപാടെടുത്തു. ഇനിയും തുടരും. യാഥാർത്ഥ്യങ്ങൾ ആരെങ്കിലും മൂടിവച്ചാൽ ഇല്ലാതാകില്ല. 90 ശതമാനം കോവിഡ് കേസുകളും വിദേശത്ത് നിന്നോ അന്യ സംസ്ഥാനത്ത് നിന്നോ വന്നവയാണ്. 69 ശതമാനവും വിദേശത്ത് നിന്ന് വന്നവരിലാണ്. വിദേശത്തെ ആരോഗ്യസംവിധാനത്തിൽ നമുക്കിടപെടാൻ സാധിക്കില്ല. നമ്മുടെ ഇടപെടലിന്റെ ആദ്യപടി യാത്ര തിരിക്കും മുൻപുള്ള സ്‌ക്രീനിങാണ്. ഇത് നടത്തിയില്ലെങ്കിൽ യാത്രാ വേളയിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കും. പ്രവാസി കേരളീയരുടെ ജീവൻ അപകടത്തിലാവും. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്ക് എത്തിച്ചവരിൽ 45 ശതമാനം പേർ ഗർഭിണികളും വയോജനങ്ങളും കുട്ടികളും മറ്റ് രോഗാവസ്ഥ ഉള്ളവരുമായിരുന്നു. ഇവരുടെ ജീവൻ രോഗികൾക്കൊപ്പം യാത്ര ചെയ്താൽ അപകടത്തിലാവും. സാധാരണ ഗതിയിൽ ഇത് അനുവദിക്കാനാവില്ല.

ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണം. ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണ്. ഒരാളിൽ നിന്ന് ഒരുപാട് പേരിലേക്ക് രോഗം പകരുന്ന സൂപ്പർ സ്‌പ്രെഡ് ഉണ്ടാകാം. അതിന് വിമാനയാത്രകൾ കാരണമാകുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കണക്കിലെടുത്താണ് വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുൻപ് സ്‌ക്രീനിങ് വേണമെന്ന് തീരുമാനിച്ചത്.

യാത്ര തടയാതെയും നീട്ടിവയ്‌പ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. കേന്ദ്രസർക്കാരുമായും എംബസികളുമായും ബന്ധപ്പെട്ടു. ഈ മാസം 20 മുതൽ യാത്രക്കാർക്ക് ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചു. അത് പ്രായോഗികമായില്ല. അഞ്ച് ദിവസം സമയം ദീർഘിപ്പിച്ചു. വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താനാവുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. വിമാനയാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ എംബസികളോട് ബന്ധപ്പെട്ടു. അതിന്നലെ പറഞ്ഞതാണ്. തിരികെ വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. ഓരോ ഘട്ടത്തിലും ഇതനുസരിച്ച് നടപടിയെടുത്തു. നാളെ മുതൽ സ്വകാര്യ വിമാനങ്ങളും ചാർട്ടേർഡ് വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളും വരുമ്പോൾ നടപടിയെടുക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ ടെസ്റ്റ് നടത്താൻ പരമാവധി ശ്രമിക്കണം. 72 മണിക്കൂറായിരിക്കും ഇതിന്റെ സാധുത. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റിൽ വിവരം രേഖപ്പെടുത്തണം. എത്തുന്ന വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് സ്‌ക്രീനിങിന് വിധേയരാകണം. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവർക്ക് രോഗലക്ഷണം ഇല്ലെങ്കിലും വിമാനത്താവളത്തിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം.'

മാധ്യമം ദിനപത്രത്തിൽ വന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികൾക്കായാണ് ഒന്നാം പേജ് മാധ്യമം ദിനപത്രം മാറ്റിവച്ചത്. രണ്ട് പ്രധാന പേജുകൾ അച്ചടിച്ച് അതിൽ ആദ്യത്തേയും രണ്ടാമത്തേയും പേജുകളിൽ വിവിധ രാജ്യങ്ങളിൽ മരണമടഞ്ഞ മലയാളികളുടെ ചിത്രങ്ങളാണ് മാധ്യമം ഇന്ന് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ ദിനപത്രങ്ങൾ സാധാരണയായി പരസ്യങ്ങൾക്കായാണ് രണ്ട് പ്രധാന പേജുകൾഅച്ചടിക്കാറുള്ളത്. എന്നാൽ, മാധ്യമം പത്രം, മറ്റ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ഒന്നാം പേജിൽ നിരത്തിവെച്ചതോടെ ഒരു വലിയ സാമൂഹിക പ്രശ്‌നത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്? മഹാമാരിക്ക്? ഇരയായി ജീവൻ വെടിഞ്ഞ മലയാളികളാണ്? ഇവർ എന്ന് പത്രം പറയുന്നു. 300ലധികം മലയാളികളാണ്? ഇന്ത്യക്ക്? പുറത്ത്? മരണമടഞ്ഞത്?. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട്? വാദപ്രതിവാദം തുടരു?മ്പോൾ പുറംനാട്ടിൽ മലയാളികളുടെ മരണം കൂടുകയാണ്?.

കേരള സർക്കാറിന്റെയും നോർക്കയു?ടെയും കണക്ക്? പ്രകാരം കോവിഡ്? ബാധിച്ച്? വിദേശ രാജ്യങ്ങളിൽ ജൂൺ? 22 വരെ മരിച്ചത്? 296 മലയാളികളാണ്?. ഇവരിൽ 118 പേർ യു.എ.ഇയിലും 75 പേർ സൗദി അറേബ്യയിലും അമേരിക്കയിൽ 34 പേരും കുവൈത്തിൽ 32 പേരും മരണപ്പെട്ടു?. ബ്രിട്ടനിൽ 13 ഒമാനിൽ ഒമ്പതും ഖത്തറിൽ ഏഴും ബഹ്?റൈനിൽ നാലും മലയാളികൾക്കാണ്? ജീവൻ നഷ്?ടമായത്?. ജർമനി, അയർലാന്റ്?, മെക്?സിക്കോ, നൈജീരിയ എന്നിവിടങ്ങളിൽ ഓരോ മലയാളികൾ വീതവും മരണപ്പെട്ടു. അതേസമയം, ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്? അധികൃതർ തന്നെ പറയുന്നുണ്ട്?.

മരിച്ചവരുടെ ചിത്രങ്ങൾ നിരന്ന ഈ ഗാലറി ഇനിയും നീളരുതേയെന്നത്? നമ്മുടെ നെഞ്ചിൽ കുരുങ്ങിയ നിലവിളിയാണ്?... അപ്പോഴും ലോകത്തിന്റെ കോണുകളിൽ നിന്ന്? മരണത്തിന്റെ വിളയാട്ടം തുടരുന്നു.... കോവിഡിന്റെ നീരാളിപ്പിടുത്തമായി, രോഗത്തെക്കുറിച്ച ഭീതിയായി, ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി... ഈ ഗാലറി ഇനിയും നീളാതിരിക്ക?ട്ടെ... വീടിനും നാടിനും വേണ്ടി പുറപ്പെട്ടുപോയി മഹാമാരിയുടെ പിടിയിൽ മൺമറഞ്ഞ ഈ ത്യാഗ ജീവിതങ്ങൾക്ക് 'മാധ്യമ'ത്തിന്റെ ആദരാഞ്ജലികൾ...- മാധ്യമം കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP