Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മുണ്ടക്കയത്ത് തർക്കം പരിഹരിക്കാനെത്തിയ പൊലീസിന് നേരെ സിഐ.ടി.യു ഗുണ്ടാവിളയാട്ടം; പൊലീസുകാർക്ക് നേരെ അസഭ്യവർഷ പ്രയോഗവും കയ്യേറ്റ ശ്രമവും നടത്തിയത് ഓട്ടോക്കാരും സിഐ.ടി.യു ചുമട്ടുതൊഴിലാളിയും ചേർന്ന്; അവശത അനുഭവപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ചികിത്സ തേടി; ഭരണസ്വാധീനത്തിലെ യൂണിയൻ ചട്ടമ്പിത്തരം അരങ്ങേറിയത് മുണ്ടക്കയം സ്റ്റാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുണ്ടക്കയത്ത് പൊലീസിന് നേരെ സിഐ.ടിയു ചുമട്ട് തൊഴിലാളികളുടെ ഗുണ്ടായിസം. പൊലീസുകാരെ അസഭ്യവർഷം ചൊരിഞ്ഞായിരുന്നു സി.എ.ടിയു തൊഴിലാളികളുടെ ഗുണ്ടായിസം അരങ്ങേറിയത്. മുണ്ടക്കയം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം അരങ്ങേറിയത്.

മുണ്ടക്കയം സ്റ്റാൻഡിലെ ചുമട്ട് തൊഴിലാളികളും ഓട്ടോഡ്രൈവർമാരും ചേർന്നാണ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ചേനപ്പാടി സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ ഷിഹാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ബസ് സ്റ്റാൻഡിലാണ് ഷിഹാസിനു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇവിടെ ഷിഹാസ് ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് സ്റ്റാൻഡിലെ സിഐ.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരുമായ മൂന്നു പേർ സ്റ്റാൻഡിലെ കടയുടമയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്നു, ബഹളം അതിരൂക്ഷമായതോടെ സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷിഹാസ് പ്രശ്നത്തിൽ ഇടപെട്ടു.


സ്റ്റാൻഡിൽ ബഹളമുണ്ടായ സ്ഥലത്ത് എത്തിയ ഷിഹാസ് ഇവിടെ ബഹളം വച്ച സിഐ.ടി.യു തൊഴിലാളികളോടു മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇവർ ഇതിനു തയ്യാറാകാതെ ഷിഹാസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിൽ വയർ ലെസ് സെറ്റിലൂടെ വിവരം അറിയിച്ചിട്ടും പൊലീസുകാർ എത്തിയില്ല. രണ്ടു പൊലീസുകാർ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP