നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട്, തീയേറ്ററുകളിൽ വിപ്ലവ സിനിമകളുടെ കനൽച്ചൂട്! തെരഞ്ഞെടുപ്പും ചൂടും പരീക്ഷകളും കാരണം ആളില്ലാതായ തിയേറ്ററുകളിൽ ഓടുന്നത് കമ്മ്യൂണിസ്റ്റ് ചിത്രങ്ങൾ; കയ്യൂരും തില്ലങ്കേരിയും കൃഷ്ണപ്പിള്ളയും അഭിമന്യുവുമൊക്കെ സർക്കാർ തിയേറ്ററിലുണ്ടെങ്കിലും സിനിമകൾ കാണാൻ ആളില്ല; നാലാം തവണയും റിലീസ് ചെയ്ത് 'വസന്തത്തിന്റെ കനൽ വഴികളും'; കൈരളി ചാനൽ ചതിച്ചുവെന്ന ആരോപണവുമായെത്തിയ സംവിധായകൻ വസന്തത്തെ പൊടിതട്ടിയെടുത്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

കെ വി നിരഞ്ജൻ
കോഴിക്കോട്: നാട്ടിൽ കത്തുന്ന ചൂടും ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടുമാണ്. ചൂടും പരീക്ഷയും തെരഞ്ഞെടുപ്പുമെല്ലാം കാരണം തിയേറ്ററുകളിലാവട്ടെ ആളും വളരെ കുറവാണ്. താരചിത്രങ്ങളൊന്നും ഇപ്പോൾ റിലീസ് ചെയ്യുന്നുമില്ല. ഈ ഒഴിഞ്ഞുകിടക്കുന്ന സമയത്ത് ഭൂരിഭാഗം സർക്കാർ തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്നതാവട്ടെ വിപ്ലവ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളും. ഇടതുപക്ഷ ആശയം പറയുന്ന ചിത്രം തെരഞ്ഞെടുപ്പ് കാലത്ത് ഓളമുണ്ടാക്കുമെന്ന് അണിയറ പ്രവർത്തകരും പാർട്ടി പ്രവർത്തകരുമെല്ലാം കരുതിയിരുന്നെങ്കിലും തിയേറ്ററിൽ പടങ്ങൾ കാണാൻ ആളില്ലാത്ത അവസ്ഥയാണ്.
കേരള ജനതയുടെ നെഞ്ചിൽ ഇന്നും മായാത്ത നോവായി നിൽക്കുന്ന മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ജീവിതവും രക്തസാക്ഷിത്വവും പ്രമേയമാക്കിയിട്ടുള്ള ചിത്രമാണ് 'പത്മവ്യൂഹത്തിൽ അഭിമന്യു'. ആകാശ് ആര്യനാണ് അഭിന്യുവായി എത്തുന്നത്. ഇന്ദ്രൻസ്, സോന നായർ തുടങ്ങിയവർ വേഷമിടുന്നു. ആർ എം സി സി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് ആരാധ്യ കഥയും സംവിധാനവും ഒരുക്കുന്നു. അന്തരിച്ച സി പി എം നേതാവ് സൈമൺ ബ്രിട്ടോ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആദ്യം പുറത്തിറങ്ങിയ ഈ ചിത്രത്തിന് തരക്കേടില്ലാതെ തിയേറ്ററുകൾ കിട്ടിയെങ്കിലും എസ്എഫ്ഐക്കാർ പോലും പടം കാണാൻ എത്താതായതോടെ ചിത്രം ദയനീയ പരാജയമായി. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും 'നാൻ പെറ്റ മകൻ' എന്ന പേരിൽ മറ്റൊരു ചിത്രം കൂടി ഇതേ പ്രമേയവുമായി അടുത്തു തന്നെ തിയേറ്ററിലെത്തും. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ മിനോൺ ആണ് അഭിമന്യുവായി എത്തുന്നത്. സജി എസ് പാലമേൽ ആണ് സംവിധാനം.
കയ്യൂർ സമരത്തെ അടിസ്ഥാനമാക്കിയ അരയാക്കടവിൽ, 1948 കാലം പറഞ്ഞത്, വസന്തത്തിന്റെ കനൽവഴികൾ തുടങ്ങിയ സിനിമകളാണ് പിന്നീട് റിലീസ് ചെയ്തത്. അഭിമന്യു ഒഴികെ മറ്റ് ചിത്രങ്ങളെല്ലാം കൈരളി, ശ്രീ തിയേറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ വസന്തത്തിന്റെ കനൽ വഴികളിൽ എന്ന ചിത്രം നാലാം തവണയാണ് സർക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. മുമ്പ് റിലീസ് ചെയ്തപ്പോഴെല്ലാം പരാജയപ്പെട്ട ചിത്രം വകുപ്പ് മന്ത്രിയുടെ പ്രത്യേക താത്പര്യത്തോടെയാണ് വീണ്ടും സർക്കാർ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
തില്ലങ്കേരി നെല്ലെടുപ്പ് സമര ചരിത്രത്തിന്റെ കഥ പറയുന്ന ചിത്രമാണ് 1948 കാലം പറഞ്ഞത്. തില്ലങ്കേരി വെടിവെയ്പ്പിൽ സംഭവ സ്ഥലത്ത് മരിച്ചുവീണ ഏഴു പേരുടെയും സേലം ജയിലിലെ വെടിവെയ്പ്പിൽ മരിച്ച അഞ്ചു പേരുടെയും അടക്കം പന്ത്രണ്ട് ചരിത്ര നായകന്മാരെ കഥ പറയുന്നു സിനിമ. സിനിമയുടെ ഭാഗമായി സെറ്റുണ്ടാക്കാൻ നാട്ടുകാർ ചേർന്ന് രണ്ടു മണിക്കൂർ കൊണ്ട് എഴുന്നൂറ് ഓലെ മെടഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി. പാലക്കാട് നൂറ് ഏക്കറിൽ 1948 ലെ തില്ലങ്കേരി ഗ്രാമത്തിന്റെ സെറ്റിട്ടത് ഉണ്ണികുമാറാണ്. തില്ലങ്കേരി പഞ്ചായത്തിലെ മുപ്പത് പേരുടെ ജനകീയ കമ്മിറ്റിക്ക് കീഴിലാണ് സിനിമ നിർമ്മിച്ചത്. സനിൽ മട്ടന്നൂർ കൺവീനറും കെ എ ഷാജി ചെയർമാനും. ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രൻ തിക്കോടി നിർമ്മിച്ച ചിത്രം സൂരി സിനിമാസ് ആണ് തിയേറ്ററിൽഎത്തിച്ചത്. രാജീവ് നടുവനാട് തില്ലങ്കേരി രക്തസാക്ഷി വെള്ളുവക്കണ്ടി രാമന്റെ സഹോദരൻ കണ്ണന്റെ കൊച്ചുമകൻ രാജീവന് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. കഥയും തിരക്കഥയും സുരേന്ദ്രൻ കല്ലൂരും. തില്ലങ്കേരിയിലെ കൂലിപ്പണിക്കാരൻ കോളത്ത് വിജയൻ മുതൽ സംസ്ഥാന നാടക അവാർഡ് ജേതാവ് മുരളി വായാട്ട് വരെയുള്ള നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. കൂടെ സായ് കുമാർ, ബാല, ശ്രീജിത്ത് രവി, അനൂപ് ചന്ദ്രൻ, ഊർമ്മിള ഉണ്ണി തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തോട് പക്ഷെ പ്രേക്ഷകർ മുഖം തിരിച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.
ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിന് ശേഷം ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മി ഭൂപ്രഭു നാടുവാഴിത്വത്തിനും എതിരെ കയ്യൂർ ഗ്രാമം നടത്തിയ കർഷക സമരത്തെക്കുറിച്ചുള്ള കഥയാണ് അരയാക്കടവിൽ എന്ന ചിത്രം പറയുന്നത്. 90 വയസ്സായ ചമിണിയൻ എന്ന കഥാപാത്രം കയ്യൂരിൽ ഏറ്റവും കൂടുതൽ മനുഷ്യവേട്ട നടത്തിയ സുബ്രായൻ എന്ന പൊലീസുകാരനെ ഒറ്റക്കോലം കണ്ട് മടങ്ങുന്ന പുതിയ കാലത്തെ രാത്രിയിൽ കാണുന്ന വിഭ്രാത്മക കാഴ്ചകളും ചോദ്യങ്ങളുമാണ് പ്രമേയം. പി വി കെ പനയാലിന്റെ ഖനിജം എന്ന നോവലിലെ ഒരു ഏട് എടുത്താണ് നാടക പ്രവർത്തകൻ ഗോപി കുറ്റിക്കോൽ തിരക്കഥയും സംവിധാനവും ഒരുക്കിയത്. കണ്ണങ്കൈ കുഞ്ഞിരാമനാണ് നിർമ്മാണം. ഇദ്ദേഹം തന്നെയാണ് ചമിണിയനായി വേഷമിടുന്നത്. പൊലീസുകാരൻ സുബ്രായനായി ശിവജി ഗുരുവായൂരെത്തുന്നു. കലിംഗ ശശി, കലാശാല ബാബു തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. താരപരിവേഷമില്ലാത്ത ഈ ചിത്രവും തിയേറ്ററിൽ പരാജയമാണ്.
അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനൽ വഴികളിൽ' എന്ന ചിത്രം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് പ്രദർശനത്തിനെത്തിയത്. ചിത്രവും അന്ന് പരാജയമായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദർശനത്തിനെത്തിച്ച ചിത്രം തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിക്കും എന്ന ആരോപണം ഉയരുന്നതായി വ്യക്തമാക്കി നിർമ്മാതാവ് ചിത്രത്തിന്റെ പ്രദർശനം നിർത്തുകയായിരുന്നു. എന്നാൽ മറ്റൊരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ചിത്രം വീണ്ടും പ്രദർശനത്തിനെത്തിക്കുകയും ചെയ്തിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി നാൽപതുകളിലെ കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. കേരളത്തിലെ ഒരു കർഷക ഗ്രാമത്തിൽ ജന്മിത്വത്തിനും ജാതി മേൽക്കോയ്മയ്ക്കും എതിരെ നടന്ന സമരങ്ങളാണ് ചിത്രം. സഖാവ് പി കൃഷ്ണപിള്ളയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
ചിത്രം അന്ന് പരാജയപ്പെട്ടെങ്കിലും ചിത്രത്തിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം കൈരളി ചാനൽ വാങ്ങുമെന്നായിരുന്നു സംവിധായകന്റെ പ്രതീക്ഷ. എന്നാൽ അത് നടക്കാതെ വന്നതോടെ കൈരളിക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളുമായി അന്ന് സംവിധായകൻ രംഗത്ത് വന്നിരുന്നു. എന്നാൽ സംവിധായകന്റെ ആരോപണങ്ങൾക്കെതിരെ കൈരളി അന്ന് മറുപടിയും നൽകി. അനിൽ നാഗേന്ദ്രൻ അപവാദ പ്രചരണം നടത്തുകയായിരുന്നുവെന്നായിരുന്നു കൈരളി മാനേജ്മെന്റ് വ്യക്തമാക്കിയത്.
സംവിധായകന് അന്ന് കൈരളി മാനേജ്മെന്റ് നൽകിയ മറുപടി:
ഈ സിനിമ നിർമ്മിച്ചത് അനിലിന്റെ സൃഷ്ടിപരവും വാണിജ്യപരവുമായ തീരുമാനപ്രകാരമാണ്. സിനിമയുടെ ആശയത്തിന്റെ ആവിർഭാവത്തിലോ സാക്ഷാത്കരണഘട്ടത്തിലോ 'കൈരളി'ക്ക് യാതൊരു പങ്കുമില്ല. അതേസമയം, നല്ലൊരു ഉദ്ദേശ്യത്തെ മുൻനിർത്തിയുള്ള സിനിമയെന്ന നിലയ്ക്ക്, 'കൈരളി' ഇതിന് അകമഴിഞ്ഞ സഹായസഹകരണങ്ങൾ നല്കുകയും ചെയ്തിരുന്നു. സിനിമയുടെ ഉപഗ്രഹാവകാശം 'സൂര്യാ' ചാനലിനു നല്കി എന്ന പ്രഖ്യാപനവുമായിട്ടാണ് അനിൽ ചാനലിന്റെ പടിചവിട്ടിയതു തന്നെ. ചൈന, വിയറ്റ്നാം, ക്യൂബ തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ സി.ഡി. വിറ്റ് മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള പദ്ധതി തയാറാക്കിയെന്നും അനിൽ അറിയിച്ചിരുന്നു. 'കൈരളി'യിൽനിന്ന് അദ്ദേഹത്തിനു വേണ്ടിയിരുന്നത്, നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും റിലീസിങ് വേളയിലുമുള്ള പ്രചാരണപരിപാടികൾ മാത്രമായിരുന്നു. വിശേഷദിവസങ്ങൾക്കുമാത്രമായി ആണ്ടിൽ രണ്ടോ മൂന്നോ സിനിമ വാങ്ങുക എന്ന നയമാണ് 'കൈരളി'ക്കുള്ളതെന്നും അതിനുള്ള സാമ്പത്തികസ്ഥിതിയേ 'കൈരളി'ക്കുള്ളൂവെന്നും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.
അനിലിന്റേ അഭ്യർത്ഥനയനുസരിച്ച്, ഒരു സിനിമയ്ക്കും നല്കാത്ത രീതിയിലുള്ള പ്രചാരണമാണ് 'കൈരളി' ഈ സിനിമയ്ക്കു നല്കിയത്. എന്തിനേറെ, ഇടയ്ക്ക്, അനിലിനുണ്ടായ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം എന്ന നിലയ്ക്ക്, ഒരു പൊതുസ്ഥാപനവും ചെയ്യാത്ത രീതിയിൽ, വായ്പ നല്കാനായി ചില ധനകാര്യസ്ഥാപനങ്ങൾക്ക് ശുപാർശക്കത്ത് നല്കുകവരെ ചെയ്തു 'കൈരളി'. സിനിമയുടെ ഗുണമേന്മയെക്കുറിച്ച് അഭിപ്രായം പറയാൻ ഞങ്ങൾ ആരുമല്ല. എന്നാൽ, ബോക്സ് ഓഫീസിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലായിരിക്കണം, 'സൂര്യ' ഈ പടം വാങ്ങുന്നതിൽനിന്നു പിൻവാങ്ങി. ബോക്സ് ഓഫീസിൽ പരാജയപ്പെട്ട നാനൂറിലേറെ ചിത്രങ്ങൾ, ആരും സംപ്രേഷണാവകാശം വാങ്ങാതെ, വിപണിയിൽ കെട്ടിക്കിടക്കുന്നുണ്ട് എന്നതാണ് വസ്തുത.
ആ അവസ്ഥയെ, തങ്ങളുടെ വാണിജ്യപരമായ തീരുമാനത്തിന്റെ പരിണതഫലമായി മനസ്സിലാക്കുകയാണ് അതിന്റെ ചുമതലക്കാർ ചെയ്യാറ്. അവരാരും ഏതെങ്കിലും ചാനലുകളുടെ മെക്കിട്ടു കയറാൻ വരാറില്ല. ചാനലുകളും വാണിജ്യസംവിധാനങ്ങളാണ്, കേരളത്തിലെ ഭൂരിപക്ഷം ചാനലുകളും നഷ്ടത്തിലുമാണ്, മറ്റാരെങ്കിലും ഉണ്ടാക്കിയ നഷ്ടം പേറാൻ ഒരു ചാനലും തയ്യാറാകില്ല എന്നൊക്കെ എല്ലാവർക്കും അറിയാം.
എന്നാൽ, ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും 'കൈരളി' വാങ്ങണമെന്ന ശാഠ്യവുമായിട്ടാണ് അനിൽ പിന്നീട് ചാനലിനെ സമീപിച്ചത്. താൻ മുടക്കിയത് ഏഴു കോടി രൂപയാണെന്നും അതിനനുസൃതമായ ഒരു തുക 'കൈരളി' നല്കണമെന്നുമുള്ള ബാലിശമായ വാദവും അനിൽ ഉയർത്തി.
അതിനോട്, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായ കൈരളിക്ക് ഒരിക്കലും യോജിക്കാനാവുമായിരുന്നില്ല. അതേസമയം, ഈ പടം സൗജന്യ സ്ലോട്ടിൽ പ്രദർശിപ്പിക്കാമെന്നും, അതിന് ഒരു രൂപപോലും 'കൈരളി'ക്കു വേണ്ടെന്നും, പരസ്യം വാങ്ങി അനിലിന് സ്വയം പണം നേടാമെന്നും ചാനൽ അറിയിക്കുകയും ചെയ്തു. സ്ലോട്ട് ഫീ വാങ്ങാതെ ഒരുള്ളടക്കവും സാധാരണ നിലയ്ക്ക് കമ്പനി നല്കാറില്ല എന്നിരിക്കെ ആയിരുന്നു ഈ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.
എന്നാൽ, ഇതിനോടൊന്നും സഹകരിക്കാതെ അപവാദപ്രചാരണത്തിന്റെ പാതയാണ് അനിൽ സ്വീകരിച്ചത്. ഒരു വ്യക്തിയുടെ ഭാവനാവിലാസപ്രകാരം നിർമ്മിച്ച സിനിമ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി വാങ്ങിയിരിക്കണം എന്ന ശാഠ്യം ആരെങ്കിലും പിടിച്ചാൽ ആ രോഗത്തിന്റെ പേര് മറ്റെന്തോ ആണ് എന്നായിരുന്നു അന്ന് കൈരളി മാനേജ്മെന്റിന്റെ മറുപടി. കാലം കഴിഞ്ഞു. പടമിപ്പോഴും ലാഭമാവാത്തതുകൊണ്ടായിരിക്കാം സർക്കാർ തിയേറ്ററുകൾ ഒപ്പിച്ചെടുത്ത് തെരഞ്ഞെടുപ്പ് കാലത്ത് വസന്തം നാലാം വരവ് നടത്തിയിരിക്കുകയാണ്.
Stories you may Like
- സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും
- ആരും സഹായിക്കാനില്ലാതെ മരിച്ചു വീഴുന്ന ഇറ്റലിയിലേക്ക് സഹായ ഹസ്തവുമായി ക്യൂബൻ ഡോക്ടർമാർ
- താരങ്ങൾ പ്രതിഫലം കുറയ്ക്കണം: നിർമ്മാതാക്കൾ
- കോവിഡ് 'കോമ സ്റ്റേജിൽ' ആക്കിയ മലയാളസിനിമാ നേരിടാൻ പോകുന്നത് വമ്പൻ പ്രതിസന്ധി
- സിനിമ തിയേറ്ററുകൾ തുറക്കേണ്ട; വിയോജിപ്പുമായി ചലച്ചിത്ര സംഘടനകൾ
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്