Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാറുകൾ അടക്കം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടണം; വീടിന് പുറത്തേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണം; മതാചാരഭാഗമായ ആൾക്കൂട്ടം ഒഴിവാക്കാൻ സമുദായ നേതാക്കൾ ആലോചിച്ച് തീരുമാനമെടുക്കണം; രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും പരിശീലനം നൽകാൻ പദ്ധതികളുമായി ഐഎംഎ

ബാറുകൾ അടക്കം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടണം; വീടിന് പുറത്തേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണം; മതാചാരഭാഗമായ ആൾക്കൂട്ടം ഒഴിവാക്കാൻ സമുദായ നേതാക്കൾ ആലോചിച്ച് തീരുമാനമെടുക്കണം; രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി ഡോക്ടർമാർക്കും പരിശീലനം നൽകാൻ പദ്ധതികളുമായി ഐഎംഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 കൂടുതൽ പേരെ ബാധിച്ചതോടെ രോഗത്തിന് കടിഞ്ഞാണിടാൻ കൂടുതൽ നടപടികൾ ആവശ്യമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. വീടിന് പുറത്തേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണം. സ്‌കൂളുകളും കോളേജുകളും അടയ്ക്കാൻ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്തതോടൊപ്പം ബാറുകൾ ഉൾപ്പെടെയുള്ള ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങൾ അടച്ചിടണമെന്നും ഐഎംഎ സംസ്ഥാന ശാഖയുടെ കൊറോണ കൺട്രോൾ സെൽ യോഗം യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിലവിലുള്ള കൊറോണ ഭീഷണിയെ തുടർന്ന് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ ഐഎംഎ ആസ്ഥാനത്ത് വിശദമായ ചർച്ച നടത്തി.

മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച്, സമുദായ നേതാക്കൾ ആലോചിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണം. സമൂഹത്തിൽ ഉടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാൻ ഇടയുള്ളതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വളരെ ഉയർന്ന തോതിൽ ഈ രോഗം പടരുന്ന സ്ഥിതി വിശേഷത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരേയും, മറ്റ് ആരോഗ്യ പ്രവർത്തകരേയും ഈ സ്ഥിതി വിശേഷം നേരിടുവാനുള്ള പരിശീലനം നൽകുവാൻ ഐഎംഎ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു.

റെസ്പിറേറ്ററി ഹൈജീൻ, അതായത് ചുമക്കുകയും, തുമ്മുകയും ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ശാസ്ത്രീയ രീതികളും, കൈകൾ തുടർച്ചയായി കഴുകുന്നതിന്റെ പ്രാധാന്യവും വീണ്ടും, വീണ്ടും പൊതുജനങ്ങൾ ശ്രദ്ധിക്കണം. മാസ്‌ക് ഉപയോഗത്തിൽ നിലവിലുള്ള ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണ്.

രോഗ ലക്ഷണം ഉള്ളവരും, രോഗിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുമാണ് മാസ്‌ക് നിർബന്ധമായി ഉപയോഗിക്കേണ്ടത്. എയർപോർട്ടുകളിലെ സ്‌ക്രീനിങ് പദ്ധതികൾ കൂടുതൽ കുറ്റമറ്റതാക്കണം. സ്‌ക്രീനിങ് രീതികൾ കർശനമാക്കുമ്പോൾ തന്നെ രോഗ നിയന്ത്രണത്തിൽ ശക്തമായ സ്വാധീനം ഉണ്ടാക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP