Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202218Thursday

'അവറ്റകളെ പറ്റിക്കാൻ എളുപ്പമാണ്'; ദലിത് പെൺകുട്ടികളെ ലക്ഷ്യമിടുന്നതിനെ കുറിച്ച് പീഡകന്റെ മറുപടി ഇങ്ങനെ; പുസ്തകമാക്കാൻ കൊടുത്ത ലേഖനങ്ങൾ സ്വന്തം പേരിൽ അടിച്ചുമാറ്റി; പിടിച്ചപ്പോൾ മാപ്പു പറഞ്ഞ് തടിയൂരി; പീഡനം മാത്രമല്ല മോഷണവും സിവിക്കിന്റെ കൈയിലുണ്ട്; ആഞ്ഞടിച്ച് ഇന്ദുമേനോൻ; സാംസ്കാരിക മീ ടു പുതിയ തലങ്ങളിലേക്ക്

'അവറ്റകളെ പറ്റിക്കാൻ എളുപ്പമാണ്'; ദലിത് പെൺകുട്ടികളെ ലക്ഷ്യമിടുന്നതിനെ കുറിച്ച് പീഡകന്റെ മറുപടി ഇങ്ങനെ; പുസ്തകമാക്കാൻ കൊടുത്ത ലേഖനങ്ങൾ സ്വന്തം പേരിൽ അടിച്ചുമാറ്റി; പിടിച്ചപ്പോൾ മാപ്പു പറഞ്ഞ് തടിയൂരി; പീഡനം മാത്രമല്ല മോഷണവും സിവിക്കിന്റെ കൈയിലുണ്ട്; ആഞ്ഞടിച്ച് ഇന്ദുമേനോൻ; സാംസ്കാരിക മീ ടു പുതിയ തലങ്ങളിലേക്ക്

എം റിജു

കോഴിക്കോട്: ലൈംഗിക പീഡന ആരോപണം നേരിടുന്നു, കവിയും നാടകകൃത്തും പത്രാധിപരും മുൻ നക്സലൈറ്റുമായ സിവിക്ക് ചന്ദ്രനെതിരെ ലേഖന മോഷണ ആരോപണവും. എഴുത്തുകാരി ഇന്ദുമേനോനാണ്, തന്റെ ഫേസ്‌ബുക്ക് പേജിലുടെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. നൈജീരിയൻ വിപ്ലവകാരി കെൻ സെരോ വീവയുടെ ലേഖനങ്ങൾ, പി എസ് മനോജ് കുമാർ എന്ന സാംസ്കാരിക പ്രവർത്തകൻ തർജ്ജമചെയ്യുകയും അത് പുസ്തകമാക്കാൻ സിവിക്കിനെ എൽപ്പിക്കുകയും ചെയ്തതായിരുന്നു. എന്നാൽ സിവിക്ക് ഇത് അടിച്ചുമാറ്റി മാധ്യമം ആഴ്ചപ്പതിപ്പിൽ സ്വന്തം പേരിൽ പ്രസദ്ധീകരിച്ചു. എന്നാൽ മനോജ്കുമാർ പരാതിപ്പെട്ടതിനെ തുടർന്ന് സിവിക്ക് മാപ്പുപറഞ്ഞ് തടിയൂരുകയാണ് ഉണ്ടായതെന്ന് ഇന്ദുമേനോൻ തെളിവ് സഹിതം വിശദീകരിക്കുന്നു.

രണ്ട് ലൈംഗിക പീഡന ആരോണങ്ങൾ നേരിടുന്ന സിവിക്കിന്റെ ഇമേജ് തർക്കുന്ന രീതിയിലാണ് പുതിയ വിവാദവും. പീഡനക്കേസിൽ സിവിക് ചന്ദ്രന് ദിവസം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 'വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ' പേജിലാണ് തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്. ഒരു സൗഹൃദ സദസിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ. സിവിക്കിന്റെ മകളേക്കാൾ പ്രായം കുറഞ്ഞ തന്നോട് ഇങ്ങനെയൊക്കെ ചെയ്ത അയാളെ വീണ്ടും പലരും ന്യായീകരിക്കുന്നത് എങ്ങനെയാണെന്നും അവർ കുറിപ്പിൽ ചോദിക്കുന്നു. അതുപോലെ മറ്റൊരു യുവതിയും സിവിക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്.

'അവറ്റകളെ പറ്റിക്കൻ എളുപ്പമാണ്'

സാംസ്കാരിക നായകന്റെ മുഖംമൂടി അണിഞ്ഞ്, ദലിത് യുവതികളെയാണ സിവിക്ക് കെണിയിൽ വീഴ്‌ത്തുന്നത് എന്നാണ് വ്യാപക പരാതി ഉയരുന്നത്. ഇതേക്കുറിച്ച് ഇന്ദുമോനാൻ തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. ''സിവി കുട്ടൻ അഥവാ സിവിക് ചന്ദ്രൻ എന്ന വ്യക്തി എനിക്ക് പിതൃതുല്യനായിരുന്നു. പലപ്പോഴും അദ്ദേഹത്തെ ഒരു അവധൂത യോഗിയോളം നിഷകളങ്കനായും കടുത്ത നിലപാടുള്ളവനായും ഉറച്ചു വിശ്വസിച്ചു. എന്നാൽ അടുത്തിടെ ദളിത് പെൺകുട്ടികൾ തെളിവുകളടക്കം ദളിത് സ്നേഹിയും സന്യാസിയുമായ സിവിക്കിന്റെ യഥാർത്ഥമുഖം വെളിപ്പെടുത്തി. ലൈംഗിക പേർവേർഷൻ ബാധിച്ച് ഏത് സ്ത്രീയേയും മാംസത്തിന്റെ തുളയായി മാത്രം കാണുന്ന കടുത്ത ലൈംഗികാസക്തിക്ക് അടിമയായിരുന്നു അദ്ദേഹം. ഒരു കാമക്കടൽക്കിഴവനു മാത്രം സാധ്യമാകുന്ന തന്ത്ര കുതന്ത്രാദികളിലൂടേ സിവിക്ക് പലസ്ത്രീകളെയും ലക്ഷ്യമിട്ടു.

പട്ടിക സമുദായത്തിൽ നിന്നും വരുന്ന ഇരകളെ കൂടുതൽ എന്തുകൊണ്ട് എന്ന അടുത്ത ഗ്ലാസ്‌മേറ്റ് സുഹൃത്തിന്റെ കൗതുകത്തിൽ ''അവറ്റകളെ പറ്റിക്കാൻ എളുപ്പമാണ്'' എന്ന കമന്റോടെ അശ്ലീലച്ചിരി ചിരിച്ചുവദ്ദേഹം. ''പൈസയുമില്ല ആളുമില്ല. പിന്നെ എന്നെ വെറുപ്പിച്ചാൽ നഷ്ടപ്പെടാനവർക്ക് ഏറെയുണ്ട്''. എന്റെ സുഹൃത്ത് അത് പറയുമ്പോൾ ലൈംഗികാസക്തി എന്നതിന്റെയും അപ്പുറത്ത് അത്യധികം ദുർബലരായ വിഭാഗത്തോടൊപ്പം പ്രവർത്തിക്കുന്നു എന്ന് കാട്ടി, ആ സമൂഹത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകളുടെ ഗതികേടിനെയും പഠിക്കാനും എഴുതാനും പ്രസംഗിക്കാനുമൊക്കെയുള്ള അടിസ്ഥാന ആശകളെയും ഉപയോഗിച്ച് ക്രൂരവും നിന്ദ്യവുമായ തന്ത്രങ്ങളിലെ അയാളുടെ ചെന്നായത്തം ചോരപുരണ്ട് വെളിപ്പെട്ടു.എനിക്ക് ഉൾക്കിടിലമുണ്ടായി.''- ഇങ്ങനെയാണ് സിവിക്കിന്റെ കാമഭ്രാന്തിനെക്കുറിച്ച് ഇന്ദുമോനോൻ വെളിപ്പെടുത്തുന്നത്.

ഒപ്പം ലേഖന മോഷണവും

സിവിക്ക് ചന്ദ്രന്റെ ലേഖനമോഷണത്തെക്കുറിച്ച് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇന്ദുമേനോൻ ഇങ്ങനെ പറയുന്നു. ''പി.എസ്. മനോജ് എന്നൊരാൽ കെൻ സാരോ വിവയെ കുറിച്ചുള്ള പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റി. 'എന്റെ കഥ' എന്നായിരുന്നു അതിന്റെ പേര്. ഈ വിവർത്തനത്തിൽ അൽപ്പം എഡിറ്റിങ്ങ് ആവശ്യമുണ്ടെന്നും നിലവാരമില്ലാത്തതാണിതെന്നു സിവിക്ക് അറിയ്യിച്ചത് മനോജ് വിശ്വസിച്ചു. കയ്യെഴുത്തു പ്രതി സി.വി. കുട്ടനെ ഏൽപ്പിച്ചു.

'എന്നാൽ ഈ പരിഭാഷ അമ്പെ മോശമാണ്. നന്നാക്കിയെടുക്കാനാവില്ലെ'ന്നു അടുത്ത ദിവസം മനോജിനെ ഇയാൾ അറിയിച്ചുവെത്രെ.പാവം മനോജ് അത് വിശ്വസിച്ചു.
എന്നാൽ അടുത്തയാഴ്ചയിലെ മാധ്യമം ആഴ്ചപ്പതിപ്പു കണ്ട് മനോജ് ഞെട്ടിപ്പോയി. താൻ കൊടുത്തവിവർത്തനം അടിച്ചു മാറ്റി സ്വന്തം പേരിൽ സിവികുട്ടൻ സിവിക് ചന്ദ്രനെന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.പേര് മാറ്റിയിട്ടുണ്ട്.ചരിത്രം നമ്മുടെ ഭാഗത്താണ് ദൈവവും.

മനോജ് ഹതാശനായി. പരാതിപ്പെട്ടു. എന്നാൽ കയ്യെഴുത്തില്ലാതെ എങ്ങനെ തെളിയിക്കും? മൂന്ന് ഭാഗങ്ങളായി വന്ന ആ ആർട്ടിക്കിൾ ആദ്യം ഭാഗം സിവിക്ക് ചന്ദ്രന്റെ പേരിൽ വന്നു കഴിയുകയും ചെയ്തു.മാധ്യമം എഡിറ്റോരിയൽ ധർമ്മ സങ്കടത്തിലായി. അവർ പക്ഷെ പ്രസിദ്ധീകരണം നിർത്താൻ തയ്യാറായിരുന്നില്ല. അത്രയും മനോഹരമായ ഒരു വിവർത്തനം ഒരു കാരണവ്ശാലും നിർത്തരുതെന്നു വായനാ ലോകം നിരന്തരം അപേക്ഷിക്കയും ചെയ്തു. അങ്ങനെ രണ്ടാം ഭാഗം ആരുടെയും പേരില്ലാതെ പ്രസിദ്ധീകരിച്ചു. അതിനിടെ കയ്യെഴുത്ത് പരിശോധിച്ച മാധ്യമം അന്വേഷക്കമ്മീഷനു ഒരു കാര്യം ബോധ്യപ്പെട്ടു.എന്റെ കഥ എന്നു തന്നെയാണ് കയ്യെഴുത്തിൽ കൊടുത്തിരിക്കുന്നത്. ചരിത്രം നമ്മുടെ ഭാഗത്താണ് ദൈവവും എന്ന പേർ എഴുതുമ്പോൾ എന്റെ കഥ വെട്ടിക്കളഞ്ഞതാണൂ. അടിയിൽ പി.എസ് മനോജിന്റെ പേര് ഒപ്പ് എല്ലാം വെട്ടി വിവർത്തകൻ സിവിക് ചന്ദ്രൻ എന്ന് ഇദ്ദേഹം എഴുതി വെച്ചിരിക്കുന്നു.

മൂന്നാ ഭാഗം പി.എസ്. മനോജിന്റെ പേരോടുകൂടി വരുകയും ആ പതിപ്പിൽ തന്നെ സിവിക് ചന്ദ്രന്റെ മാപ്പും കോപ്പും ഖേദപ്രകടനവും കൊടുക്കുകയും ചെയ്തു. മനോജ് സ്വന്തം കൈപടയിൽ എഴുതിയത് മാധ്യമം ആഴ്ചപതിപ്പിന് കൊടുക്കുകയാണ് ഇയാൾ ചെയ്തത്. അറ്റ്ലീസ്റ്റ് സ്വന്തം കയ്യിൽ ആ ഭൂതകാലക്കുളിരൊന്നു മാറ്റിയെഴുതിയിരുന്നെങ്കിൽ അത്രയും മിനിമം മര്യാദ പ്രതീക്ഷിക്കാമായിരുന്നു.

മുമ്പ് നാം കണ്ട കവിതാ മോഷ്ണങ്ങളിൽ പലതും ചെയ്ത വ്യക്തികൾ ചതിക്കപ്പെട്ടവരാണൂ. അടുത്തുകൂടിയ നീചന്മാർ വിശ്വസിപ്പിച്ച് അവരെക്കുഴിയിൽ ചാടിച്ചതാണ്. അതുപോലല്ലിത്.''- ഇന്ദുമേനോൻ ചൂണ്ടിക്കാട്ടുന്നു.

കോപ്പിറൈറ്റ് തട്ടിപ്പ്

ഇന്ദുമോനോൻ തന്റെ പുതിയ പോസ്റ്റിൽ ഇങ്ങനെ ചുണ്ടിക്കാട്ടുന്നു. ''മാധ്യമത്തിന്റെ പ്രെഷറും പത്രത്തിലേയ്ക്കു വാർത്തവരുമെന്ന ഭയവും ചേർന്നപ്പോൾ സിവിക്ക് എന്നത്തേയും പോലെ മാപ്പു പറഞ്ഞു.ആദ്യ മീ റ്റൂവിലും പിന്നത്തെ ഐസിസിയിലും എന്നതു പോലെ നല്ല കുടിലത നിറഞ്ഞ മാപ്പ്.താൻ മനോജിന്റെ വിവർത്തനം കട്ടു സ്വന്തം പേരിലാക്കി എന്നതൊന്നും എഴുതാതെ, മനോജ് കുമാറിന്റെ അനുമതിയില്ലാതെ മാധ്യമം ആഴ്ചപ്പതിപ്പിൽ അടിച്ചു വരാനിടയായതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. എങ്ങനെയുണ്ട്.?

അവിടെയും തീർന്നില്ല. ഈ പുസ്തകത്തിന്റെ വിവർത്തനാവകാശം തനിക്കാണെന്നും സിവിക്ക് നുണയെഴുതി.ലേഖനം മൊത്തം വന്നിട്ടും, പുസ്തകം മുഴുവൻ ചെയ്തു കഴിഞ്ഞിട്ടും സിവിക്കിനാണ് കോപ്പീറൈറ്റ് എന്ന നുണകാരണം അത് പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. മാധ്യമവും മനോജ് മാഷും അത് വിശ്വസിക്കയും ചെയ്തു. മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ജനനീതിയുടെ ഫാദെർ ജോർജ്ജ് പുലിക്കുത്തിയിൽ വഴി ഇതിന്റെ യഥാർത്ഥ പ്രസാധകരായ ലിബെർട്ടി പബ്ലിക്കേഷനെ സമീപിച്ചു. ഓപ്പപൺ സോഴ്സ്സ് സ്വഭാവമുള്ള പ്രസ്തുത പുസ്തകത്തിനു സിവിക്കുമായി യാതൊരു ബന്ധവുമില്ലെന്നു പ്രസാധകർ പറഞ്ഞു. മനോജ് മാഷിനു പാരപണിയാൻ വേണ്ടിയിറക്കിയ കോപ്പീ റൈറ്റു നാടകം പൊളിഞ്ഞു. മാത്രമല്ല മനോജ് മാഷിനു അവർ ഈ കൃതിയുടെ അവകാശം നൽകി. പ്രസക്തിയുടെ സാജുവും ഹരിതം പ്രതാപേട്ടനും ചേർന്ന് ആദ്യമിറക്കിയ പുസ്തകം പിന്നീടിപ്പോൾ ഹരിതം ഒറ്റയ്ക്കു പുറത്തിറക്കി.

മാപ്പ് പറഞ്ഞത് സാഹിത്യാക്കാദമിയിൽ വച്ചാണൂ. എഴുതിയപ്പോൾ ഖേദം മാത്രം. പത്രത്തിൽ കൊടുക്കരുതെന്നു കാലു പിടിച്ചു പറഞ്ഞതിനാൽ മനോജ് മാഷ് വാർത്തകൊടുത്തില്ല. പക്ഷെ മാധ്യമം എന്നെന്നേയ്ക്കുമായി സിവിക്കിനെ വിലക്കി. കാലത്തിന്റെ കാവ്യനീതി പക്ഷെ ഇങ്ങനെയാണ് 24 വർഷങ്ങൾ കഴിഞ്ഞ് അത് മനോജ് മാഷുടെ നീതിയെ ലോകം തിരിച്ചറിയുന്നു. പാവം എഴുത്തുകാരനെ ഒരരുക്കാക്കി, നുണപറഞ്ഞു പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടഞ്ഞ് അങ്ങനെ കുടിലതകൾ നടപ്പാക്കുന്നു. ഇപ്പോഴും അതേ തന്ത്രം മീറ്റൂവിൽ മാപ്പ് , ഖേദം. ഐ സിസിയിൽ മാപ്പ്, ഖേദം. നിങ്ങളെയൊക്കെ ഒരു നല്ലമനുഷ്യൻ എന്നു വിചാരിച്ചതിൽ എനിക്ക് ആത്മ പുച്ഛം തോന്നുന്നു.'' - ഇന്ദു മേനോൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP