Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിനെ 'മറികടന്ന' യൂത്ത് കോൺഗ്രസ് പ്രതിഷേധം; ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; സുരക്ഷ ഏകോപനത്തിന് ഇനിമുതൽ ഡിഐജി; പ്രത്യേക തസ്തിക സൃഷ്ടിക്കും

പൊലീസിനെ 'മറികടന്ന' യൂത്ത് കോൺഗ്രസ് പ്രതിഷേധം; ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം; സുരക്ഷ ഏകോപനത്തിന് ഇനിമുതൽ ഡിഐജി; പ്രത്യേക തസ്തിക സൃഷ്ടിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

സുരക്ഷ വർധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച ആഭ്യന്തര വകുപ്പ് ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു.വിവിഐപികളുടെയും വിഐപികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്‌പിയുടെ പ്രത്യേക തസ്തികയും ഉണ്ടാക്കും.

ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡിഐജിയുടെ (സെക്യൂരിറ്റി) നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു പൊലീസ് മേധാവിയുടെ പ്രധാന നിർദ്ദേശം.

ഇത് അംഗീകരിച്ചതോടെ സുരക്ഷാ കാര്യങ്ങളുടെ ഏകോപനം ഇനിമുതൽ ഡിഐജിക്ക് (സെക്യൂരിറ്റി) ആയിരിക്കും. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പ് (എഐഎസ്‌സി) വിഭാഗവുമായി ആലോചിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നു.

2020ൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള  യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയെത്തി.

അന്ന് സുരക്ഷാ വീഴ്ചയുണ്ടായതോടെ സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി. പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

സുരക്ഷ കണക്കിലെടുത്ത് ഇസഡ് പ്ലസ് സുരക്ഷയാണു മുഖ്യമന്ത്രിക്കു നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് വിലക്കുകൾ ലംഘിച്ച് ക്ലിഫ് ഹൗസിനു മുന്നിലെത്തിയതോടെയാണു സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഇന്റലിജൻസ് റിപ്പോർട്ടുകളും കണക്കിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP