Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതിക്ക് ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാൻ കഴിയില്ല: ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം അളക്കേണ്ടത് ജഡ്ജിമാരല്ല; നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നവർക്ക് എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കാം; അത് ആർക്കും വിട്ടു നൽകില്ല, അടിയറവ് പറയില്ല: സഭാ തർക്കത്തിൽ ആഞ്ഞടിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ

കോടതിക്ക് ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാൻ കഴിയില്ല: ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം അളക്കേണ്ടത് ജഡ്ജിമാരല്ല; നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നവർക്ക് എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കാം; അത് ആർക്കും വിട്ടു നൽകില്ല, അടിയറവ് പറയില്ല: സഭാ തർക്കത്തിൽ ആഞ്ഞടിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ  ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ

ശ്രീലാൽ വാസുദേവൻ

മഞ്ഞിനിക്കര: കോടതിക്ക് ഒരു ജനതയുടെ വിശ്വാസത്തെ തീരുമാനിക്കാൻ കഴിയില്ല. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ മഞ്ഞിനിക്കരയിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴം ആക്കാൻ ജഡ്ജിമാർക്ക് കഴിയില്ല. രാജ്യത്തിന്റെ നിയമത്തെയും നിയമ സംവിധാനത്തേയും ബഹുമാനിക്കുമ്പോChurch newsൾ നിങ്ങളാണ് എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത്. അത് ആർക്കും വിട്ടു നൽകില്ല അടിയറവ് പറയില്ല. നമുക്ക് ആരോടാണ് വിധേയത്വമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് അടിച്ചേൽപ്പിക്കരുത്. കീഴടങ്ങുകയില്ലനിയമത്തെയും, നിയമ സംവിധാനത്തെയും ബഹുമാനിക്കുന്നു. കട്ടച്ചിറ പള്ളിയുടെ ആക്രമണത്തെ കുറിച്ച് പറഞ്ഞ് വികാരാധീനനാകുകയും, കരയുകയും ചെയ്തു.

മാതാവിന്റെ നാമത്തിലുള്ള ഒരു പള്ളി ആക്രമിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദൈവത്തിന്റെ ആലയത്തെ തകർക്കാൻ ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് എങ്ങനെ നശിപ്പിക്കാൻ കഴിയും. അവർക്ക് സൽ ബുദ്ധിക്കായി പ്രാർത്ഥിക്കാം. പള്ളികൾ തകർത്ത് വിശ്വാസത്തെ അടിയറവ് പറയിക്കാമെന്ന് ആരും കരുതണ്ട.ഏതെങ്കിലും പള്ളിയോ, സ്ഥാപനമോ നഷ്ടപ്പെട്ടാൽ വീണ്ടും പുതിയവ അവിടെ നിർമ്മിച്ച് വിശ്വാസം സംരക്ഷിക്കും.

ഒരു വിശ്വാസിയെങ്കിലും അന്തോഖ്യാ സിംഹാസനത്തിനു കീഴിലുണ്ടെങ്കിൽ അവർക്കൊപ്പം അന്ത്യോഖ്യാ സിംഹാസനം ഉണ്ടാകും സഭയിൽ സമാധാനത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നതായി ആദ്യ മലങ്കര സന്ദർശനത്തിൽ വ്യക്തമാക്കി എന്നാൽ മറുപക്ഷം വാതിൽ അടച്ചിട്ടു'' താൻ നേരിൽ സംസാരിക്കാൻ മറുവിഭാഗത്തെ വിളിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭാ നേതാക്കൾ വിളിച്ചു. അവർ സഹകരിച്ചില്ല.ഒരു കോടതി വിധി ഉപയോഗിച്ച് യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് ആഗ്രഹിക്കുന്നതെങ്കിൽ അത് വ്യാമോഹം മാത്രമാണ്. ഒരിക്കൽ കൂടി പരസ്യമായി പറയുകയാണ്, കോടതിക്കോ, കോടതി വിധികൾക്കോ സമാധാനം ഉണ്ടാക്കാൻ കഴിയില്ല. പരസ്പരം സമാധാനത്തോടെ സംസാരിക്കണം.

അന്തിമ പരിഹാരം ഉണ്ടാകുകയാണെങ്കിൽ ഓരോ വിശ്വാസിയുടെയും, അവകാശവും, മാന്യതയും നില നിർത്തണം. അനുരഞ്ജനത്തിന്റെ പേരിൽ ഒരു വിശ്വാസവും ബലികഴിക്കില്ല.ജനങ്ങൾ ഒരുമിച്ച് തീരുമാനിച്ചാലേ അത്അം ഗീകരിക്കുകയുള്ളൂ.മഞ്ഞിനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ പിതാക്കന്മാരുടെ കബറിടം സാക്ഷി നിർത്തി പറയുകയാണ്, സമാധാനത്തിനായി. അനുരഞ്ജനത്തിനായി ഇപ്പോഴും നിലകൊള്ളുന്നു. ഒരോ വിശ്വസിയുടെയും വിശ്വാസം സംരക്ഷിക്കും.

സമാധാനത്തിന്റെ വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുന്നു.' ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മെട്രോ പൊലീറ്റൻ ട്രസ്റ്റി സ്ഥാന രാജി മാത്രമെ സ്വീകരിച്ചിട്ടുള്ളൂ. കാതോലിക്ക യായി തുടരുമെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. മെത്രാപ്പൊലീത്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ,മോർ ഗീവർഗീസ് അത്താനാസ്യോസ്,തോമസ് മോർ തീമോത്തിയോസ് യൂഹാനോൻ മോർ മിലിത്തിയോസ് എന്നിവരും പ്രസംഗിച്ചു. പ്രസംഗം പരിഭാഷപ്പെടുത്തിയത് ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്തയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP