Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്നം മെമോറിയൽ ക്ലബ്ബും ട്രിവാണ്ട്രം വിമൻസ് ക്ലബ്ബും ശ്രീമൂലം ക്ലബ്ബും ടെന്നീസ് ക്ലബ്ബും തലസ്ഥാനത്തെ പാട്ടക്കുടിശികക്കാർ; കൊച്ചിൻ ക്ലബ്ബും കൊറോണേഷൻ ക്ലബ്ബും തൃപ്പൂണിത്തുറ ലേഡീസ് ക്ലബ്ബും തുടങ്ങി കൊച്ചിയിലെ വമ്പന്മാരും; പാട്ടഭൂമിയിൽ പ്രവർത്തിക്കുന്ന 22 ക്ലബ്ബുകൾ ഖജനാവിലേക്ക് അടയ്ക്കാനുള്ളത് 34.71 കോടി രൂപ; പത്തനംതിട്ടയിലേയും മലപ്പുറത്തേയും പ്രസ് ക്ലബ്ബുകളും നാണക്കേടിന്റെ പട്ടികയിൽ; മാതൃഭൂമി വാർത്ത കെയുഡബ്ല്യുജെയിൽ ചർച്ചയാക്കി ഏഷ്യാനെറ്റും

മന്നം മെമോറിയൽ ക്ലബ്ബും ട്രിവാണ്ട്രം വിമൻസ് ക്ലബ്ബും ശ്രീമൂലം ക്ലബ്ബും ടെന്നീസ് ക്ലബ്ബും തലസ്ഥാനത്തെ പാട്ടക്കുടിശികക്കാർ; കൊച്ചിൻ ക്ലബ്ബും കൊറോണേഷൻ ക്ലബ്ബും തൃപ്പൂണിത്തുറ ലേഡീസ് ക്ലബ്ബും തുടങ്ങി കൊച്ചിയിലെ വമ്പന്മാരും; പാട്ടഭൂമിയിൽ പ്രവർത്തിക്കുന്ന 22 ക്ലബ്ബുകൾ ഖജനാവിലേക്ക് അടയ്ക്കാനുള്ളത് 34.71 കോടി രൂപ; പത്തനംതിട്ടയിലേയും മലപ്പുറത്തേയും പ്രസ് ക്ലബ്ബുകളും നാണക്കേടിന്റെ പട്ടികയിൽ; മാതൃഭൂമി വാർത്ത കെയുഡബ്ല്യുജെയിൽ ചർച്ചയാക്കി ഏഷ്യാനെറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരിന്റെ പാട്ടഭൂമിയിൽ പ്രവർത്തിക്കുന്ന 22 ക്ലബ്ബുകൾ ഖജനാവിലേക്ക് അടയ്ക്കാനുള്ളത് 34.71 കോടി രൂപ. സ്വന്തംനിലയിൽ നല്ല വരുമാനമുള്ള ക്ലബ്ബുകളാണ് പാട്ടക്കുടിശ്ശിക അടയ്ക്കാത്തത്. ഇത് ഈടാക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. യഥാർത്ഥത്തിൽ പാട്ടതുക കുറച്ചു നൽകാനുള്ള കുതന്ത്രമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. കേരളത്തിലെ രണ്ട് പ്രസ് ക്ലബ്ബുകളും ഈ പട്ടികയിലുണ്ട്. പത്തനംതിട്ടയിലേയും മലപ്പുറത്തേയും പ്രസ് ക്ലബ്ബുകളാണ് കുടിശിഖ കൊടുക്കാനുള്ളത്.

 

കഴിഞ്ഞദിവസം റവന്യൂമന്ത്രി നിയമസഭയിൽ ക്ലബ്ബുകളുടെ പാട്ടക്കുടിശ്ശിക സംബന്ധിച്ച കണക്ക് അവതരിപ്പിച്ചിരുന്നു. 25 ക്ലബ്ബുകളാണ് സർക്കാരിന്റെ സ്ഥലത്ത് പ്രവർത്തിക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങൾകൂടി നടത്തുന്ന ക്ലബ്ബുകൾക്ക് ഭൂമിയുടെ ന്യായവിലയുടെ അഞ്ചും സാംസ്‌കാരികമടക്കം മറ്റു പ്രവർത്തനങ്ങൾ നടത്തുന്നവയ്ക്ക് രണ്ടു ശതമാനവുമാണ് പാട്ടം. 2016 മുതലുള്ള നിരക്കാണിത്. ഏതുകാലം മുതലുള്ള കുടിശ്ശികയ്ക്കാണ് ഒറ്റത്തവണ തീർപ്പാക്കലെന്നു തീരുമാനമായിട്ടില്ല. 1985 മുതലുള്ള കുടിശ്ശിക ഇങ്ങനെ തീർപ്പാക്കാനാണ് റവന്യൂ വകുപ്പിന്റെ ശുപാർശ. ഇതിന് ധനവകുപ്പിന്റെ അംഗീകാരം വേണം. ഈ കാലായളവിലെ കുടിശ്ശികയ്ക്കും നിലവിലെ നിരക്ക് ബാധകമാക്കാനാണു ശുപാർശ. വിവിധ സ്വകാര്യ വ്യക്തികളുടെ പക്കലായി 1266 ഹെക്ടർ പാട്ടഭൂമിയുണ്ട്. ഈയിനത്തിൽ 8.50 കോടി രൂപ കിട്ടാനുണ്ട്. വിവിധ സ്ഥാപനങ്ങളുടെ പക്കലായി 3118 ഹെക്ടർ ഭൂമിയുണ്ട്. കുടിശ്ശിക 1155 കോടി രൂപ.

അതിനിടെ നിയമസഭാ വാർത്ത മാതൃഭൂമിയാണ് വിശദമായി പുറത്തു വിട്ടത്. ഇത് പത്രപ്രവർത്തകർക്കിടയിലും ഭിന്നതയുണ്ടാക്കി. ഏഷ്യാനെറ്റിലെ പത്തനംതിട്ട റിപ്പോർട്ട് ശ്യാം കുമാർ രണ്ട് മാസം മുമ്പ് ഏഷ്യാനെറ്റിൽ പത്തനംതിട്ട പ്രസ് ക്ലബ് പാട്ട കുടിശിഖ വരുത്തിയെന്ന് റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ കെയുഡബ്ല്യൂജെ ശ്യാമിന് വിശദീകരണ നോട്ടീസും നൽകി. പ്രസ് ക്ലബ്ബിനെ അപമാനിക്കുന്ന തരത്തിൽ വാർത്ത നൽകിയതാണ് ചോദ്യം ചെയ്തത്. ഇപ്പോൾ മാതൃഭൂമിയിലും വാർത്ത വരുന്നു. ഇതോടെ മാതൃഭൂമിക്കാർക്കെതിരേയും നടപടി എടുക്കുമോ എന്നതാണ് പത്തനംതിട്ടയിലെ ദൃശ്യ മാധ്യമ പ്രവർത്തകരുടെ ചോദ്യം. അവിടുത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇത് ചർച്ചയായിട്ടുണ്ട്.

പത്തനംതിട്ട പ്രസ് ക്ലബ്ബിന് പാട്ട കുടിശികയിൽ നോട്ടീസ് ലഭിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് റിപ്പോർട്ട് അപകീർത്തിയുണ്ടാക്കിയെന്നുമായിരുന്നു ഏഷ്യാനെറ്റ് റിപ്പോർട്ടർ ശ്യാം കുമാറിന് നൽകിയ നോട്ടീസിൽ വിശദീകരിച്ചിരുന്നത്. ദേശാഭിമാനിയിലെ എബ്രഹാം തടിയൂരാണ് പരാതി നൽകിയെന്നും വിശദീകരിച്ചിരുന്നു. പ്രസ് ക്ലബ്ബിന്റെ വിശദീകരണമില്ലാതെ വാർത്ത നൽകിയതാണ് വിവാദമാക്കാൻ ശ്രമിച്ചതും. എന്നാൽ നിയമസഭയിലെ മന്ത്രിയുടെ വെളിപ്പെടുത്തലോടെ വാർത്ത ശരിയെന്ന് തെളിഞ്ഞു. ഇതോടെയണ് പ്രതിഷേധവുമായി എത്തുന്നത്.

വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് പാട്ടക്കുടിശ്ശിക വാർത്ത ചെയ്തിരിക്കുന്നത്. പ്രസ്സ് കബ്ബും വിവിധ ആരാധാനലങ്ങളും അടക്കം 26 സ്ഥാപനങ്ങൾ കുടിശ്ശിക സർക്കാരിന് നൽകാനുണ്ടെന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് സഹിതമാണ് ആ വാർത്തയെന്നായിരുന്നു ശ്യാം നൽകിയ വാർത്ത. ഇതിൽ 25 സ്ഥാപനങ്ങളും ഉന്നയിക്കാത്ത വാദമാണ് കത്തിൽ പറയുന്നത്. മറ്റുള്ള സ്ഥാപനങ്ങൾക്കെതിരെ എല്ലാം വാർത്തകൾ ചെയ്യുന്ന നമ്മൾ പ്രസ്സ് ക്ലബ്ബ് ആയതിന്റെ പേരിൽ ഒന്നു മാത്രം ഒഴിവാക്കുന്നത് പഠിച്ച മാധ്യമ ധർമ്മത്തിൽ വരുന്ന കാര്യമല്ലെന്നും വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ പട്ടികയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും പേര് പരാമർശിച്ചതെന്നും കൂട്ടിച്ചേർത്തു. ഈ വിവാദം കത്തിപടരുമ്പോഴാണ് പാട്ടക്കുടിശിക വാർത്ത മാതൃഭൂമിയിലും എത്തുന്നത്.


ക്ലബ്ബുകളും കുടിശ്ശികയും (പാട്ടഭൂമി ഹെക്ടറിൽ)

തിരുവനന്തപുരം

മന്നം മെമോറിയൽ ക്ലബ് 5,18,61,107 (0.408907)
പേട്ട യങ്സ്റ്റർ ക്ലബ് 11,31,232 (0.045146)
ട്രിവാൻഡ്രം വിമെൻസ് ക്ലബ്ബ് 1,95,31,190 (0.218623)
ശ്രീമൂലം ക്ലബ്ബ് 6,06,81,896 (0.445344)
ടെന്നീസ് ക്ലബ്ബ് 7,41,49,783 (1.729555)
സെയ്ന്റ് തോമസ് സ്പോർട്‌സ് ക്ലബ്ബ് 5,31,887 (0.465587)

കൊല്ലം

കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് 19,91,547 (0.0809)
വാടി കോസ്റ്റൽ ലൈബ്രറി 2,69,119 (0.0041)
ഓവൻ സ്‌പോർട്സ് ക്ലബ്ബ് 1,35,161 (0.0105)
ക്വയിലോൺ അത്ലറ്റിക് ക്ലബ്ബ് 1,71,90,699 (0.2595)

പത്തനംതിട്ട

പ്രസ് ക്ലബ്ബ് 2,82,506 (0.0121)

ആലപ്പുഴ

യുണൈറ്റഡ് ക്ലബ്ബ് 53,88,595 (0.3139)

ഇടുക്കി

പെസന്റ് ക്ലബ്ബ് 1,78,144 (0.001093)

എറണാകുളം

കൊച്ചിൻ ക്ലബ്ബ് 7,04,86,758 (1.5261)
കൊറോണേഷൻ ക്ലബ്ബ് 1,55,76,749 (0.1781)
തൃപ്പൂണിത്തുറ ലേഡീസ് ക്ലബ്ബ് 15,04,503 (0.0283)

തൃശ്ശൂർ

അപ്പൻ തമ്പുരാൻ മെമോറിയൽ ക്ലബ്ബ് 10,88,813 (0.0458)

പാലക്കാട്

പാലക്കാട് റൈഫിൾ ക്ലബ്ബ് 60 (0.2428)

മലപ്പുറം

പ്രസ് ക്ലബ്ബ് 13,68,546 (0.032389)

കോഴിക്കോട്

ഓഫീസേഴ്സ് ക്ലബ്ബ് 1,20,55,115 (0.279352)
റൈഫിൾ ക്ലബ്ബ് 68,10,267 (0.309271)

കണ്ണൂർ

ഓഫീസേഴ്സ് ക്ലബ്ബ് 49,21,811 (0.097166)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP