Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചപ്പോൾ മലയാളി തിളക്കം വീണ്ടും; 29ാം റാങ്ക് നേടി തൃശ്ശൂർ സ്വദേശിനി ശ്രീലക്ഷ്മി റാം; 66ാം റാങ്ക് നേടി കണ്ണൂർ ചെറുപുഴയിലെ അർജ്ജുൻ മോഹനൻ; ഒന്നാം റാങ്ക് എന്ന സ്വപ്‌നം യാഥാർത്ഥ്യമായത് കനിഷ്‌ക് ഖട്ടാറിക്ക്; ആദിവാസി വിഭാഗത്തിൽപെട്ട വയനാട് സ്വദേശിനി ശ്രീധന്യ സ്വന്തമാക്കിയത് 410ാം റാങ്ക്; 759 പേർ ഇടം നേടിയ റാങ്ക് പട്ടികയിൽ 577 പുരുഷന്മാരും 182 സ്ത്രീകളും

സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചപ്പോൾ മലയാളി തിളക്കം വീണ്ടും; 29ാം റാങ്ക് നേടി തൃശ്ശൂർ സ്വദേശിനി ശ്രീലക്ഷ്മി റാം; 66ാം റാങ്ക് നേടി കണ്ണൂർ ചെറുപുഴയിലെ അർജ്ജുൻ മോഹനൻ; ഒന്നാം റാങ്ക് എന്ന സ്വപ്‌നം യാഥാർത്ഥ്യമായത് കനിഷ്‌ക് ഖട്ടാറിക്ക്; ആദിവാസി വിഭാഗത്തിൽപെട്ട വയനാട് സ്വദേശിനി ശ്രീധന്യ സ്വന്തമാക്കിയത് 410ാം റാങ്ക്; 759 പേർ ഇടം നേടിയ റാങ്ക് പട്ടികയിൽ 577 പുരുഷന്മാരും 182 സ്ത്രീകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സിവിൽ സർവീസസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മലയാളി തിളക്കം വീണ്ടും. തൃശ്ശൂർ സ്വദേശിനി ശ്രീലക്ഷ്മി റാമിന് 29ാം റാങ്ക് ലഭിച്ചു. കനിഷ്‌ക് ഖട്ടാറിക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തിൽപെട്ട മലയാളി പെൺകുട്ടിക്കും പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതാണ് ഇക്കുറി വന്ന പരീക്ഷാ ഫലത്തിന് ഇരട്ടിത്തിളക്കം നൽകുന്നത്.

വയനാട് പൊഴുതന സ്വദേശിനി ശ്രീധന്യയ്ക്കാണ് പരീക്ഷയിൽ 410ാം റാങ്ക് സ്വന്തമാക്കുവാൻ സാധിച്ചത്. അക്ഷത് ജെയിൻ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. 759 പേരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 577 പേർ പുരുഷന്മാരും 182 പേർ സ്ത്രീകളുമാണ്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തി.

കണ്ണൂർ ചെറുപുഴ സ്വദേശി അർജ്ജുൻ മോഹനൻ പരീക്ഷയിൽ 66ാം റാങ്കാണ് നേടിയത്. 2016ൽ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ വെച്ച് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ അർജുൻ 9 മാസത്തോളം കാലം ചെന്നൈ എംആർഎഫ് ടയേഴ്‌സ് ജോലി ചെയ്ത ശേഷം ഒന്നരവർഷമായി തിരുവനന്തപുരത്തെ എലൈറ്റ് എന്ന സിവിൽ സർവീസ് ഇൻസ്‌റിറ്റിയൂട്ടിലും പാലാ സിവിൽ സർവീസിൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു വൈകിയായിരുന്നു.

മുംബൈ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ബിരുദം നേടിയ കനിഷ്‌ക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്. 2018 ജൂൺ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിലായി നടന്ന മെയിൻ പരീക്ഷയ്ക്ക് 10648 പേർ യോഗ്യത നേടി. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തിൽ 1994 പേരാണ് പങ്കെടുത്തത്.

വയനാട്ടിലെ കുറിച്യ ആദിവാസി സമൂഹത്തിനിടയിൽ നിന്നും ആദ്യമായി സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വ്യക്തിയാണ് പൊഴുതന പഞ്ചായത്ത് നിവാസിയായ ശ്രീധന്യ. മുൻ വർഷങ്ങളിലെ കീഴ് വഴക്കം അനുസരിച്ച് 410ാം റാങ്ക് ലഭിച്ച ശ്രീധന്യയ്ക്ക് ഐഎഎസാണ് ലഭിക്കുക. 

66ാം റാങ്ക് നേടി കണ്ണൂർ ചെറുപുഴയിലെ അർജ്ജുൻ മോഹനൻ

കണ്ണൂർ: ചെറുപുഴ സ്വദേശിക്ക് സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ അറുപത്തിയാറാം റാങ്ക്. ചെറുപുഴയിലെ മോഹനൻ കെ.വി യുടെയും രാജി.പിയുടെയും മകൻ അർജുൻ മോഹനനാണ് ഈ മിന്നും വിജയം കരസ്ഥമാക്കിയത്. ആദ്യശ്രമത്തിൽ പ്രിലിമിനറി പരീക്ഷയിൽ തട്ടിവീണ അർജുന് രണ്ടാം ശ്രമത്തിലാണ് 66ാം റാങ്ക് ലഭിച്ചത്.

2016ൽ കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ വെച്ച് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ അർജുൻ 9 മാസത്തോളം കാലം ചെന്നൈ എംആർഎഫ് ടയേഴ്‌സ് ജോലിചെയ്തശേഷം ഒന്നരവർഷമായി തിരുവനന്തപുരത്തെ എലൈറ്റ് എന്ന സിവിൽ സർവീസ് ഇൻസ്‌റിറ്റിയൂട്ടിലും പാലാ സിവിൽ സർവീസിൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു വൈകിയായിരുന്നു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അർജുൻ പഠനകാര്യങ്ങളിലും എക്‌സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മുൻപന്തിയിലാണ്. അച്ഛൻ കെ വി മോഹനൻ, അമ്മ രാജി പി ചെറുപുഴ ജെ എം യു പി സ്‌കൂൾ അദ്ധ്യാപികയാണ്. ജേഷ്ഠസഹോദരൻ ജിതിൻ മോഹനൻ ഇലക്ട്രോ കോപ്പറേറ്റീവ് ഇന്ത്യ എന്ന സ്ഥാപനത്തിൽ കോൺട്രാക്ട് സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു. ഐഎഎസിന് തന്നെയാണ് അർജുന്റെ ഒന്നാം മുൻഗണന.

സിവിൽ സർവീസ് പരീക്ഷാ ഫലത്തിന്റെ പൂർണരൂപം കാണാം:

https://upsc.gov.in/sites/default/files/FR-CSME-2018-Engl.pdf

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP