Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

...... മോൾക്ക് വട്ടാണ്... കള്ളക്കേസ് കൊടുക്കാൻ....; ബലാത്സംഗക്കേസിൽ പ്രതിയായി സസ്‌പെൻഷനിൽ തുടരുന്ന പാലക്കാട് മുൻ സിഐ ശിവശങ്കരന്റെ വിക്രിയകൾ അവസാനിക്കുന്നില്ല; മകനെ കൈവെട്ടും എന്ന് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ഡിപ്പാർട്ട്‌മെന്റ് എൻക്വയറിയും അട്ടിമറിച്ചു; നടപടികളെല്ലാം ബാലിശമെന്ന് പരാതിക്കാരി; പാലക്കാട് പൊലീസിനെ വലയ്ക്കുന്ന സിഐയുടെ കഥ

...... മോൾക്ക് വട്ടാണ്... കള്ളക്കേസ് കൊടുക്കാൻ....; ബലാത്സംഗക്കേസിൽ പ്രതിയായി സസ്‌പെൻഷനിൽ തുടരുന്ന പാലക്കാട്  മുൻ സിഐ ശിവശങ്കരന്റെ വിക്രിയകൾ അവസാനിക്കുന്നില്ല;  മകനെ കൈവെട്ടും എന്ന് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ഡിപ്പാർട്ട്‌മെന്റ് എൻക്വയറിയും അട്ടിമറിച്ചു; നടപടികളെല്ലാം ബാലിശമെന്ന്  പരാതിക്കാരി; പാലക്കാട് പൊലീസിനെ വലയ്ക്കുന്ന സിഐയുടെ കഥ

എം മനോജ് കുമാർ

പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായി സസ്‌പെൻഷനിൽ തുടരുന്ന പാലക്കാട് മുൻ സിഐ ശിവശങ്കരന്റെ വിക്രിയകൾ അവസാനിക്കുന്നില്ല. ബലാത്സംഗത്തിനു പരാതി നൽകിയ പാലക്കാട്ടെ യുവതിക്ക് നേരെ വീണ്ടും മുൻസിഐയുടെ തെറിയഭിഷേകം. മുൻ സിഐയുടെ തെറിയഭിഷേകം കാരണം യുവതിയുടെ പരാതിയിന്മേൽ ശിവശങ്കരനെതിരെയുള്ള ഡിപ്പാർട്ട്‌മെന്റൽ എൻക്വയറി സിറ്റിങ് മുടങ്ങുകയും ചെയ്തു. മകനെ കൈവെട്ടും എന്ന് ഭീഷണിപ്പെടുത്തിയ യുവതിയുടെ പരാതി പ്രകാരമുള്ള ഡിപ്പാർട്ട്‌മെന്റൽ എൻക്വയറിയാണ് മുൻ സിഐയുടെ അധിക്ഷേപം കാരണം മുടങ്ങിയത്.

മുൻ സിഐയുടെ ബാച്ച്‌മേറ്റായ ഡിവൈഎസ്‌പിയുടെ മുന്നിലുള്ള സിറ്റിങ് സിഐ-ഡിവൈഎസ്‌പി ബന്ധം കാരണം ബാലിശമായി മാറുകയും ചെയ്തു. എൻക്വയറി ഓഫീസറായ ഡിവൈഎസ്‌പി മുരളീധരനും സിഐയും തമ്മിലുള്ള ബന്ധം മനസിലായതിനാൽ യുവതി മൊഴി നൽകാതെ മടങ്ങുകയും സംഭവത്തിൽ പാലക്കാട് എസ്‌പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മുൻസിഐയ്ക്ക് എതിരെ പരാതി വന്നപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ഷോർണ്ണൂർ ഡിവൈഎസ്‌പിയും മുൻ സിഐയും ഒത്തു കളിച്ചുവെന്നാണ് പാലക്കാട് എസ്‌പിക്ക് യുവതി നല്കിയ പരാതിയിൽ പറയുന്നത്.

ബലാത്സംഗം ഉൾപ്പെടെ നാല് കേസുകളാണ് യുവതി മുൻ പാലക്കാട് സിഐക്ക് എതിരെ നൽകിയത്. ഇതിലൊക്കെ അന്വേഷണവും വിചാരണയുമൊക്കെ നടന്നുവരികയുമാണ്. ബലാത്സംഗം, കൊലപാതക ശ്രമം എന്നീ കേസുകൾ വന്നതിനാൽ ശിവശങ്കരൻ സസ്‌പെൻഷനിൽ കഴിയുകയുമാണ്. യുവതി നൽകിയ പരാതി ശക്തമായതിനാൽ ഈ കേസിൽ നിന്നും തലയൂരുക എളുപ്പമല്ല എന്ന് മുൻസിഐയ്ക്ക് മനസിലായിട്ടുണ്ട്. അതിനാൽ ഭീഷണി, അനുനയം എന്നിവ വഴി യുവതിയുടെ പരാതി ഒഴിവാക്കാൻ ശിവശങ്കരൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരു വിട്ടുവീഴ്ചയ്ക്കും യുവതി വഴങ്ങിയില്ല.

അതിനാൽ തുടരെ ഭീഷണികളാണ് ശിവശങ്കരനും സംഘവും യുവതിക്ക് നേരെ മുഴക്കുന്നത്. ഇതിന്നിടയിൽ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി യുവതിയെ കാർ ഇടിച്ചു വീഴ്‌ത്തി വധിക്കാനും ഈ മുൻ സിഐ ശ്രമിച്ചിരുന്നു. പരുക്ക് പറ്റിയ യുവതി ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഈ കേസും ഇപ്പോൾ കോടതിയിലുണ്ട്. മകനെ കൈവെട്ടും എന്ന് ഭീഷണിപ്പെടുത്തിയതിനാൽ രണ്ടു വർഷമായി യുവതിയുടെ മകന്റെ പഠനം വീട്ടിൽവച്ചാണ് നടക്കുന്നത്. കുട്ടിയെ പുറത്തേക്ക് വിടാൻ മുൻ സിഐയിൽ നിന്നുള്ള ഭീഷണികാരണം യുവതി ഭയപ്പെടുകയാണ്.

പരാതി നൽകാനെത്തിയ യുവതികളെ വശീകരിച്ച് തെളിവെടുപ്പിന്റെ പേരിൽ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുന്നുവെന്ന പരാതികൾ ഉയർന്നിട്ടുള്ള സിഐ ആണ് ശിവശങ്കർ. അഞ്ച് ബലാത്സംഗക്കേസിലാണ് ഇയാൾ പ്രതി ചേർക്കപ്പെട്ടിട്ടൂള്ളത് എന്നാണ് അറിയാൻ സാധിച്ചത്. മുൻ എംഎൽഎയുടെ പേരക്കുട്ടി മുതൽ സർക്കാർ ഉദ്യോഗസ്ഥയെ വരെ ഇയാൾ ബലാത്സംഗം ചെയ്തതായി പരാതി നേരത്തെ ഉയർന്നിരുന്നു്. ശിവശങ്കറിന്റെ കേസുകളിൽ പൊലീസ് ഒത്തുകളിക്കുന്നത് കാരണം ഇയാളുടെ ബലാത്സംഗകേസുകൾ ഡിസിആർബി ഡിവൈഎസ്‌പിക്കാണ് ഹൈക്കോടതി വിട്ടിരിക്കുന്നത്. ഇയാൾക്കെതിരെ നിരവധി സ്ത്രീ പീഡനകേസുകൾ വന്നപ്പോൾ പലതും ഒത്തുതീർക്കപ്പെട്ടതായും സൂചനയുണ്ട്.

ഡിസംബർ അഞ്ചിന് യുവതി ജോലി ചെയ്യുന്ന കടയിൽ പാലക്കാടെ കടയിൽ കയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയാണ് മുൻ സിഐ ചെയ്തത്. പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ബലാത്സംഗ പരാതികളും വിവിധ കേസുകളും വന്നതിനെ തുടർന്ന് കഴിഞ്ഞ ഒന്നരവർഷമായി സസ്പെൻഷനിൽ തുടരുകയാണ് ശിവശങ്കരൻ. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെ തുടർന്ന് പരാതി നൽകാനെത്തിയ ഈ യുവതിയെ തെളിവെടുപ്പ് എന്ന പേരിൽ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തതിനെ തുടർന്നാണ് ശിവശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വന്നത്.

കേസ് നൽകിയ ശേഷം ഫോൺ വഴിയും നേരിട്ടും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഇയാൾ കയ്യേറ്റത്തിനു ശ്രമിച്ചതായും യുവതിയുടെ പരാതി വന്നിരുന്നു. യുവതിയുടെ സഹോദരനായ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി അകത്തിടുമെന്നു ശിവശങ്കർ ഭീഷണിപ്പെടുത്തിയതായും യുവതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതിയും നൽകിയിരുന്നു. ഇതിനു ശേഷമാണ് മുൻ സിഐ കൊലപാതക ശ്രമം നടത്തിയത്. കൊലപാതക ശ്രമത്തിനു ശേഷം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ പേരിലും ഇയാൾക്കെതിരെ കേസുണ്ട്.

പുതിയ പരാതിയെക്കുറിച്ച് യുവതി മറുനാടനോട് പറഞ്ഞത്:

മുൻ സിഐ ശിവശങ്കരൻ എന്റെ മകന്റെ കൈവെട്ടും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെതിരെ ഡിപ്പാർട്ട്‌മെന്റൽ എൻക്വയറി വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഞാൻ ഷോർണ്ണൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിയത്. ഒന്നര മണിക്കൂർ കാത്തിരുന്ന ശേഷമാണ് മുൻ സിഐ എത്തിയത്. നാല് കേസുകൾ ഈ സിഐക്കെതിരെ ഞാൻ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഏത് കേസ് എന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു മറുപടിയും തന്നില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാജരാക്കണമല്ലോ അതിനാണ് ഞാൻ ചോദിച്ചത്. ഡിവൈഎസ്‌പി എത്തിയിട്ടും എന്നെ റൂമിലേക്ക് വിളിപ്പിച്ചില്ല. പത്തു മണിക്ക് ഞാൻ എത്തിയപ്പോൾ പതിനൊന്നരയ്ക്കാണ് മുൻ സിഐ എത്തിയത്. മുൻ സിഐ എത്തിയപാടെ ഡിവൈഎസ്‌പിയുടെ റൂമിൽ കയറി ഇരുന്നു.

എൻക്വയറി ഓഫീസറായ ഡിവൈഎസ്‌പി മുൻ സിഐയുടെ ബാച്ച്‌മേറ്റാണ്. ഞാൻ കൂടി ഇരുന്നപ്പോൾ ഡിവൈഎസ്‌പിയും സിഐയും തമ്മിലുള്ള ഫ്രണ്ട് ഷിപ്പ് എനിക്ക് ബോധ്യമായി. എന്റെ മകൻ രണ്ടു വർഷമായി സ്‌കൂളിൽ പോകുന്നില്ല. സിഐയുടെ കൈ വെട്ടും എന്ന ഭീഷണി കാരണമാണിത്. സിറ്റിങ് വേളയിൽ മുൻ സിഐയിൽ നിന്ന് എനിക്ക് അപമാനം നേരിടേണ്ടി വന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ വച്ചാണ് ഈ അപമാനം നേരിടേണ്ടി വന്നത്. ...... മോൾക്ക് വട്ടാണ്... കള്ളക്കേസ് കൊടുക്കാൻ.... പൊടുന്നനെയാണ് മുൻ സിഐ ക്ഷുഭിതനായത്. അതോടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി മറ്റുള്ള ഓഫീസർമാരെ വിളിച്ചു വരുത്തി ചർച്ച നടത്തി.

സിഐയുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നതിനാൽ അതുകൊണ്ട് തന്നെ മൊഴി നൽകാൻ ഞാൻ തയ്യാറായില്ല. ഇതിന്റെ പേരിൽ പാലക്കാട് എസ്‌പിക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. വളരെ റഫ് ആയിട്ടാണ് മുൻ സിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ നിന്നും എന്നോടു പെരുമാറിയത്. മൊഴി കൊടുക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞപ്പോൾ അതെന്താ മൊഴി നൽകാൻ താത്പര്യമില്ലത്തത് എന്നാണ് എന്നോടു ചോദിച്ചത്. എനിക്ക് വിശ്വാസമില്ലാത്ത ഒരാളുടെ മുൻപിൽ ഞാൻ എങ്ങിനെ മൊഴി കൊടുക്കും? മൊഴി കൊടുക്കണോ കൊടുക്കേണ്ടേ എന്നൊക്കെ എന്റെ ഇഷ്ടമല്ലേ? ഞങ്ങൾ അടുത്തടുത്തിരിക്കുമ്പോഴാണ് ഈ രീതിയിൽ മോശമായ പെരുമാറ്റം മുൻ സിഐയിൽ നിന്നും എനിക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ മൊഴി കൊടുക്കാതെ ഞാൻ മടങ്ങി-യുവതി പറയുന്നു.

പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ടിന് യുവതി നൽകിയ പരാതിയിലുള്ളത്:

എന്റെ പരാതിയുമായി ബന്ധപ്പെട്ടു പാലക്കാട് ഡിവൈഎസ്‌പി ഓഫീസിൽ ഒരു കേസിന്റെ ഹിയറിങ് ഉണ്ടായിരുന്നു. സസ്‌പെൻഷനിൽ ഇരിക്കുന്ന സിഐ ശിവശങ്കരന് എതിരെയുള്ള പരാതിയുടെ ഹിയറിങ് ആയിരുന്നു ഇത്. ഞാൻ നേരത്തെ തന്നെ ഡിവൈഎസ്‌പി ഓഫീസിൽ എത്തിയിട്ടും പരാതിക്കാരിയായ എന്നിൽ നിന്നും ഒരു വിവരവും എഴുതിയെടുക്കാൻ തയ്യാറാകാതെ എതിർകക്ഷിയായ ശിവശങ്കരന് വേണ്ടി ഡിവൈഎസ്‌പി കാത്തിരിക്കുകയായിരുന്നു. ശിവശങ്കരൻ എത്തിയപാടെ എൻക്വയറി ഓഫീസറുടെ റൂമിലേക്ക് കയറിയിരിക്കുകയും എൻക്വയറി ഓഫീസറുമായി സംസാരിക്കുകയും ചെയ്തു. സസ്‌പെൻഷനിലിരിക്കുന്ന സിഐയുമായി സംസാരിച്ചതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നെ വിളിപ്പിച്ചത്. അവിടെവെച്ച് ശിവശങ്കരൻ എനിക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിലാണ് സംസാരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെയുള്ള ശിവശങ്കരന്റെ പ്രവർത്തി എനിക്ക് മാനഹാനം ഉണ്ടാക്കുന്ന വിധത്തിലുള്ളതായിരുന്നു. അതിനാൽ അന്വേഷണം അനിവാര്യമാണ്.നിജസ്ഥിതി മനസിലാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി പരിശോധിക്കേണ്ടതാണ്. എതിർ കക്ഷിക്ക് അന്വേഷണ ഉദ്യോഗസ്ഥനിലുള്ള സ്വാധീനം മനസിലാക്കിയതിനാൽ ഞാൻ കൂടുതൽ മറുപടിയൊന്നും നൽകാതെ മടങ്ങി. ഒരു വധശ്രക്കേസിലും ബലാത്സംഗക്കെസിലും പ്രതിയായ വ്യക്തി അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ എന്നെ അപമാനപ്പെടുത്തിയതിൽ എനിക്ക് അതിയായ വിഷമവും സങ്കടവുമുണ്ട്. പരാതിയിൽ യുവതി പറയുന്നു.

മുൻ സിഐക്കെതിരെ ബലാത്സംഗക്കേസ് വന്ന വഴി:

ശിവശങ്കറിനെതിരെ ആദ്യം ബലാത്സംഗക്കേസാണ് യുവതി നല്കിയത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപമാനിച്ചതിനെ തുടർന്ന് പരാതി നൽകാനെത്തിയ ഈ യുവതിയെ സിഐ ബലാത്സംഗം ചെയ്യുകയായിരുന്നു. 2018 ഫെബ്രുവരി മാസത്തിലായിരുന്നു പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയും ഇതു ചോദ്യം ചെയ്യുകയും ചെയ്തതിന് കൈയേറ്റം നടത്തിയെന്നുമാണ് പരാതി നൽകിയത്. അരുൺ എന്നയാൾക്കെതിരെയുള്ള ഈ പരാതി എസ്‌പിയുടെ കൈവശമാണ് നൽകിയിരുന്നത്. എന്നാൽ ഫെബ്രുവരി 25ന് കേസിന്റെ ഭാഗമായി തെളിവെടുക്കണമെന്നു പറഞ്ഞ് സിഐ ശിവശങ്കരൻ യുവതിയെ വിളിച്ചു. തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞിതിന്റെ അടിസ്ഥാനത്തിൽ സിഐക്കൊപ്പം പോകാൻ തയ്യാറായി യുവതിയെത്തി. എന്നാൽ പ്രൈവറ്റ് വാഹനമായ ഇന്നോവയിൽ പൊലീസുകാർ ആരുമില്ലാതെ സിഐ തനിച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുപോയത്.

പൊലീസ് തിരിച്ചറിയൽ കാർഡ് കാണിച്ച് ഹോട്ടൽ മുറി തരപ്പെടുത്തി. നിർബന്ധപൂർവ്വം യുവതിയെ മുറിയിലേക്കു പ്രവേശിപ്പിച്ചു. വഴങ്ങിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും സമൂഹത്തിൽ അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. വിസമ്മതിച്ച യുവതിയെ ബലമായി കീഴ്‌പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.ഇതിനു സിഐക്ക് എതിരെ കേസുണ്ട്. കേസ് വന്ന ശേഷം ഫോൺ വഴിയും നേരിട്ടും ഇയാൾ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതു കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഇയാൾ കയ്യേറ്റത്തിനു ശ്രമിച്ചതായും യുവതിയുടെ പരാതി വന്നിരുന്നു. യുവതിയുടെ സഹോദരനായ ഡോക്ടർക്കെതിരെ കള്ളക്കേസ് ചുമത്തി അകത്തിടുമെന്നു ശിവശങ്കർ ഭീഷണിപ്പെടുത്തിയതായും യുവതി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതിയും നൽകിയിരുന്നു.

അതിനുശേഷം യുവതിയുടെ ഫോണിലേക്കു നിരന്തരമായി വിളിച്ചു. ജോലിചെയ്യുന്ന സ്ഥാപനത്തിലും എത്തി ശല്യം തുടർന്നു. നൽകിയ പരാതിയിൽ നീതി ലഭിക്കണമെങ്കിൽ തന്റെ കൂടെ ഊട്ടിയിലേക്കു വരണമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും നിർബന്ധിച്ചിരുന്നതായി യുവതി പറഞ്ഞു. വന്നില്ലെങ്കിൽ കേസ് അട്ടിമറിക്കുമെന്നും ഭീഷണി ഉയർത്തി. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിലെ തയ്യൽ കടയിൽ യൂണിഫോം തയ്‌പ്പിക്കാനെന്ന വ്യാജേന ദിവസവും പലതവണയെത്തി ആംഗ്യ ഭാഷയിൽ പുറത്തേക്കു വരാൻ പറയും. ശല്യം തുടർന്നപ്പോൾ ജനപ്രതിനിധികളെയും നാട്ടുകാരെയും അറിയിക്കുമെന്നു യുവതി പറഞ്ഞു. അപ്പോൾ സിഐയുടെ മറുപടി, പിടിച്ചെടുത്ത കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ വീട്ടിലും സ്ഥാപനത്തിലും കൊണ്ടുവച്ച് കേസിൽ പെടുത്തുമെന്നായിരുന്നു. സിഐക്കെതിരെ പരാതിപ്പെട്ട ചിലരെ പരലോകത്തേക്കു അയച്ചതായും നിനക്കും ഈ ഗതി വരുമെന്നും ഭീഷണിമുഴക്കി. ഇതിനിടെ യുവതിയെ സഹായിച്ച സുഹൃത്തും ആക്ടിവിസ്റ്റുമായ അൻസാറിനു നേരെയും സിഐ ഭീഷണി മുഴക്കി. ഇതും പരാതിയിൽ യുവതി ഉൾക്കൊള്ളിച്ചിരുന്നു.

അതിനു ശേഷമാണ് പഴയന്നൂരിൽ ഇയാൾ യുവതിക്കെതിരെ വധശ്രമം നടത്തുന്നത്. പഴയന്നൂരിലേക്ക് വിളിച്ചു വരുത്തി ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പഴയന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നോവ ഇടിച്ചതിനെ തുടർന്ന് യുവതിയുടെ കാലിൽ പരുക്കുള്ളതായി പഴയന്നൂർ സിഐ മഹേന്ദ്രൻ അന്ന് മറുനാടനോട് പറഞ്ഞിരുന്നു. മനഃപൂർവം ഇന്നോവ ഇടിച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് യുവതി നൽകിയ മൊഴിയിൽ ഉള്ളത്. പാലക്കാട് ഉള്ള യുവതിയെ പഴയന്നൂരിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്നോവ ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. 307അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഈ കേസിൽ ചുമത്തിയിട്ടുണ്ട്. ശിവശങ്കർ ഒളിവിലാണ്.എന്നാണ് അന്നു സിഐ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP