Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ് മരിക്കും വരെ പോരാടുക! പൗരത്വ ബില്ലിൽ കേരളത്തിലും പ്രതിഷേധം; ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിനെതിരെ രാജ്ഭവനിലേക്ക് അർദ്ധരാത്രി മാർച്ച് നടത്തി ഡിവൈഎഫ് ഐയും കെ എസ് യുവും; കരിപ്പൂർ വിമാനത്താവളത്തിലേക്കും മാർച്ച്; ട്രെയിനുകൾ തടഞ്ഞും കേന്ദ്ര സർക്കാരിനെതിരായ വികാരം ആളിക്കത്തിച്ച് സംഘടനകൾ; നിയമത്തിനെതിരെ ഇന്ന് പിണറായിയും ചെന്നിത്തലയും കൈകോർക്കും

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ് മരിക്കും വരെ പോരാടുക! പൗരത്വ ബില്ലിൽ കേരളത്തിലും പ്രതിഷേധം; ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിനെതിരെ രാജ്ഭവനിലേക്ക് അർദ്ധരാത്രി മാർച്ച് നടത്തി ഡിവൈഎഫ് ഐയും കെ എസ് യുവും; കരിപ്പൂർ വിമാനത്താവളത്തിലേക്കും മാർച്ച്; ട്രെയിനുകൾ തടഞ്ഞും കേന്ദ്ര സർക്കാരിനെതിരായ വികാരം ആളിക്കത്തിച്ച് സംഘടനകൾ; നിയമത്തിനെതിരെ ഇന്ന് പിണറായിയും ചെന്നിത്തലയും കൈകോർക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിൽ കേരളത്തിലും പ്രതിഷേധം. ഇന്നലെ രാത്രിയാണ് കേരളത്തിൽ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും കെഎസ്‌യുവും രാജ് ഭവനിലേക്കു രാത്രി നടത്തിയ മാർച്ചുകളിൽ സംഘർഷവും ഉണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രതിഷേധക്കാർ കൊടി കെട്ടിയ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ വഴി സംഘർഷഭരിതമായി.

രാത്രി 11.45നു മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച ഡിവൈഎഫ്‌ഐ മാർച്ച് രാജ്ഭവനു സമീപം പൊലീസ് തടഞ്ഞു. റോഡിനു കുറുകെ കെട്ടിവച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീ?നഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.സനോജ്, ജില്ലാ സെക്രട്ടറി വി.കെ.പ്രമോഷ്, പ്രസിഡന്റ് ജി.വിനീത്, ട്രഷറർ വി.അനൂപ് ,പ്രതിൻസാജ് കൃഷ്ണ,ഷിജുഖാൻ എന്നിവർ പ്രസംഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു അർധരാത്രി നടത്തിയ രാജ്ഭവൻ മാർച്ച് . രാത്രി പന്ത്രണ്ടരയോടെയാണ് കെഎസ്‌യു പ്രവർത്തകർ സംഘടിച്ച് രാജ്ഭവനിലേക്ക് എത്തിയത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലാണ് കെഎസ്‌യു മാർച്ച് നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്ദാലി, സംസ്ഥാനജനറൽ സെക്രട്ടറി ബാഹുൽകൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ് മരിക്കും വരെ പോരാടുക എന്ന മു്ദ്രാവാക്യമാണ് കേരളത്തിലും ഉയരുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർത്ഥി,യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലേക്കും യുഡിഎഫ് മാർച്ച് നടത്തി. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഇന്ന് 10നു നടക്കുന്ന സംയുക്ത സത്യഗ്രഹ സമരത്തിനു ശേഷം യുഡിഎഫും എൽഡിഎഫും സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ മാത്രമാകും ഇന്നത്തെ പൊതുവേദി ഉപയോഗിക്കുക.

യോജിച്ച സമരത്തിനെതിരെ യുഡിഎഫിലും കോൺഗ്രസിലും ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കളും സമരത്തിൽ പങ്കെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ യുഡിഎഫിലും എൽഡിഎഫിലുമുള്ള നിയമസഭാ പ്രാതിനിധ്യമില്ലാത്ത ചെറുകക്ഷികൾക്കു സാങ്കേതികമായി സമരത്തിനു ക്ഷണമില്ല. ആതിനിടെ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കശാപ്പു ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. സാമ്പത്തിക പ്രതിസന്ധികൾ അതിജീവിക്കാൻ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയുമാണു സംഘപരിവാർ നിലകൊണ്ടത്.

ആ ഫാഷിസ്റ്റ് പാരമ്പര്യം തുടരാൻ ശ്രമിക്കുമ്പോൾ അതിനെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദമാണ് ഇന്നു നടത്തുന്ന സംയുക്ത സത്യഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപ് പൗരത്വ പട്ടിക പുതുക്കുകയാണു ബില്ലിന്റെ രാഷ്ട്രീയ ഉദ്ദേശ്യമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി സൂചിപ്പിച്ചു കഴിഞ്ഞു. രാജ്യത്തു ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ നീക്കങ്ങൾ. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്മറിലെ രോഹിൻഗ്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്നുവെന്ന ഉത്കണ്ഠയാണു കേരളം ലോകത്തോടു പങ്കുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം രാഷ്ട്രവിഭജനം പ്രതിരോധിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. രാഷ്ട്രത്തിന്റെ അതിജീവനത്തിനായി അസാധാരണ കൂട്ടായ്മകളും സമരരീതികളും ആവശ്യമായി വരും എന്നതുകൊണ്ടാണു സംസ്ഥാന സർക്കാരിനൊപ്പം സമരത്തിനു പ്രതിപക്ഷം തയാറായതെന്നും രമേശ് പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമം ഇന്ത്യ എന്ന ആശയത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും അതു റദ്ദാക്കുന്നു. നമ്മുടെ സാഹോദര്യ ബോധത്തിലേക്കു മതവിദ്വേഷത്തിന്റെ വിഷം കലർത്തുന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്കു കൊണ്ടുപോകാനായി ആദ്യം തകർക്കുന്നതു മതനിരപേക്ഷ സംവിധാനത്തെയാണ്. സംഘപരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അതാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണു ഡൽഹിയിലെ രാംലീല മൈതാനത്തു കണ്ടത്. ഈ കാലഘട്ടത്തിൽ ഉയർത്തേണ്ട നിലപാടാണു താൻ സവർക്കറല്ല, ഗാന്ധിയാണ് എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെന്നും രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിട്ടുണ്ട്. 'നിയമം ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല. ആർക്കും ആശങ്ക വേണ്ട. കേരളത്തിൽ ഇതു നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പറയേണ്ടതു രാഷ്ട്രീയക്കാരാണ്. ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവർണ്ണർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP