Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ഇത് വഴി രോഗികളെന്നും മറ്റേതെന്നും പറഞ്ഞ് വന്നാൽ ഇവരെ ഇറക്കി വിട്ട് നിനക്ക് നല്ലത് കിട്ടുകയും ചെയ്യും; പണിമുടക്ക് ദിവസം ആർസിസിയിലേക്ക് രോഗികളുമായി പോയ യുവാവിനെ തടഞ്ഞുനിർത്തി സിഐടിയുക്കാരുടെ ഭീഷണി; നിരവധി രോഗികളെ സഹായിച്ചത് പണം പോലും വാങ്ങാതെ; ആരോടും ഡീസൽ അടിക്കാൻ പോലും പണം ചോദിച്ചില്ല; പണിമുടക്കിന്റെ മറവിൽ സിഐടിയുകാർ ഭീഷണിപ്പെടുത്തിയ ഷാഹുലിന് പറയാനുള്ളത്

ഇനി ഇത് വഴി രോഗികളെന്നും മറ്റേതെന്നും പറഞ്ഞ് വന്നാൽ ഇവരെ ഇറക്കി വിട്ട് നിനക്ക് നല്ലത് കിട്ടുകയും ചെയ്യും; പണിമുടക്ക് ദിവസം ആർസിസിയിലേക്ക് രോഗികളുമായി പോയ യുവാവിനെ തടഞ്ഞുനിർത്തി സിഐടിയുക്കാരുടെ ഭീഷണി; നിരവധി രോഗികളെ സഹായിച്ചത് പണം പോലും വാങ്ങാതെ; ആരോടും ഡീസൽ അടിക്കാൻ പോലും പണം ചോദിച്ചില്ല; പണിമുടക്കിന്റെ മറവിൽ സിഐടിയുകാർ ഭീഷണിപ്പെടുത്തിയ ഷാഹുലിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയ മോട്ടോർവാഹന പണിമുടക്ക് ദിവസം വാഹനങ്ങൾ കിട്ടാതെ കുടുങ്ങിയ ക്യാൻസർ രോഗികളെയടക്കം ആർസിസിയിൽ എത്തിക്കാൻ സഹായിച്ച യുവാവിനെ തടഞ്ഞുനിർത്തി സിഐടിയുവിന്റെ ഭീഷണി.തിരുവനന്തപുരം തമ്പാനൂരിൽ നിന്നും ആർസിസിയിലേക്കും മെഡിക്കൽ കോളേജിലും ും രോഗികളേയും ഡോക്ടറേയും കൊണ്ടു പ്രൈവറ്റ് ഓട്ടോയിൽ പോയ നേമം സ്വദേശി ഷാഹു അമ്പലത്ത് എന്ന ഷാഹുൽ ഹമീദ് അമ്പലത്തിനെയാണ് സിഐടിയുക്കാർ വഴിയിൽ തടഞ്ഞുനിർത്തി മാനുഷിക പരിഗണന പോലുമില്ലാതെ ഭീഷണിപ്പെടുത്തിയത്. പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ചാണ് ഷാഹുൽ രോഗികളേയും കൊണ്ട് ആർസിസിയിലേക്ക് പോയത്. എന്നാൽ ഇക്കാര്യം പറഞ്ഞിട്ടും സിഐടിയുക്കാർ വഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇനി ആരെങ്കിലുമായി നീ ഇതുവഴി വന്നാൽ അവരെ ഇവിടെ ഇറക്കിവിടും എന്നായിരുന്നു ഭീഷണി. ഇക്കാര്യം വ്യക്തമാക്കിയിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ സിഐടിയുക്കാർ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയും ഷാഹുൽ ഷെയർ ചെയ്തിട്ടുണ്ട്്..

ഇന്നു രാവിലെ മെഡിക്കൽ കോളേജിന് അടുത്ത് ഉള്ളൂരിലാണ് സംഭവം. തമ്പാനൂർ എസ്‌ഐ തന്റെ വണ്ടി തടുത്തുകൊണ്ട്, നിനക്ക് കുറച്ചു പേരെയും കൊണ്ട് ആർസിസിയിലേക്ക് പോകാൻ പറ്റുമോ എന്നു ചോദിച്ചു. ഓണേഴ്‌സ് ഓട്ടോ ആണെന്നും ഇന്നത്തെ സാഹചര്യത്തിൽ യാത്രക്കാരെ കൊണ്ടുപോയാൽ പ്രശ്‌നമാണെന്നും താൻ പൊലീസിനോടു പറഞ്ഞു. എന്നാൽ, അതൊന്നും കുഴപ്പമില്ല, നീ ഇവരെയും കൊണ്ടു പോ, ബാക്കി ഞാൻ നോക്കിക്കോളാം എന്ന് അദ്ദേഹം ഉറപ്പുനൽകിയതോടെ ആ ക്യാൻസർ രോഗികളെയും കൊണ്ട് ആർസിസിയിലേക്ക് പോയതായിരുന്നു ഷാഹുൽ

ഉള്ളൂരിൽ എത്തിയപ്പോൾ സിഐടിയു പ്രവർത്തകർ ഒത്തുകൂടിവാഹനം തടയുകയും ഇനി മേലാൽ ഇമ്മാതി പണികളുമായി ഇങ്ങോട്ടു വരരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 90 വയസ്സായ കാൻസർ രോഗിയായ ഒരു പ്രായമുള്ള സ്ത്രീയാണ് അപ്പോൾ വണ്ടിയിലെന്ന് ഷാഹുൽ പറയുന്നു.

ഷാഹുലിന്റെ പോസ്റ്റിന്റെ പൂർണ രൂപം


രാവിലെ ആറരക്ക് ഞാൻ തിരുവനന്തപുരം തമ്പാനൂരിലേക്ക് പോയതാണ് എനിക്ക് വന്ന പാർസൽ എടുക്കാൻ വേണ്ടി.

തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോൾ നൂറുകണക്കിന് പാവപെട്ട മനുഷ്യരാണ് അവിടെ കൂടി നിൽക്കുന്നത് കാണാൻ കഴിഞ്ഞത് യാത്ര സൗകര്യം കിട്ടാതെ കഷ്ടപ്പെട്ട് നിൽക്കുന്നവർ. കുട്ടികളും സ്ത്രീകളും ഒക്കെ ഉള്ളവർ.

ഞാൻ അവിടെ എത്തിയപ്പോൾ തമ്പാനൂർ si എന്റെ വണ്ടി തടുത്തു കൊണ്ട് പറഞ്ഞു നിനക്ക് കുറച്ചു പേരെ കൊണ്ട് Rcc യിലേക്ക് പോകാൻ പറ്റുമോ എന്ന്.
ഞാൻ പറഞ്ഞു സാറേ owners ഓട്ടോ ആണ് ഇത്. ഇന്നത്തെ സാഹചര്യത്തിൽ പാസഞ്ചേസിനെ കൊണ്ട് പോയാൽ പ്രശ്‌നമാണ്.

അതൊന്നും കുഴപ്പമില്ല. നീ ഇവരെ കൊണ്ട് പോ ബാക്കി ഞാൻ നോക്കികൊളാം എന്ന്.

ആ കേൻസർ രോഗികളെ കണ്ടപ്പോൾ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

ഞാൻ കൊണ്ട് പോയി Rcc യിലേക്ക്. അവിടെ എത്തിയപ്പോൾ ഇതിനേക്കാൾ അപകടകരമായ അവസ്ഥയിൽ ആണ് അവിടെ ഉള്ള രോഗികൾ വാഹനങ്ങൾ കിട്ടാതെ ഒന്ന് നിവർന്നു നിൽക്കാനോ ഒന്ന് ശ്വാസം വീടാനോ പറ്റാതെ നട്ടം തിരിയുന്നത് കണ്ടത്.

പിന്നെ ഞാൻ ഒരു വിഷയത്തെ കുറിച്ച് ചിന്തിച്ചില്ല. ഞാൻ നൂറുകണക്കിന് പേരെയാണ് അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് ഓടി നടന്നത്.

വാഹനത്തിൽ യാത്ര ചെയ്തവരിൽ നിന്ന് പകുതിയിൽ അധികം പേരിൽ നിന്ന് ഞാൻ അഞ്ചു പൈസ വാങ്ങിച്ചിട്ടില്ല. വാങ്ങിയവരിൽ നിന്നാവട്ടെ പത്തു രൂപയും ഒക്കെയാണ് കൂടുതൽ വാങ്ങിയത് #ഡീസൽ അടിക്കാൻ.

നിർഭാഗ്യവശാൽ #ഉള്ളൂരിൽ എത്തിയപ്പോൾ നമ്മുടെ നാടിന്റെ വിളക്കുകളായ സഖാക്കളും മറ്റു ആളുകളും കൂടി എന്നെ തടയുകയും ഇനി മേലാൽ ഇമ്മാതിരി പണികളായി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ഭീഷണി പെടുത്തി വിടുകയും ചെയ്തു. 90 വയസ്സായ ഒന്ന് നിവർന്നു നിൽക്കാൻ പോലും പറ്റാത്ത കേൻസർ പേഷ്യന്റ് ഒരു അമ്മൂമ്മയായിരുന്നു അപ്പൊ വണ്ടിയിൽ..

ഈ സംഭവം കഴിഞ്ഞു ഞാൻ നെരെ മെഡിക്കൽ കോളജിന്റെ ഫ്രണ്ടിൽ നിൽക്കുന്ന അവിടത്തെ si യെ പോയി കാണുകയും അവിടെ ഉണ്ടായ സംഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.. സാർ പറഞ്ഞു ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇവിടെ വന്ന് നിന്നെ ആക്രമിച്ചാൽ ഞാൻ സുരക്ഷ തരും പക്ഷെ അങ്ങോട്ട് ഒക്കെ നോക്കി പോണം എന്ന്.

എനിക്ക് എന്തോ ഈ സഖാക്കളുടെ ഭീഷണി അത്രക്കങ്ങോട്ട് എന്നെ വിറപ്പിച്ചില്ല. അടിക്കണമെങ്കിൽ അടിക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും ഓടാൻ തീരുമാനിച്ചു റോട്ടിൽ തന്നെ കിടന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ ഉടനെ ഒരു സ്ത്രീ വന്ന് കരയുന്നത് പോലെ പറയുന്നു എനിക്ക് പുലയനാർ കോട്ട ഹോസ്പിറ്റലിൽ പോകണം രോഗികൾ എന്നെ കാത്തു നിൽക്കുകയാണ് #എന്റെ റൗണ്ടസ് ആണ് ഇപ്പൊ. Pls ഒന്ന് സഹായിക്കുമോ എന്ന്.

അപ്പൊ തന്നെ ഇത് കണ്ട ആ si വന്നിട്ട് പറഞ്ഞു ഒന്ന് കൊണ്ട് പോ. ബാക്കി നമുക്ക് നോക്കാം എന്ന്.

അങ്ങിനെ ഞാൻ ആ ഡോക്ടർ നെയും കൂട്ടി പോകുന്ന വഴിയിൽ സംഭവിച്ചത് ഈ വീഡിയോ യിൽ ഉണ്ട്..........

( ഞാൻ ഓട്ടോ ഇല്ലാത്ത തക്കം നോക്കി പണം ഉണ്ടാക്കാൻ പോയതല്ല #CITU കാരാ........ അത് ഓർത്താൽ നല്ലത് നാളെ നീയും കരയും...... .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP