1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ

December 09, 2019 | 08:15 AM IST | Permalinkഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പൗരത്വഭേദഗതി ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതിനിടയിലാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ബില്ലിനെ എതിർത്തു വോട്ടുചെയ്യാൻ അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച വൈകീട്ടു ചേർന്ന കോൺഗ്രസ് ഉന്നതതലസമിതിയോഗം തീരുമാനിച്ചു. 1955-ലെ പൗരത്വചട്ടം ഭേദഗതിചെയ്ത് തയ്യാറാക്കിയ ബിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവതരിപ്പിക്കുക.

മുസ്ലിങ്ങൾക്കുനേരെയുള്ള പ്രത്യക്ഷവിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികളും സാമൂഹികസംഘടനകളും എതിർപ്പുയർത്തിയിരിക്കെയാണ് വിവാദവ്യവസ്ഥകളടങ്ങിയ ബിൽ ബിജെപി സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനർജി പറഞ്ഞിരുന്നു. ബില്ലിനെ ചൊല്ലി ബഹളം ആളികത്തുന്നതിനിടയിലാണ് ഇന്ന് ബിൽ പരിഗണിക്കുന്നത്.

വളരെ വിചിത്രമായ വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളത്. ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം നൽകും. എന്നാൽ മുസ്ലിംകളെ ജയിലിൽ അടക്കും. 2014 ഡിസംബർ 31-നു മുമ്പു വന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക. എന്നാൽ മുസ്ലിംകളെ പരിഗണിക്കില്ല. 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥകൾ എഴുതിച്ചേർത്താണ് ഇവർക്ക് പൗരത്വം നൽകാൻഡ ഒരുങ്ങുന്നത്.

എന്നാൽ എത വർഷം ജീവിച്ചവർ ആണെങ്കിലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ ആയിരിക്കും വിധി. ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കാനും ബില്ലിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും. എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗിക മതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു.

പൗരത്വബിൽ ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത് 2016 ജൂലായ് 19-ന്. ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. അടുത്തദിവസം ബിൽ ലോക്സഭ പാസാക്കി. എന്നാൽ, രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. നിലവിലെ ചട്ടം അനുസരിച്ച് അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല. ഇവരെ 1946-ലെ വിദേശപൗരച്ചട്ടം അനുസരിച്ചോ 1920-ലെ പാസ്‌പോർട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

എന്താണ് പൗരത്വ ഭേദഗതി ബിൽ
മതിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ഇന്ത്യയിൽ ആറു വർഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാർസി, ജൈൻ, സിഖ്, ക്രിസ്ത്യൻ മതവിശ്വാസികൾക്കു പൗരത്വം ഉറപ്പു നൽകുന്നതാണ് പ്രസ്തുത ബിൽ. മതിയായ രേഖകളോടെ ഇന്ത്യയിൽ 12 വർഷം താമസിക്കുന്ന വിദേശികൾക്കു മാത്രം പൗരത്വം നൽകുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് അവതരിപ്പിക്കുന്ന ബിൽ. ശ്രീലങ്ക, മ്യാന്മർ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭേദഗതിയുടെ ഇളവ് ലഭിക്കില്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ വംശഹത്യാ ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014-നു മുൻപ് ഇന്ത്യയിൽ പ്രവേശിച്ച, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് മത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മതിയായ രേഖകൾ ഇല്ലെങ്കിൽ പോലും ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കുന്ന പാസ്‌പോർട്ട് ഭേദഗതി നിയമം 2015ൽ അവതരിപ്പിച്ച കേന്ദ്ര സർക്കാർ തൊട്ടടുത്ത വർഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ചു. ഇപ്പോഴത്തെ പൗരത്വഭേദഗതി ബിൽ കൊണ്ട് ബിജെപി സംതൃപ്തരാകുമെന്ന് കരുതാനാകില്ല. കൂടുതൽ രൂക്ഷമായ ബില്ലുകൾ തിരിക്കിട്ട് തന്നെ ബിജെപി ഇനിയും കൊണ്ടുവരുമെന്നാണ് സൂചന.

ബിൽ നിയമമാകുമ്പോൾ
അസമിൽ പൗരത്വ രജിസ്റ്റർ പുതുക്കിയപ്പോൾ പട്ടികയിൽ ഇടംനേടാനാകാതെ വിദേശികളാക്കപ്പെട്ടത് 19 ലക്ഷം മനുഷ്യരാണ്. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ പൗരത്വം നിഷേധിക്കപ്പെട്ട, തലമുറകളായി ഇന്ത്യയിൽ താമസിക്കുന്ന 19 ലക്ഷം മനുഷ്യരിൽ ഭൂരിപക്ഷവും മുസ്ലിംകളാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഈ ധാരണകൾ കടപുഴകി. ലക്ഷക്കണക്കിന് ഹിന്ദുക്കൾ പട്ടികയിൽ ഇടംപിടിക്കാതെ വിദേശികളായി. പൗരത്വ ഭേദഗതി ബിൽ നിയമമായാൽ അസമിൽ പട്ടികക്ക് പുറത്തായ യഹൂദരും മുസ്ലിംകളും ഒഴികെയുള്ളവർക്ക് പൗരത്വം ഉറപ്പാകും. അസംഗണ പരിഷത്ത് അരാജക സമരത്തിലൂടെ കണ്ടെത്തിയ പരിഹാരമാർഗം അപ്രസക്തമാകും. മുസ്ലിംകൾ മാത്രം തടവറകളിലേക്ക് നയിക്കപ്പെടുന്ന ഏറ്റവും പരിഹാസ്യമായ രാഷ്ട്രീയ നാടകമായിരിക്കും ഇനി അസമിൽ സംഭവിക്കുക. അസമിൽ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ഇതിന്റെ അലയൊലി ഏറെ താമസിയാതെ പടർന്നെത്തും. വർഗീയ ധ്രുവീകരണം ആഴത്തിലും വേഗത്തിലും ഇന്ത്യയിലാകെ പടർത്താൻ പൗരത്വ ഭേദഗതി ബില്ലിലൂടെ സാധിക്കും. എന്നാൽ ബിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. 2016ൽ ബിൽ ലോക്സഭയിൽ പാസ്സാക്കിയപ്പോൾ അസമിൽ മാത്രമല്ല, ഗോത്രവർഗ മേഖലകളിലും എതിർപ്പ് ശക്തമായിരുന്നു. കുടിയേറ്റക്കാർക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീയമായി പൗരത്വം നൽകുന്നതിലെ യുക്തിയല്ല ഇക്കൂട്ടർ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ ദേശത്ത് തങ്ങൾ മാത്രം മതിയെന്ന ശാഠ്യം ഇതിന് പിന്നിലുണ്ട്. അസോം ഗണപരിഷത്ത് അസമിൽ ഉയർത്തി തദ്ദേശീയ വർഗീയ വാദം ഇന്ത്യയിൽ വ്യാപകമാക്കി വർഗീയ ചേരിതിരിവാണ് ബിജെപി ലക്ഷ്യമിടുന്നത്.

പൗരത്വ ഭേദഗതി ബില്ലിന്റെ ഭാവി
2016ൽ ലോക്സഭയിൽ ബിജെപി പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലെത്തിയെങ്കിലും വിജയം കണ്ടില്ല. കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, എസ്‌പി, ആർ.ജെ.ഡി, ബി.എസ്‌പി, എൻ.സി.പി ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയവർക്കൊപ്പം ജെ.ഡി (യു), ബി.ജെ.ഡി കക്ഷികൾ കൂടി എതിർത്തതാണ് ബി.ജെപിക്ക് തിരിച്ചടിയായത്. എന്നാൽ ഇപ്പോൾ സ്ഥിതി വിഭിന്നമാണ്. അന്ന് സർക്കാരിനൊപ്പം നിന്ന ശിവസേന ഇപ്പോൾ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും തങ്ങളുടെ ഹിന്ദു അജണ്ട ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയുടെ നിലപാട് നിർണായകമാണ്. ഉദ്ധവ് താക്കറെ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും ശിവസേന എംപിയുടേതായി പുറത്തുവന്ന പ്രസ്താവന നിരാശജനകമാണ്. രണ്ട് ദിവസം മുമ്പ് ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. എൻ.സി.പി, കോൺഗ്രസ് പിന്തുണയോടെ മഹാരാഷ്ട്രയിൽ ഭരണം നടത്തുന്ന ശിവസേന എൻ.ഡി.എ ബന്ധം അവസാനിപ്പിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലെത്തുമ്പോൾ പിന്തുണക്കുകയാണെങ്കിൽ പ്രതിപക്ഷത്തിന് അത് തിരിച്ചടിയാണ്. കഴിഞ്ഞ തവണ ബില്ലിനെ എതിർത്ത ജെ.ഡി (യു), ബി.ജെ.ഡി കക്ഷികളുടെ നിലപാടും നിർണായകമാണ്.

പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അനായാസേന പാസ്സാക്കാൻ ബിജെപിക്ക് കഴിയും. രാജ്യസഭയിൽ ബില്ലിനെ എതിർത്ത് തോൽപിക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാജ്യമെങ്ങും ഉയരുന്നത്. 245 അംഗ രാജ്യസഭയിൽ 238 ആണ് നിലവിലെ അംഗങ്ങൾ. ഏഴ് ഒഴിവുകളുണ്ട്. ഭൂരിപക്ഷത്തിന് 120 പേരുടെ പിന്തുണ വേണം. ബിജെപിക്ക് 81 അംഗങ്ങളും എൻ.ഡി.എക്ക് ആകെ 102 അംഗങ്ങളാണുള്ളത്. 18 പേരുടെ പിന്തുണ കൂടി കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞാൽ ബിൽ നിയമമാകും. 11 അംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെയുടേയും ഏഴ് അംഗങ്ങളുള്ള ബി.ജെ.ഡിയുടേയും മൂന്ന് അംഗങ്ങളുള്ള ശിവസേനയുടേയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ കക്ഷികൾ വിട്ടുനിന്നാൽ സർക്കാരിന് കാര്യങ്ങൾ എളുപ്പമാകും.

വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരായ അംഗങ്ങളിൽ ഭൂരിഭാഗത്തിന്റെ പിന്തുണയാണ് ബിൽ പാസാകാൻ വേണ്ടത്. കശ്മീർ, മുത്തലാഖ് ബില്ലുകളിൽ വിനയായത് ഇതാണ്. പ്രതിപക്ഷ അനൈക്യം പ്രയോജനപ്പെടുത്തിയ ബിജെപി ഇത്തവണയും ആ വഴിക്കുള്ള നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കരുതലോടെ നീങ്ങിയില്ലെങ്കിൽ രാജ്യം ഏഴ് പതിറ്റാണ്ട് കാത്തുസൂക്ഷിച്ച മതേതരത്വം എന്ന മഹത്തായ ആശയം ഇന്ത്യയിൽ അസ്തമിക്കും.

സർക്കാരിന് പിന്തുണയുമായി ശിവസേന
കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ലിന് പൂർണ പിന്തുണ നൽകുമെന്ന് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നിർദ്ദേശം തള്ളിയാണ് പൗരത്വ ഭേദഗതിക്ക് ശിവസേന പിന്തുണ നൽകിയിരിക്കുന്നത്. അനധികൃത കുടിയേറ്റം തടയാനും പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു പുറത്താക്കപ്പെട്ട ഹിന്ദു, ജൈന, ബുദ്ധ മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുമെന്നു സേനാ എംപിയായ അരവിന്ദ് സാവന്താണ് വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും അതിൽ യാതൊരുവധി ഒത്തുതീർപ്പുകളും ഉണ്ടാകില്ലെന്നും ശിവസേന നേതൃത്വം വ്യക്തമാക്കി.

പല്ലും നഖവും ഉപയോഗിച്ച് എതിർക്കും: കോൺഗ്രസ്
പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് ലോക്?സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയെയും മതേതര മൂല്യങ്ങളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിനു ശേഷമായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
പിടിച്ചതു നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും നിലപാട് എടുക്കാൻ ഉപദേശിച്ചത് ദൃശ്യമാധ്യമ പ്രവർത്തകൻ; 2018 ൽ ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി; കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തൽ; മാധ്യമ പ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; മകന്റെ വിസയ്ക്ക് മന്ത്രി കോൺസുലേറ്റിൽ എത്തിയതും പരിശോധനയിൽ; സ്വർണ്ണ കടത്തിൽ ട്വിസ്റ്റുകൾ തുടരുന്നു
കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
നയതന്ത്ര കടത്തിനിടെ കണ്ടെത്തിയത് ഗുരുതര പ്രോട്ടോകോൾ വീഴ്ച; കോൺസുലേറ്റ് വാഹനത്തിൽ എത്തിയത് ഖുറാൻ എന്ന് പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള നീക്കവും വില പോവില്ല; ഗവർണ്ണറെ കണ്ട് അന്വേഷണ പുരോഗതി അറിയിച്ച എൻഐഎ സംഘം സൂചന നൽകിയത് മന്ത്രിയുടെ ചോദ്യം ചെയ്യലിനുള്ള സാധ്യതകൾ; പ്രോട്ടോകോൾ ലംഘനത്തിന്റെ നിയമ വശം പരിശോധിച്ച് വിദേശകാര്യ വകുപ്പും; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പിണറായിക്ക് കൈവിടേണ്ടി വന്നേക്കും; ജലീലിന്റെ രാജി സാധ്യത ചർച്ചയാകുമ്പോൾ
മനോരമ ടാർഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനിൽ നമ്പ്യാർ; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വർണ്ണ കടത്തിൽ വാർത്ത വന്നപ്പോൾ കോൺസുലേറ്റ് ജീവനക്കാരി എന്ന ധാരണയിൽ വിളിച്ചുവെന്നത് സത്യം; കോൾ ലിസ്റ്റ് പരിശോധിച്ചാൽ അതിന് ശേഷം ചാനലിൽ വിളിച്ച് വാർത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടൽ കൂടിക്കാഴ്ചയും അസംബന്ധം; വാർത്തയ്ക്ക് പിന്നിൽ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാർത്താ അവതാരകൻ; സ്വർണ്ണ കടത്ത് വിവാദത്തെ ജനം ടിവിയിൽ മനോരമ എത്തിക്കുമ്പോൾ
ഇജാസിനെ മതപഠന ക്ലാസുകളിൽ എത്തിച്ചത് റാഷിദ്; നിമഷയും റാഷിദിന്റെ ഭാര്യയും സഹപാഠികൾ; 2017ൽ നാംഗർഹർ പ്രവശ്യയിൽ ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കി; ക്ലീനിക് തുടങ്ങി ഭീകരരെ സഹായിച്ചു; ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഭാര്യയും കുട്ടികളും അഫ്ഗാൻ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി; കരുത്ത് വീണ്ടെടുക്കാൻ മുന്നിൽ നിന്ന് നയിച്ചത് മലയാളി ഡോക്ടർ; അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് കല്ലുകെട്ടിയ പുരയിൽ ഇജാസ്; കൊല്ലപ്പെട്ട കാസർഗോഡുകാരനായ ഭീകരന്റെ കഥ
ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും
അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെൺസുഹൃത്തിനൊപ്പം ഇന്ത്യയിൽ കഴിയവെ എതിരാളികൾ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോ​ഗിച്ച് തന്നെ ശ്രീലങ്കൻ അധോലോകനേതാവിനെ വകവരുത്താൻ; അങ്കോട ലക്കയുടെ ദുരൂഹ മരണത്തിൽ ഇനി അന്വേഷണം സി.ബി.സിഐ.ഡി.ക്ക്
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി