Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾക്ക് ഗെയിം നടത്തി ക്ഷീണം തീർക്കാനുള്ള സംഗതിയല്ല ഞങ്ങളുടെ കുമ്പസാരം; സെലിബ്രിറ്റിയിസത്തിന്റെ ഭാഗമായി തോന്നുംപടി പോലെ കാട്ടിക്കൂട്ടലുകൾ; ആർക്കും കൊട്ടാവുന്ന ചെണ്ടയായിരുന്ന കാലമൊക്കെ കഴിഞ്ഞു; ചാനൽ ബഹിഷ്‌കരിക്കണോ എന്ന് ഓരോ വിശ്വാസിക്കും തീരുമാനിക്കാം; കുമ്പസാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മഴവിൽ മനോരമയ്ക്കെതിരെ പ്രതിഷേധിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ്; പ്രതിഷേധം മഴവിൽ മനോരമയെ അറിയിക്കുമെന്ന് പറഞ്ഞ് കെസിബിസിയും

നിങ്ങൾക്ക് ഗെയിം നടത്തി ക്ഷീണം തീർക്കാനുള്ള സംഗതിയല്ല ഞങ്ങളുടെ കുമ്പസാരം; സെലിബ്രിറ്റിയിസത്തിന്റെ ഭാഗമായി തോന്നുംപടി പോലെ കാട്ടിക്കൂട്ടലുകൾ; ആർക്കും കൊട്ടാവുന്ന ചെണ്ടയായിരുന്ന കാലമൊക്കെ കഴിഞ്ഞു; ചാനൽ ബഹിഷ്‌കരിക്കണോ എന്ന് ഓരോ വിശ്വാസിക്കും തീരുമാനിക്കാം; കുമ്പസാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മഴവിൽ മനോരമയ്ക്കെതിരെ പ്രതിഷേധിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ്; പ്രതിഷേധം മഴവിൽ മനോരമയെ അറിയിക്കുമെന്ന് പറഞ്ഞ് കെസിബിസിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുമ്പസാരത്തെ മോശമായി അവതരിപ്പിച്ചതിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ പ്രതിഷേധം ഇരമ്പുന്നു. മഴവിൽ മനോരമ ചാനലിന്റെ ഹാസ്യ പരിപാടിയിലാണ് കുമ്പസാരത്തെ അവഹേളിക്കുന്ന വിധത്തിൽ പരിപാടി വന്നത്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതോടെ കെസിബിസിയും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. കുമ്പസാരത്തെ അവഹേളിച്ചതിൽ കെസിബിസിക്കുള്ള പ്രതിഷേധം മഴവിൽ മനോരമയെ അറിയിക്കുമെന്ന് കെസിബിസി വ്യക്തമാക്കി. തമാശ പരിപാടിയാണെങ്കിലും മതം പ്രതിപാദ്യ വിഷയമായി വരുമ്പോൾ ജാഗ്രത പുലർത്തണമെന്നും ഈ കാര്യം മഴവിൽ മനോരമയെ അറിയിക്കുമെന്നും കെസിബിസി വക്താവ് വർഗീസ് വള്ളിക്കാട്ട് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

വിശുദ്ധമായ കാര്യങ്ങളെ വികലമായി ചിത്രീകരിക്കുന്നത് ഉചിതമല്ല. ഒരു സന്ദേശവും സമൂഹത്തിനു കൊടുക്കാനില്ലാത്ത പരിപാടികളെക്കുറിച്ച് ചാനലുകൾ പുനർവിചിന്തനം നടത്തണം. വിനോദ പരിപാടിക്ക് വേണ്ടി കുമ്പസാരം പോലുള്ള വിശുദ്ധ കാര്യങ്ങളെ അവഹേളിക്കുന്നതുകൊണ്ട് പ്രയോജനവും ലഭിക്കാൻ പോകുന്നില്ല. കുട്ടികൾ കൂടി കാണുന്ന വിനോദപരിപാടികളിലാണ് കുമ്പസാരം പോലുള്ള ചടങുകൾ അവഹേളിക്കപ്പെടുന്നത്-വർഗീസ് വള്ളിക്കാടൻ പറഞ്ഞു.

മഴവിൽ മനോരമയുടെ പ്രോഗ്രാമിനെക്കുറിച്ച് ക്രിസ്ത്യൻ ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദഗതികൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ മുഴങ്ങുന്നുണ്ട്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്‌മെന്റും മഴവിൽ മനോരമയുടെ ഹാസ്യപരിപാടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. കുമ്പസാരത്തെ ചാനലിൽ മോശമായി അവതരിപ്പിച്ചെന്നും ചാനലിൽ വിളിച്ച് പ്രതിഷേധിക്കണമെന്നുമാണ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ്. ആഹ്വാനം ചെയ്തത്. ഫെയ്സ് ബുക്കിലൂടെയായിരുന്നു ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ആഹ്വാനം. ക്രൈസ്തവ വിശ്വാസം ആർക്കും കൊട്ടാവുന്ന ചെണ്ടയോ എന്നും ഇനിയും നിശ്ബദത തുടർന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇവരുടെ പോസ്റ്റിൽ പറയുന്നു. ചാനലിൽ വിളിച്ച് പ്രതിഷേധിക്കാനും പോസ്റ്റിൽ പറയുന്നുണ്ട്.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമാണ്. മഴവിൽ മനോരമയിലെ ഒരു കൂതറ പരിപാടിയിൽ കത്തോലിക്കാ വിശ്വാസികളുടെ അനുരജ്ഞന കൂദാശയായ കുമ്പസാരത്തെ അവഹേളിക്കുന്ന തരത്തിൽ കുട്ടിക്കളിയായി ചിത്രീകരിച്ചിരിക്കുന്നു. എന്നാണ് പ്രതിഷേധസ്വരങ്ങൾക്കിടയിൽ മുഴങ്ങുന്നത്. ശക്തമായി പ്രതിഷേധിക്കുന്നു. കുമ്പസാരം എന്തെന്നു പോലും അറിയാത്ത, അതിന്റെ മഹത്വത്തെപ്പറ്റി ധാരണയില്ലാത്ത തരത്തിൽ സെലിബ്രിറ്റിയിസത്തിന്റെ ഭാഗമായി തോന്നുംപടി പോലെ കാട്ടിക്കൂട്ടലുകൾ കാണിച്ചു കൂട്ടിയിരിക്കുന്നു. ചാനലും അതവതരിപ്പിച്ച അവതാരകയും ഹാസ്യനടനും സീരിയൽ നടന്മാരും നടിമാരും പ്രോഗ്രാം പ്രൊഡ്യൂസർമാരും മാപ്പ് പറഞ്ഞേ പറ്റു.

നിങ്ങൾക്ക് ഗെയിം നടത്തി ക്ഷീണം തീർക്കാനുള്ള രസകരമായ സംഗതിയല്ല ഞങ്ങളുടെ കുമ്പസാരം എന്ന കൂദാശ. അതീവരഹസ്യാത്മകമായി വൈദീകൻ സൂക്ഷിക്കുന്ന ഒന്നാണ് കുമ്പസാരരഹസ്യം. മരണത്തിനു മുന്നിൽ പോലും അത് ആരുടെയും മുന്നിൽ വെളിപ്പെടുത്താൻ ഒരു വൈദികന് സാധിക്കുകയില്ല. എന്തുകൊണ്ട് ഇത്തരത്തിൽ പറയേണ്ടി വരുന്നു. വിശ്വാസി സമൂഹം വിശുദ്ധിയോടും ഭക്തിയോടും കൂടെ കാണുന്ന ഞങ്ങളുടെ കൂദാശയെയാണ് അവഹേളിച്ചിരിക്കുന്നത്. എന്റെ നിലപാട് കണ്ടിട്ട് അംഗീകരിക്കാൻ സാധിക്കാത്തവർക്കു മുൻപിൽ എന്റെ ക്രിസ്തീയ വിശ്വാസമാണ് വലുതെന്ന് ഉറക്കെ പറഞ്ഞീടുന്നു.. ഇതേ നിലപാട് തന്നെയാണ് വിജ്ഞാനകൈരളിയോടും പ്രകടിപ്പിച്ചത്. പൊതു സമൂഹത്തിന് കുമ്പസാരമെന്നത് ഹാസ്യം നിറഞ്ഞ കുട്ടിക്കളിയാണെന്ന ബോധ്യം നൽകും.

അത് പ്രതിരോധിക്കേണ്ടതും തിരുത്തേണ്ടതുമായ കടമ ഒരോ കത്തോലിക്കാ വിശ്വാസിക്കുമുണ്ട്. ആർക്കും കൊട്ടാവുന്ന ചെണ്ടയായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഈ ചാനൽ ബഹിഷ്‌കരിക്കണോ എന്ന് ഒരോ വിശ്വാസിക്കും തീരുമാനിക്കാം. ഈ രീതിയിലുള്ള പ്രതിഷേധമാണ് കൃസ്ത്യൻ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ നിന്നും ഉയരുന്നത്. എന്തായാലും മഴവിൽ മനോരമ ചാനലിനെക്കുറിച്ച് ഇതുവരെയില്ലാത്ത ഒരു പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP