Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

പ്രധാനമന്ത്രി കൊൽക്കത്തയിൽ പ്രസംഗിക്കുന്ന ഫോട്ടോയിൽ സ്റ്റേജിൽ വി-ഗാർഡ് ഫാൻ; വണ്ടർലാ അടക്കം നിരവധി വണ്ടറുകൾ കേരളത്തിൽ കൊണ്ടുവന്ന വ്യവസായ സംരംഭകൻ; യൂസഫലിയും രവിപിള്ളയും ആസാദ് മൂപ്പനും അണിനിരക്കുന്ന സർക്കാരിന്റെ വിജയഗാഥാ ബ്രോഷറിൽ ഈ മനുഷ്യന് ഇടമില്ല: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

പ്രധാനമന്ത്രി  കൊൽക്കത്തയിൽ പ്രസംഗിക്കുന്ന ഫോട്ടോയിൽ സ്റ്റേജിൽ വി-ഗാർഡ് ഫാൻ; വണ്ടർലാ അടക്കം നിരവധി വണ്ടറുകൾ കേരളത്തിൽ കൊണ്ടുവന്ന വ്യവസായ സംരംഭകൻ; യൂസഫലിയും രവിപിള്ളയും ആസാദ് മൂപ്പനും അണിനിരക്കുന്ന സർക്കാരിന്റെ വിജയഗാഥാ ബ്രോഷറിൽ ഈ മനുഷ്യന് ഇടമില്ല: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണോ? സംസ്ഥാന സർക്കാർ ആവർത്തിച്ചുപറയുന്നു ഇത് പഴയ ചുവപ്പുനാടയുടെ കേരളമല്ലെന്നും ഏകജാലകത്തിന്റെ നാടാണെന്നും. ഇവിടെനിന്ന് ഉയർന്ന് ആഗോള ശ്രദ്ധ നേടിയ വ്യവസായ സംരംഭകരുടെ വലിയ നിരയെ തന്നെ അണിനിരത്താനുണ്ട്. അവർ നാട്ടിലും അന്യനാട്ടിലുമായി സൃഷ്ടിച്ച തൊഴിലവസരങ്ങളും. ഏതായാലും അത്തരം വ്യവസായ സംരംഭകരെ ആദരിക്കുക സർക്കാരിന്റെ മാത്രമല്ല, നാട്ടുകാരുടെ കൂടി കടമയാണ്. എന്നാൽ, ആ പട്ടിക തയ്യാറാക്കുമ്പോൾ വിവേചനം അരുത് എന്നുമാത്രം. ഏതായാലും കേരളത്തിൽ വിജയശ്രീലാളിതരായ വ്യവസായ സംരംഭകരെ ഉൾപ്പെടുത്തി  ഇറക്കി. യൂസഫലിയും, രവി പിള്ളയും, ആസാദ് മൂപ്പനും അടക്കം 51 വ്യവസായ സംരംഭകരെ കുറിച്ചുള്ള വിവരങ്ങൾ ബുക്കിലുണ്ട്. എന്നാൽ, ഒരിക്കലും വിട്ടുപോകരുതാത്ത ഒരു വ്യവസായ സംരംഭകനെ വിട്ടുപോയി എന്നാണ് വ്യവസായികൾക്കിടയിൽ തന്നെ ഉയരുന്ന വിമർശനം. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപക ചെയർമാനായ ബഹുമുഖ പ്രതിഭ കൂടിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.

ഇലക്ട്രോണിക്സ് കമ്പനിയിലെ സൂപ്പർവൈസറായി ഔദ്യോഗിക ജീവിതം തുടങ്ങി മികച്ച വ്യവസായ സംരംഭകനായി പേരുകേട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ എങ്ങനെ മറന്നു സർക്കാർ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പട്ടികയിൽ ആദ്യ പേരുകാരൻ ലുലു ഗ്രൂപ്പിന്റെ എം.എ.യൂസഫലിയാണ്. മാൾ മൊഗൾ എന്നാണ് വിശേഷണം. ചാമ്പ്യൻ ഓഫ് ജോബ് ക്രിയേഷനായി ഡോ.രവി പിള്ള, ആസ്റ്റർ ഗ്രൂപ്പിന്റെ ഡോ.ആസാദ് മൂപ്പൻ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ തോമസ് ജോൺ മുത്തൂറ്റ്, പികെ ഗ്രൂപ്പിന്റെ പി.കെ.അഹമ്മദ്, ഐബിഎസ് സോഫ്റ്റ് വെയറിന്റെ വി.കെ.മാത്യൂസ്, വികെസി ഗ്രൂപ്പിന്റെ എംഡി വികെസി നൗഷാദ് തുടങ്ങി ടീം തായിയുടെ പിസി താഹിർ വരെ നീളുന്ന പട്ടികയിൽ എംവി ശ്രേയാംസ് കുമാറും, ബീന കണ്ണനും അടക്കമുള്ളവർ ഉണ്ട്.

എന്നാൽ, കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ബിസിനസിന്റെ പടികൾ ചവിട്ടിക്കയറിയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ എങ്ങനെ മറന്നു എന്നാണ് ഈ രംഗത്തുള്ളവരുടെ തന്നെ ചോദ്യംആദ്യകാല വ്യവസായ പ്രമുഖന്മാരിൽ ഒരാളും കേരളത്തിലും നിക്ഷേപ സാഹചര്യം ഉണ്ടെന്നും ഏവരെയും ബോധ്യപ്പെടുത്തുകയും ആളാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. 27ാം വയസ്സിലാണ് അച്ഛന്റെ കൈയിൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങി സ്റ്റെബിലൈസറുകൾ നിർമ്മിക്കുന്ന ചെറുകിട സംരംഭം തുടങ്ങുന്നത്. 2000ത്തിൽ കൊച്ചിയിൽ വണ്ടർലാ എന്ന പേരിൽ അമ്യൂസ്മെന്റ് പാർക്ക് സ്ഥാപിച്ചതോടെയാണ് റിയൽ എസ്‌റ്റേറ്റ് അടക്കം വിവിധ മേഖലകളിൽ വിപുലമാകുന്നത്. സാമൂഹ്യസേവന രംഗത്തും മാതൃകയാണ് അദ്ദേഹം. അവയവ ദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തികഞ്ഞ മനുഷ്യസ്നേഹിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വൃക്ക ദാനം ചെയ്തത്. 2011ൽ ട്രക്ക് ഡ്രൈവറായ വ്യക്തിക്ക് വേണ്ടിയാണ് വൃക്ക ദാനം ചെയ്തത്. കേരളത്തിലെ ജീവകാരുണ്യ സംഘടനയായ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് അദ്ദേഹം കിഡ്നി ചെയിനിന് തുടക്കമിട്ടത്.

എല്ലാവരും അറിയുന്ന നാട്ടുകാരനായ ചിറ്റിലപ്പള്ളിയെ ബ്രോഷറിൽ നിന്ന് ഒഴിവാക്കിയത് ഉചിതമായില്ലെന്നും സർക്കാർ അതുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഗിരി എസ് നായർ ഫേസ്‌ബുക്കിൽ എഴുതുന്നു.

കുറിപ്പ് കൂടി വായിക്കാം:

കേരളത്തിൽ വിജയ ഗാഥ രചിച്ചവരെ ഉൾപ്പെടുത്തി, സർക്കാരിന് വേണ്ടി KSIDC യും CII യും കൂടെ TALES of TRIUMPH from Kerala എന്ന പേരിൽ ഒരു Table Topic Book ഇറക്കിയത് അഭിനന്ദനാർഹം. ഇത് തീർച്ചയായും യുവ / നവ സംരംഭകർക്ക് ഒരു പ്രചോദനം എന്നതും അവിതർക്കിതം തന്നെ.

Congrats KSIDC and CII.
ഇതു e brochure ആയി ലഭിച്ച ന്റെ ഒരു സുഹൃത്തു ആശ്ചര്യപൂർവം, ഇതിൽ നിങ്ങളുടെ ചെയർമാൻ ഇല്ലല്ലോ എന്ന് പറഞ്ഞു അയച്ചതാണ്, ഈ പോസ്റ്റ് നു നിദാനം. KSIDC, അവരുടെ FB പേജിൽ ശ്രീ യുസഫ് അലി sir നെ പരിചയപ്പെടുത്തിക്കൊണ്ടു, ഇതു series ആയി ഇട്ടു തുടങ്ങിയിട്ടുമുണ്ട്. വികസനത്തിന് രാഷ്ട്രീയം പാടില്ല എന്ന് പറയുന്നതുപോലെ പോലെ, വിജയഗാഥകൾ രചിച്ചവരെ പറ്റി പ്രതിപാദിക്കുമ്പോൾ, മികച്ച മാതൃക എന്ന് പൊതു സമൂഹം അംഗീകരിച്ചവരെ, തൊഴിലവസരങ്ങൾ സൃഷ്ടിച്ചവരെ, മുഖംനോക്കാതെ അല്ലേ പരിഗണിയ്‌ക്കേണ്ടത്? ആദരിക്കേണ്ടത്? ഇത് പറയുവാൻ കാരണം മുകളിൽ സൂചിപ്പിച്ച പോലെ ഇവിടെ ഇറക്കിയ ഈ ബുക്കിൽ കേരളത്തിലെ പ്രമുഖ വ്യവസായിയും വ്യാവസായിക ലോകത്തിനും നവസംഭകർക്കും പ്രചോദനo ആയ ഞങ്ങളുടെ പ്രിയപ്പെട്ട ചെയർമാൻ ശ്രീ കൊച്ചൗസേഫ് സർ നെ പറ്റി പ്രതിപാദിക്കുന്നില്ല എന്നത് തന്നെ. അത് വേദനാജനകം.


ഒരു കാലത്ത് കേരളം സംരംഭകർക്ക് പറ്റിയ ഭൂമി അല്ല എന്ന് മറുനാട്ടുകാർ ഉരുവിട്ട്‌കൊണ്ടിരുന്നപ്പോൾ അഥവാ കേരളീയർ തന്നെ വിലപിച്ചു കൊണ്ടിരുന്നപ്പോൾ, തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ ഇവിടുത്തെ എല്ലാ പ്രതിസന്ധികളെയും സ്വതസിദ്ധമായ മാനേജ്‌മെന്റ് വഴക്കത്തോടെ,ശൈലിയോട് നേരിട്ട് വെന്നിക്കൊടി പാറിച്ച ആളാണ് ശ്രീ കൊച്ചൗസേപ്പ് Sir.അങ്ങിനെ ഉള്ള ആളെ എങ്ങിനെ വിട്ടു പോയി,?
വി-ഗാർഡ് എന്ന, അദ്ദേഹം തുടങ്ങിയ സ്ഥാപനത്തിന്റെ ഡീലർമാർ ഇന്ന് ഭാരതത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. കന്യാകുമാരി മുതൽ മുതൽ കാശ്മീരം വരെ. അതായത് കാശ്മീരിൽ പോലും വി-ഗാർഡ് ഡീലർമാർ ഉണ്ട് എന്ന് പറയുന്നത് ഏതൊരു കേരളീയനും അഭിമാനിക്കാവുന്നതല്ലേ.

സാന്ദർഭികമായി പറയട്ടെ, ഭാരതപ്രധാനമന്ത്രി കൊൽക്കത്തയിൽ പ്രസംഗിക്കുന്ന ഒരു ഫോട്ടോ പത്രത്തിൽ കണ്ടു, അതിൽ സ്റ്റേജ് ൽ ഇരുന്നത് V Guard ന്റെ fan ആയിരുന്നു. (ആ ഒരു ബ്രാൻഡ് ന്റെ അഖില ഭാരതീയ വ്യാപനം ചൂണ്ടിക്കാണിയ്കുവാൻ സൂചിപ്പിച്ചു എന്ന് മാത്രം.) അതുപോലെ ഇവിടെ വിനോദസഞ്ചാര മേഖലയിൽ ഒരു കുതിച്ചു ചാട്ടത്തിന് തന്നെ വഴിയൊരുക്കി, ഓരോ വർഷവും ഏകദേശം 5 ലക്ഷത്തിൽ പരം മറു നാട്ടുകാരെ ഇങ്ങോട്ടേക്ക് ആകർഷിക്കുവാൻ അദ്ദേഹം തുടങ്ങിയ അമ്യൂസ്‌മെന്റ് പാർക്ക് നു കഴിഞ്ഞില്ലേ? പിന്നീട് വിസ്മയ എന്ന അമ്യൂസ്മെന്റ് പാർക്ക് അടക്കം പല അമ്യൂസ്‌മെന്റ് പാർക്കുകളും സ്ഥാപിക്കാൻ പ്രചോദനം ആയതും Wonderla Amusement പാർക്ക് ന്റെ വിജയഗാഥ അല്ലെ? ഇവരണ്ടും മക്കൾക്ക് കൊടുത്ത ശേഷം ഇന്ന് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, Veegaland Developers എന്ന പേരിൽ തുടങ്ങിയ കെട്ടിട നിർമ്മാണ മേഖലയിലാണ്.

ഇതിലുപരിയായി അദ്ദേഹത്തിന്റെ, K Chittilappilly Foundation എന്ന സ്ഥാപനം, ഏകദേശം 12 കോടിയോളം രൂപ, ( CSR fund അല്ല ) ഓരോ വർഷവും സേവനത്തിനായി ചെലവിടുന്നു. കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സമയത്തു മാത്രം ഏകദേശം 420 ൽ പരം വീടുകൾ നിര്മിക്കാൻ ധന സഹായം നല്കിയതടക്കം 2.5 കോടിയോളം രൂപ, അർഹതപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചു കൊണ്ടു, അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ അദ്ദേഹം മുൻപിൽ തന്നെ ഉണ്ടായിരുന്നു. ഇതിൽ ഒന്നും കൊടിയുടെ നിറമോ വർഗ്ഗമോ വർണമോ നോക്കിയിട്ടില്ല.

കൊറോണ സമയത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ സംഭാവന നൽകിയതും സ്മരണീയമാണ്. പ്രസ്തുത ഫൗണ്ടേഷൻ, നവസംരഭകരക്കായി, വിജയീഭവ എന്ന പ്രോഗ്രാമും നടത്തുന്നു എന്നതും അറിയണം. കേരളത്തിൽ മാത്രം കാണുന്ന നോക്കുകൂലി എന്ന ദുരാചാരത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി. അതിൽ ശരി ഉള്ളതുകൊണ്ട് പിന്നീട് സർക്കാരിന് പോലും നോക്കുകൂലി നിരോധിക്കേണ്ടി വന്നില്ലേ? തെരുവ് നായ്ക്കളുടെ ആക്രമണം കൊണ്ട് അപകടങ്ങളും മറ്റും തുടർക്കഥ ആയപ്പോൾ സമൂഹ മനസ്സാക്ഷിയുടെ ശ്രദ്ധ ആകർഷിക്കുവാൻ അദ്ദേഹം മുന്നിട്ടിറങ്ങിയതും വിസ്മൃതിയിൽ ആയോ?ജീവിതത്തിൽ അന്നുവരെ താൻ കണ്ടിട്ടില്ലാത്ത, തികച്ചും അപരിചിതനായ ഒരു വ്യക്തിക്ക് സ്വന്തം വൃക്ക നൽകിക്കൊണ്ട്, കേരളസമൂഹത്തിന് അവയവ ദാനത്തിന്റെ മഹാത്മ്യവും സന്ദേശവും സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയത് ഓര്മിപ്പിയ്‌ക്കേണ്ടതുണ്ടോ?

ഇതൊന്നും കേരളീയ സമൂഹത്തെ വീണ്ടും ഓർമ്മിപ്പിക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല.എന്നിട്ടും എന്തുകൊണ്ടാണ് ആണ് കേരള സർക്കാർ പുറത്തിറക്കിയ ബ്രോഷറിൽ അദ്ദേഹത്തിന്റെ പേര് ഇല്ലാതെ പോയി എന്നുള്ളത് ചിന്തനീയമാണ് ആണ്, അദ്ദേഹത്തിന്റെ ആരാധകരെ, വിഷമിപ്പിക്കുന്നതാണ്. ആദ്യം വരേണ്ട പത്തുപേരിൽ ഒരാളായിരുന്നില്ലേ അദ്ദേഹം? ഇത് ഒരു തുടർ സീരിസ് ആണെന്നും ഇനി വരുന്നവയിൽ ഉണ്ടാവുമെന്നും ആണ് പറയുവാൻ പോകുന്നതെങ്കിൽ അതിനോടും വിയോജിപ്പുണ്ട്. കാരണം ആദ്യകാല വ്യവസായ പ്രമുഖൻ മാരിൽ ഒരാളും മറ്റു നിക്ഷേപകർ ഇവിടെ നിക്ഷേപിയ്കാൻ - കേരളത്തിലും നിക്ഷേപിക്കാൻ പറ്റിയ സാഹചര്യം ഉണ്ടെന്ന് -ഏവരെയും ബോധ്യപ്പെടുത്തുകയും ചെയ്ത ആൾ ആണ് കൊച്ചൗസേഫ് sir.

ഇതിൽ പേര് ചേർത്തിട്ടുള്ളവരുടെ പ്രഗൽഭ്യത്തിൽ സംശയം ഇല്ല. വിട്ടു പോയവരോ വെട്ടിനിരത്തപ്പെട്ടവരോ ഇനിയും ഉണ്ടായേക്കാം.ഇതിൽ പറയുന്നതു 51 പേരെപറ്റി. അത് 60 ആയാലും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവുമായിരുന്നോ? ഇത്രയും പറഞ്ഞത് അദ്ദേഹത്തെ ഉൾപ്പെടുത്തി കാണാത്ത വിഷമം കൊണ്ട് തന്നെയാണ്.ഒഴിവാക്കി നിർത്താൻ നിങ്ങൾക്ക് നൂറു കാരണങ്ങൾ ഉണ്ടാവും പക്ഷേ ചേർത്തു നിർത്താൻ, അർഹതപ്പെട്ട ആദരവ് നൽകാൻ ഒരു കാരണം പോലും കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിൽ അത് കഷ്ടമാണ്, അങ്ങിനെ ഉള്ളവരുടെ ഓർമ പരിശോധിക്കപ്പെടേണ്ടതാണ്.തിരുത്തണം, തിരുത്തും എന്ന് കരുതുന്നു.

 

കേരളത്തിൽ വിജയ ഗാഥ രചിച്ചവരെ ഉൾപ്പെടുത്തി, സർക്കാരിന് വേണ്ടി KSIDC യും CII യും കൂടെ TALES of TRIUMPH from Kerala എന്ന...

ഇനിപ്പറയുന്നതിൽ Giri S Nair പോസ്‌റ്റുചെയ്‌തത് 2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP