Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോളിക്ക് സയനൈഡ് കുപ്പി ഒളിച്ച് വയ്ക്കാൻ ഉപദേശം കൊടുത്തിട്ടുണ്ടെങ്കിൽ, ഈ കള്ളനാണയത്തെ... ഈ ***യെ എന്തിനാണ് പൊലീസ് വെച്ച് സഹിക്കുന്നത്; ഇവനൊരു വിഷമാണ്; എന്തുകൊണ്ട് എഫ്‌ഐആർ ഇടുന്നില്ല? അളൂരിനെതിരായ ക്രിമിനൽ അഭിഭാഷകന്റെ വോയ്‌സ് മെസ്സേജ് വൈറലാകുമ്പോൾ താൻ കള്ളനാണയമല്ലെന്ന മറുപടിയുമായി ആളൂർ; അഡ്വ.മിറാൻഡയുടെ ബാർ രാത്രി രണ്ടു അടിക്കാൻ കയറുന്ന ബാർ ആണോ എന്നും ചോദ്യം; അഭിഭാഷകരും ആളൂരും തമ്മിലുള്ള പോര് കടുക്കുന്നു

ജോളിക്ക് സയനൈഡ് കുപ്പി ഒളിച്ച് വയ്ക്കാൻ ഉപദേശം കൊടുത്തിട്ടുണ്ടെങ്കിൽ, ഈ കള്ളനാണയത്തെ... ഈ ***യെ എന്തിനാണ് പൊലീസ് വെച്ച് സഹിക്കുന്നത്; ഇവനൊരു വിഷമാണ്; എന്തുകൊണ്ട്  എഫ്‌ഐആർ ഇടുന്നില്ല? അളൂരിനെതിരായ ക്രിമിനൽ അഭിഭാഷകന്റെ വോയ്‌സ് മെസ്സേജ് വൈറലാകുമ്പോൾ താൻ കള്ളനാണയമല്ലെന്ന മറുപടിയുമായി ആളൂർ; അഡ്വ.മിറാൻഡയുടെ ബാർ രാത്രി രണ്ടു അടിക്കാൻ കയറുന്ന ബാർ ആണോ എന്നും ചോദ്യം; അഭിഭാഷകരും ആളൂരും തമ്മിലുള്ള പോര് കടുക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ അഭിഭാഷക സമൂഹത്തിൽ ബി.എ.ആളൂരിനെതിരെ എതിർപ്പ് ശക്തമാകുന്നു. കുപ്രസിദ്ധ കേസുകളിൽ പ്രതികൾക്ക് സൗജന്യ നിയമസഹായം എത്തിക്കാൻ മാധ്യമ ശ്രദ്ധ തേടി ആളൂർ കേരളത്തിൽ എത്തിയതോടെയാണ് ആളുരിനെതിരെ അഭിഭാഷക സമൂഹത്തിൽ എതിർപ്പ് ശക്തമായത്. ഒന്നും ചെയ്യാതെ ആളൂർ ശ്രദ്ധാകേന്ദ്രമായി മാറിയപ്പോൾ മികച്ച അഭിഭാഷകരുടെ പേരുകൾ പോലും തത്കാലത്തേക്കെങ്കിലും സമൂഹ ശ്രദ്ധയിൽ നിന്നും മാറിപ്പോയി. അഞ്ചു പൈസ ചെലവിലാതെ ആളൂർ ആയതോടെ ആളുരിനു നേരെയുള്ള എതിർപ്പും കൂടി.

കേരളീയ സമൂഹത്തിനു ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രതികൾക്ക് വേണ്ടി ആളൂർ തുടർച്ചയായി കേരളത്തിൽ എത്തിയപ്പോൾ പൊതു സമൂഹത്തിൽ നിന്നും ആളൂരിനെതിരെ എതിർപ്പ് ശക്തമായിരുന്നു. അധോലോകത്തിന്റെ സ്വന്തം വക്കീൽ എന്നാണ് ആളൂരിനുള്ള വിളിപ്പേര്. ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷ കേസിലും സൗമ്യ കേസിലും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് വേണ്ടിയും പ്രതികൾക്ക് വേണ്ടി ഹാജരായ ആളൂർ കൂടത്തായി ജോളിക്ക് വേണ്ടിയും ഹാജരാകാൻ ശ്രമം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ തന്നെയാണ് അഭിഭാഷക സമൂഹം ആളൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മിറാൻഡ എന്ന് പരിചയപ്പെടുത്തുന്ന അഭിഭാഷകനാണ് ജോളി കേസുമായി ബന്ധപ്പെട്ടു ആളൂരിനെതിരെ വോയ്‌സ് മെസ്സേജുമായി ഇപ്പോൾ രംഗത്ത് വന്നത്. അഭിഭാഷക സമൂഹത്തിലെ കള്ളനാണയം എന്നാണ് ആളൂരിനെ മിറാൻഡ വിശേഷിപ്പിക്കുന്നത്. സയനൈഡ് കുപ്പി കാറിൽ ഒളിപ്പിച്ചുവെച്ച് കേരളാ പൊലീസിനെ കബളിപ്പിക്കാൻ കൂടത്തായി കേസിലെ പ്രതി ജോളിക്ക് ഉപദേശം നൽകിയ ആളൂരിനെതിരെ പൊലീസ് കേസ് എടുക്കണം എന്നാണ് മിറാൻഡ ആവശ്യപ്പെടുന്നത്. മിറാൻഡയുടെ വോയ്‌സ് മെസ്സേജ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെയാണ് മറു പ്രതികരണവുമായി ആളൂർ കൂടി വന്നത്. അഭിഭാഷക സമൂഹം ഒരുമിച്ചും ആളൂർ ഒറ്റയ്ക്കും എന്നതാണ് ഈ ഏറ്റുമുട്ടലിനെ ശ്രദ്ധേയമാക്കുന്നത്.

ഒട്ടും പതറാതെ എല്ലാ ആരോപണങ്ങൾക്കും തക്ക മറുപടി നൽകി തന്നെയാണ് ആളൂരും കേസിൽ ഇടപെടുന്നത്. ആളുരിന്റെ ഓരോ ചെയ്തിയുംം ഉദാഹരിച്ച് ഈ രീതിയിൽ ക്രിമിനൽ അഭിഭാഷകർ കാര്യങ്ങൾ ചെയ്യരുത് എന്നാണ് അഭിഭാഷക സമൂഹത്തെ മിറാൻഡ ബോധവത്ക്കരിക്കുന്നത്. പാപ്പരായി നിൽക്കുന്ന കുപ്രസിദ്ധ കേസിലെ പ്രതികൾക്ക് നിയമസഹായം എത്തിച്ച് പേരെടുക്കാൻ സഹായിക്കുന്ന അഭിഭാഷകൻ എന്നാണ് ആളൂരിനെ വിശേഷിപ്പിക്കുന്നത്. ഏത് കോളേജിൽ നിന്നാണ് ആളൂർ ബിരുദം എടുത്തത് എന്നും ക്രിമിനൽ കേസുകളുടെ എന്തെങ്കിലും നിയമവശം ആളൂരിനു അറിയാമോ എന്നാണ് വോയിസ് മെസ്സേജിൽ മിറാൻഡ ചോദിക്കുന്നത്. വോയ്‌സ് മെസ്സേജ് വൈറൽ ആയതോടെ ആളൂരിനു മറുപടി നൽകാതിരിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് മറുനാടനെ ആളൂർ ബന്ധപ്പെടുന്നത്. മിറാൻഡയുടെ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ആളൂർ ചെയ്യുന്നത്.

 ആളൂരിന്റെ പ്രതികരണം ഇങ്ങനെ:

അഭിഭാഷകർക്കിടയിലെ കള്ളനാണയം അല്ല ഞാൻ. കള്ളനാണയം എന്നത് ആരോപിക്കുന്നവരുടെ മനോഭാവം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പോലും ചിലർ പറഞ്ഞതും കള്ളനാണയമാണ്. ഇതേ ആരോപണം തന്നെയാണ് എനിക്ക് നേരെയും ചിലർ ഉയർത്തുന്നത്. ജോളിയെ നേരിട്ട് കാണാത്ത ആളൂർ എങ്ങനെയാണ് ജോളിക്ക് ഉപദേശം കൊടുക്കുക. ആളൂർ ഒരു കള്ളനാണയം അല്ല എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. കൂടത്തായി കേസിലെ പ്രതിയായ ജോളിയെ കണ്ടിട്ടില്ല. ജോളിയോടു സംസാരിക്കാൻ എനിക്ക് പൊലീസ് അവസരം തന്നില്ല. ജോളിയെ എന്റെ അഭിഭാഷകർ ജയിലിൽ വെച്ച് കണ്ടിരുന്നു. അവർ വക്കാലത്തും ഒപ്പിട്ടു നൽകാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ജയിൽ അധികൃതർ എതിര് നിന്നു. അപ്പോൾ ജോളി കോടതിയിൽ പറയാം എന്നാണ് അഭിഭാഷകരോട് പറഞ്ഞത്. പ്രതി നൽകിയ അപേക്ഷയിലാണ് ഞങ്ങൾ വക്കാലത്ത് ഏറ്റുവാങ്ങിയത്. ഞങ്ങൾ സൗജന്യ നിയമസഹായമാണ് നൽകുന്നത് എന്ന് ആളൂർ അസോസിയെറ്റ്‌സ് പറഞ്ഞിട്ടില്ല. ഏതോ മാധ്യമ പ്രവർത്തകന്റെ ബുദ്ധിയിൽ ഉദിച്ച കാര്യമാണ് ഞാൻ സയനൈഡ് കുപ്പി ഒളിപ്പിച്ചു വയ്ക്കാൻ ജോളിക്ക് ഉപദേശം നൽകി എന്ന കാര്യം. പൊലീസ് ആണ് ഇത് പുറത്ത് വിട്ടത്. ഞാൻ എന്ന വ്യക്തിക്ക് എതിരെ പറയുമ്പോൾ എനിക്ക് വിരോധം തോന്നുന്നില്ല.

വോയിസ് മെസ്സേജ് നൽകുന്ന ആൾ അഭിഭാഷകർക്ക് നിയമം അറിയില്ല, പൊലീസിനു നിയമം അറിയില്ല എന്നൊക്കെ പറഞ്ഞു അവരെ നിയമം പഠിപ്പിക്കാൻ ഒരുങ്ങുകയാണ്. മിറാൻഡ എന്ന അഭിഭാഷകൻ പറയുന്ന ബാർ രാത്രി രണ്ടു അടിക്കാൻ കഴിയുന്ന ബാർ ആണോ എന്ന് എനിക്ക് അറിയില്ല. ഞാൻ പൂണെ ബാർ അസോസിയേഷൻ മെമ്പർ ആണ്. പുതിയ ചീഫ് ജസ്റ്റിസ് ആകുന്ന എസ്എ ബോംബ്‌ഡെ വരെ ഇതേ ബാർ അസോസിയേഷൻ മെമ്പർ ആണ്. ഞാൻ ഉൾക്കൊള്ളുന്ന ബാറിലെ മെമ്പർ ആണ് പുതിയ ചീഫ് ജസ്റ്റിസ്. അത്തരത്തിലുള്ള അഭിഭാഷകനായ എനിക്ക് എതിരെയാണ് അഭിഭാഷക സുഹൃത്ത് ശബ്ദിക്കുന്നത്. എന്നെ മാത്രമല്ല എല്ലാ അഭിഭാഷകരെയും നിയമം പഠിപ്പിക്കാൻ ആണ് അദ്ദേഹം ഇറങ്ങിയിരിക്കുന്നത്. ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡിനു എതിരെ വിമർശനം ഉയർന്നപ്പോൾ പറഞ്ഞത് പൊതുജനങ്ങൾക്ക് എന്തും പറയാം എന്നാണ്. ഇന്ത്യ ജനാധിപത്യ രാജ്യം ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേ മനോഭാവം തന്നെ പ്രകടിപ്പിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്.

പൂണെ ഇന്ത്യൻ ലോ സൊസൈറ്റിയിലാണ് ഞാൻ നിയമം പഠിച്ചത്. ഡൽഹിയിലെ രണ്ടാമത് ലോ കോളേജ് ആണിത്. 3358 ആണ് എന്റെ രജിസ്‌ട്രേഷൻ നമ്പർ. ആർക്കും ഇത് പരിശോധിക്കാവുന്നതാണ്. ജസ്റ്റിസ് അഹമ്മദിയെ പോലുള്ളവർ, ജസ്റ്റിസ് ചന്ദ്രചൂഡ് എല്ലാവരും ഇവിടുത്തെ വിദ്യാർത്ഥികൾ ആണ്. പാപ്പർ പ്രതികൾക്ക് നിയമസഹായം നൽകേണ്ടത് അഭിഭാഷകരുടെ ഉത്തരവാദിത്തമാണ്. ഇതാണ് ഞാൻ നിറവേറ്റിയത്. അഭിഭാഷകൻ ഇല്ലാതെ കസ്റ്റഡി പോലും കൊടുക്കാൻ പാടില്ല എന്നാണ്. അതാണ് നിയമസഹായം എത്തിക്കുന്നത്. പ്രമാദമായ എത്രയോ കേസുകളിൽ ഹാജരായി. ഒട്ടനവധി പ്രതികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത് അനുസരിച്ചാണ് കേസ് ഏറ്റെടുക്കുന്നത്. പ്രതികൾക്ക് വേണ്ടി ഹാജരാവാൻ തീരുമാനിച്ചാൽ ഞാൻ ഹാജരാവും. അത് അഭിഭാഷകന്റെ കടമയാണ്-ആളൂർ പറയുന്നു.

ആളൂരിനെതിരെ പ്രചരിക്കുന്ന വോയിസ് മെസ്സേജ് ഇങ്ങനെ:

സുഹൃത്തുക്കളെ

പൊലീസ് സുഹൃത്തുക്കളെ, അഭിഭാഷക സുഹൃത്തുക്കളെ... പ്രത്യേകിച്ച് പൊലീസ് സുഹൃത്തുക്കൾ ആണ് ഇത് ശ്രദ്ധിക്കേണ്ടത്. ആളുരാൻ എന്നൊരും കള്ളനാണയത്തെ കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ആളൂരാൻ ഒരു വ്യാജ സയനൈഡ് കുപ്പി ഒളിപ്പിച്ചു വയ്ക്കാൻ ജോളിക്ക് ഉപദേശം കൊടുത്തതായി വാർത്ത കണ്ടു. കേരള പൊലീസിനെ പറ്റിക്കാൻ ജോളി ശ്രമിച്ചതായും ദേശാഭിമാനിയിൽ വാർത്ത വായിച്ചു. പക്ഷെ ഈ വാർത്ത ഇന്ത്യൻ എക്സ്‌പ്രസ് പോലുള്ള പത്രത്തിൽ വന്നില്ല. ജോളിക്ക് സയനൈഡ് ഒളിപ്പിച്ചു വയ്ക്കാൻ ആളൂരാൻ ഉപദേശം നൽകിയെങ്കിൽ എന്തുകൊണ്ട് ആളുരിനെതിരെ എഫ്‌ഐആർ ഇടുന്നില്ല. പൊലീസ് സുഹൃത്തുക്കൾ ഒരു കാര്യം മനസിലാക്കണം. ഏത് ബാറിലാണ് ഇയാൾ പ്രാക്ടീസ് ചെയ്യുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ബോംബെ വക്കീൽ എന്നാണ് പറയുന്നത്. ആരുടെയെങ്കിലും കേസ് 100 രൂപ വാങ്ങി ആളൂർ കേരളത്തിൽ നടത്തുന്നുണ്ട് എന്ന് ആർക്കും അറിയില്ല. വക്കാലത്ത് ഇല്ലാത്ത പ്രതികളെ ജയിലിൽ പോയി കണ്ടിട്ട് കേസ് വാദിക്കും എന്ന് പറയും. ഇതാണ് ആളുരിന്റെ തുടക്കം. ഞാൻ ഒരു ചാനലിൽ ഇയാളെ വലിച്ചു കീറി അടുപ്പത്ത് വച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇങ്ങിനെ ഒരു കേസ് എടുക്കാൻ ആളൂർ എത്തിയപ്പോൾ തിരുവനന്തപുരത്തെ അഭിഭാഷകർ അടിയും കൊടുത്ത് പറഞ്ഞു വിട്ടിട്ടുണ്ട്. പാപ്പർ പ്രതികൾക്ക് വേണ്ടി ഹാജരാകാൻ ലീഗൽ സർവീസ് അഥോറിറ്റിയുണ്ട്. എന്റെ ജൂനിയർമാർ നിരവധി കേസുകൾ ഇങ്ങിനെ നടത്തുന്നുണ്ട്. നല്ല പെയ്‌മെന്റുമുണ്ട്. ഇത് തട്ടിപ്പറിക്കാൻ ആണ് ആളൂർ എത്തുന്നത്.

ഇവന് 100 രൂപ ഫീസും കിട്ടത്തില്ല. ഇവന് അതിന്റെ ആവശ്യവുമില്ല. ഇങ്ങിനെയുള്ള കള്ളനാണയങ്ങൾ... നീലഗിരി ബാർ അസോസിയേഷന്റെ പ്രസിഡന്റ് കൂടി ഇങ്ങനെ ഒരാൾ ആയിട്ടുണ്ട്. അവനെ സുപ്രീംകോടതിയിൽ സുമോട്ടോ കേസ് എടുത്ത് ജസ്റ്റിസ് കെ.ടി.തോമസ് അകത്തിട്ട് കളഞ്ഞിട്ടുണ്ട്. ഇത്തരം കള്ളനാണയങ്ങൾക്കെതിരെ സ്വതന്ത്ര ഇന്ത്യയിൽ ഒരുപാട് കേസുകൾ എടുത്തിട്ടുണ്ട്. ഇതിന്റെ നിയമവശം എന്താണ്? നമ്മൾ അബറ്റ്‌മെന്റ് അബറ്റ്‌മെന്റ് എന്ന് പറയുന്നത് അത് കൃത്യം ചെയ്യാൻ കൂട്ട് നിൽക്കൽ അല്ല. ഇന്റർനാഷണൽ ക്രിമിനൽ ലോ അനുസരിച്ച് ഒരു ക്രിമിനലിനെ നാല് രീതിയിൽ ക്ലാസിഫൈ ചെയ്യാം. ഒന്ന് പ്രിൻസിപ്പിൾ ഇൻ ദ ഫസ്റ്റ് ഡിഗ്രി എന്നാണ്. വൺ ഹൂ എസ് ഡുയിങ് ദാറ്റ്. പ്രിൻസിപ്പിൾ ഇൻ ദ സെക്കന്റ് ഡിഗ്രി ആണ്. മൂന്നാമത് ആൻ ആക്സ്സറി ബിഫോർ ദ ആക്റ്റ് ആണ്. നാലാമത്തേത് ആക്സ്സറി ആഫ്റ്റർ ദ ആക്റ്റ് ആണ്. വളരെ സിവിയർ ആയി നമ്മൾ കാണേണ്ട വർഗം ആണ്. പ്രതിയെ ഷെൽട്ടർ ചെയ്യുക, പ്രതിയെ റിലീവ് ചെയ്യുക, കംഫർട്ട് കൊടുക്കുക, പ്രതിയെ അസിസ്റ്റ് ചെയ്യുക, ഡിസപ്പിയറൻസ് ഓഫ് എവിഡൻസിന് കൂട്ടുനിൽ്ക്കുക, ഇതൊക്കെയാണ് ഈ ആക്റ്റ്. വിവിധ വകുപ്പുകൾ പ്രകാരം ഒരുപാട് കുറ്റങ്ങൾ ഇതിനകത്തുണ്ട്.

ഇവൻ ഇങ്ങിനെ ജോളിക്ക് ഉപദേശം കൊടുത്തിട്ടുണ്ടേങ്കിൽ ഈ കള്ളനാണയത്തെ ഈ .... എന്തിനാണ് പൊലീസ് വെച്ച് സഹിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. ഇവനെതിരെ എഫ്‌ഐആർ ഇട്ടാൽ അഭിഭാഷകർക്ക് സന്തോഷമെയുള്ളൂ. ഇവനൊരു വിഷമാണ്. പാപ്പർ പ്രതികൾക്ക് വേണ്ടിയാണ് സർക്കാർ ലീഗൽ സർവീസ് സൊസൈറ്റി രൂപീകരിച്ചത്. ഇവന്റെ വിചാരം എന്ന് പറഞ്ഞാൽ ഇവൻ ഉപദേശം നൽകിയാൽ കേരളാ പൊലീസ് തളരും എന്നാണ്. ഇവൻ കേരളാ പൊലീസിനെ കുറിച്ച് എന്താണ് മനസിലാക്കിയത്. കേരള പൊലീസ് ലോകത്ത് എത്രാം സ്ഥാനത്താണ് എന്ന് ഇവന് അറിയാമോ? എന്തു കോപ്പാണ് ഇവൻ മനസിലാക്കിയത്. ഇവന് വല്ല നിയമവും അറിയാമോ? ഇവൻ എൽഎൽബിക്ക് ഏത് പേപ്പർ പഠിച്ചു എന്ന് പൊലീസുകാർ ചോദ്യം ചെയ്തതിട്ടുണ്ടോ? നീ എത്ര പരീക്ഷ പാസായിട്ടാണ് എൽഎൽബി എടുത്തത് എന്ന് ചോദിച്ചിട്ടുണ്ടോ? ഇവൻ കുറെ നാളായി ഇങ്ങിനെയാണ്. ഒരു ഗോവിന്ദചാമി, ഇവനെ വാഴ്‌ത്തിപ്പാടാൻ കുറെ പത്രക്കാരും. ഇതിന്റെയൊക്കെ ആവശ്യം എന്താണ്? എനിക്കൊന്നും മനസിലാകുന്നില്ല. വക്കീലന്മാർക്ക് പ്രൊട്ടക്ഷൻ ഒക്കെയുണ്ട്. പ്രതി എന്നോടു പറഞ്ഞ കാര്യം സർ എനിക്ക് കോടതിയിൽ പറയാൻ ബുദ്ധിമുട്ടുണ്ട്. ഇതാണ് പ്രിവിലേജ്. അല്ലാതെ ആക്‌സസറീസ് ആക്റ്റ് ആക്റ്റ് തന്നെയാണ്. ഇന്ത്യൻ പ്രധാനമന്ത്രി ആയാലും അകത്ത് കിടന്നേ പറ്റൂ.

ഈ ...യെ എന്തുകൊണ്ട് എഫ്‌ഐആർ എടുക്കുന്നില്ല. ഇവൻ ഒരു ബാറിലെ മെമ്പർ പോലുമല്ല. ഇവൻ എവിടുന്നു വരുന്നെന്നു ആർക്കും അറിയത്തില്ല. അതുകൊണ്ട് ദയവു ചെയ്ത് പത്രക്കാരോട് ഞാൻ പറയുകയാണ് ഇവനെക്കുറിച്ച് വാർത്ത് എഴുതരുത്. ഞാൻ കൂടുതൽ പറയുന്നില്ല. കേരളാ പൊലീസ് എന്തുകൊണ്ടാണ് ചെയ്യാത്തത് എന്ന് എനിക്കറിയില്ല. കേരളാ പൊലീസിനെ കുറിച്ച് ഇവൻ പഠിക്കണം. എന്നാലെ കേരളാ പൊലീസിന്റെ ബുദ്ധി ഇവനു മനസിലാകൂ. സത്യസന്ധമായി ഞാൻ പറയുകയാണ്. നാല് കാറ്റഗറി നിയമം പോലുമുണ്ടെന്ന് ഇവന് അറിയത്തില്ല. ഞാൻ എന്റെ ജൂനിയെഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. വക്കീൽ പണിയിൽ ഇന്നയിന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മൾ ക്രിമിനൽ സൈഡിൽ നിൽക്കുന്നവരാണ്. ചിലർ പ്രൊട്ടക്ഷൻ ചോദിച്ച് വരും. അത് ചെയ്യരുത്. ചിലർ സിം ചാർജ് ചെയ്തുകൊടുക്കും. അതൊക്കെ ക്രൈം ആണ്. അഭയം കൊടുക്കും. എന്റെ ജൂനിയേഴ്‌സിനോട് ഞാൻ പറയും, ഇതൊന്നും ചെയ്യാൻ പാടില്ലെന്ന്. അകത്ത് പോകും. അതുകൊണ്ട് ദയവ് ചെയ്ത്... ഇവനെതിരെ എഫ്‌ഐആർ ഇട്ടാൽ ദൈവത്തിനാണെ സത്യം ഒരു സെഷൻസ് കോടതിയോ ഹൈക്കോടതിയോ, സുപ്രീംകോടതിയോ ജാമ്യം പോലും നൽകില്ല. ഇത് മാക്‌സിമം ഷെയർ ചെയ്യണം. ഇവനെ അകത്താക്കാനുള്ള സ്റ്റെപ്‌സ് നിങ്ങൾ എടുക്കണം-ഞാൻ വിശ്വസിക്കുകയാണ്-നിങ്ങളുടെ സ്വന്തം അഡ്വക്കേറ്റ് മിറാൻഡ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP