Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം നീക്കി; വിവാദ ഉത്തരവിൽ ഉയർന്നത് കടുത്ത പ്രതിഷേധം; മന്ത്രിമാരുടെ അഭിമുഖത്തിന് മുൻകൂർ അനുമതിയും വേണ്ട; മാധ്യമ നിയന്ത്രണത്തിലെ വിവാദ പരാമർശങ്ങൾ നീക്കി ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം നീക്കി; വിവാദ ഉത്തരവിൽ ഉയർന്നത് കടുത്ത പ്രതിഷേധം; മന്ത്രിമാരുടെ അഭിമുഖത്തിന് മുൻകൂർ അനുമതിയും വേണ്ട; മാധ്യമ നിയന്ത്രണത്തിലെ വിവാദ പരാമർശങ്ങൾ നീക്കി ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കിയാണ് മുൻപ് ഇറക്കിയ ഉത്തരവ് തിരുത്തിയത്. പുതിയ ഉത്തരവിൽ അഭിമുഖങ്ങൾക്ക് പിആർഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്.

കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് മാധ്യമ നിയന്ത്രണങ്ങളിൽ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. നവംബർ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇറക്കിയ ഉത്തരവായിരുന്നു വൻവിവാദത്തിലായത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമർശം.

ഉത്തരവ് വിവാദമാവുകയും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പത്രപ്രവർത്തകരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ പത്രമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ള വിശിഷ്ട വ്യക്തികളോട് സെക്രട്ടേറിയേറ്റിന് അകത്തും പുറത്തും വച്ച് മാധ്യമങ്ങൾ ഇടപെടുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന സർക്കുലറാണ് പിൻവലിക്കാൻ നിർദ്ദേശിച്ചത്. സർക്കുലറിൽ തിരുത്തലുകൾ ആവശ്യമാണെന്നു കണ്ടതിനെത്തുടർന്നാണ് പിൻവലിക്കാനള്ള തീരുമാനം എടുത്തത്

കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പിആർഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാധ്യമങ്ങളെയും വിവരങ്ങൾ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങൾ എടുക്കണമെങ്കിൽ പിആർഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാധ്യമങ്ങൾക്ക് അനുമതി തേടാം.

ദർബാർ ഹാൾ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പിആർഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിൽ പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉത്തരവ് മുന്നോട്ട് വെക്കുന്നു. മാധ്യമനിയന്ത്രണത്തിനെതിരെ പ്രതിപക്ഷവും പത്രപ്രവർത്തക യൂണിയനുമെല്ലാം ശക്തമായി പ്രതിഷേധിച്ചിരുന്നു. വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP