Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഖിലേന്ത്യാ തലത്തിൽ 45-ാം റാങ്ക് നേടിയ സഫ്‌ന നാസറുദ്ദീനെ കൂടാതെ 228-ാം റാങ്കുകാരി എഗ്നക്ലീറ്റസും തലസ്ഥാന ന​ഗരിയുടെ അഭിമാനമാകുന്നു; ജന്മനാ കാഴ്‌ച്ചയില്ലാത്ത വീരണകാവ് സ്വദേശി ഗോകുൽ നേടിയ 804-ാം റാങ്കും അനന്തപുരിക്ക് നൽകുന്നത് നക്ഷത്രത്തിളക്കം; സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ തലയെടുപ്പോടെ തിരുവനന്തപുരം

അഖിലേന്ത്യാ തലത്തിൽ 45-ാം റാങ്ക് നേടിയ സഫ്‌ന നാസറുദ്ദീനെ കൂടാതെ 228-ാം റാങ്കുകാരി എഗ്നക്ലീറ്റസും തലസ്ഥാന ന​ഗരിയുടെ അഭിമാനമാകുന്നു; ജന്മനാ കാഴ്‌ച്ചയില്ലാത്ത വീരണകാവ് സ്വദേശി ഗോകുൽ നേടിയ 804-ാം റാങ്കും അനന്തപുരിക്ക് നൽകുന്നത് നക്ഷത്രത്തിളക്കം; സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ തലയെടുപ്പോടെ തിരുവനന്തപുരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 228 മത് റാങ്കും തലസ്ഥാനത്തിന്. കോവിഡ് വാർത്തകൾ തിരുവനന്തപുരത്തെ മൂടുമ്പോഴും ഇന്നത്തെ ഏറ്റവും സന്തോസകരമായ വാർത്തയായി മാറുന്നു ഈ മിടുക്കിയുടേത്. തലസ്ഥാനത്തെ തീരപ്രദേശമായ വലിയതുറ വാർഡിലെ വലിയതോപ്പിൽ ക്ലീറ്റസ് - ഷീജ ദമ്പതികളുടെ മകളായ എഗ്നക്ലീറ്റസ് സിവിൽ സർവീസിൽ 228 -മത് റാങ്കോടു കൂടി ഉന്നത വിജയം കരസ്ഥമാക്കി.

തിരുവനന്തപുരം കാട്ടാക്കട താലൂക്കിന് അഭിമാനമായി വീരണകാവ് സ്വദേശി ഗോകുൽ 804-ാം റാങ്കും കരസ്ഥമാക്കി. ജന്മനാ അന്ധനായ ഗോകുലിന്റേത് ഏറെ തിളക്കമാർന്ന വിജയമാണ്. എൻ.സി.സി ഡയറക്‌ടറേറ്റിൽ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടൺഹിൽ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ ശോഭയുടെയും ഏക മകനാണ് ഗോകുൽ. തിരുവനന്തപുരത്തെ മാർ ഈവാനിയോസ് കോളേജിൽ നിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയാണ്. റാങ്ക് നേട്ടം അറിഞ്ഞതു മുതൽ ഗോകുലിന് നിലയ്ക്കാത്ത ഫോൺ വിളികളാണ്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ വിളിച്ച് അഭിനന്ദനമറിയിച്ചു.

ഓൾ ഇന്ത്യ തലത്തിൽ 45-ാം റാങ്കും കേരളത്തിൽ 3-ാം റാങ്കും നേടിയാണ് തിരുവനന്തപുരം പേയാട് സ്വദേശിനി സഫ്‌ന നാസറുദ്ദീൻ(22) വിജയം നേടിയിരിക്കുന്നത്. ആദ്യമായി എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ തന്നെ കേരളത്തിന്റെ അഭിമാനമാകാൻ സഫ്‌നയ്ക്ക് കഴിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ്സുകാരിയെന്ന നേട്ടം കൂടി് സഫ്‌നയ്ക്ക് സ്വന്തമായി കഴിഞ്ഞു. മാർ ഈവാനിയോസ് കോളേജിൽ നിന്നും എക്കണോമിക്‌സിൽ ബിരുദം നേടിയ സഫ്‌നയ്ക്ക് യൂണിവേഴ്‌സിറ്റി തലത്തിൽ ഒന്നാം റാങ്കും പ്ലസ്ടുവിനു സിബിഎസ്ഇ ആൾ ഇന്ത്യ ലെവവലിൽ ഒന്നും റാങ്കും നേടിയിരുന്നു.പിതാവ് നാസറുദീൻ റിട്ടയേർഡ് എസ്ഐ ആണ്. 35 വർഷം പൊലീസിൽ സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം. റംലയാണ് മാതാവ്.

2019ലെ സിവിൽ സർവീസ് ഫലം ഇന്നാണ് പ്രസിദ്ധീകരിച്ചത്. സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച് മലയാളി തിളക്കം തന്നെയായിരുന്നു. 2019 സെപ്റ്റംമ്പറിൽ എഴുതിയ മെയിൻ എഴുത്ത് പരീക്ഷയുടേയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടേയിം ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും ഉൾപ്പെടുന്നു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP