Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഇരുകണ്ണുകളിലും കക്കിരി കഷണങ്ങളും ചുണ്ടിൽ കാരറ്റുമായി കിടക്കയിൽ ഫോണും പിടിച്ച് ചാരിയിരിക്കുന്ന ഫോട്ടോ ഇൻസ്റ്റയിലും എഫ്ബിയിലും വൈറൽ; ഐപിഎല്ലിനിടെ അപ്രതീക്ഷിതമായി ആശുപത്രിയിൽ കുടുങ്ങിയപ്പോഴും ചുറ്റുപാടും ഉഷാറാക്കി ക്രിസ് ഗെയിൽ; ചികിത്സിച്ച മലയാളി ആരോഗ്യപ്രവർത്തർക്ക് നന്ദി നേർന്നും 'യൂണിവേഴ്‌സൽ ബോസ്' സ്‌റ്റൈലിൽ പിറന്നാൾ ആശംസാ പാട്ടും

ഇരുകണ്ണുകളിലും കക്കിരി കഷണങ്ങളും ചുണ്ടിൽ കാരറ്റുമായി കിടക്കയിൽ ഫോണും പിടിച്ച് ചാരിയിരിക്കുന്ന ഫോട്ടോ ഇൻസ്റ്റയിലും എഫ്ബിയിലും വൈറൽ; ഐപിഎല്ലിനിടെ അപ്രതീക്ഷിതമായി ആശുപത്രിയിൽ കുടുങ്ങിയപ്പോഴും ചുറ്റുപാടും ഉഷാറാക്കി ക്രിസ് ഗെയിൽ; ചികിത്സിച്ച മലയാളി ആരോഗ്യപ്രവർത്തർക്ക് നന്ദി നേർന്നും 'യൂണിവേഴ്‌സൽ ബോസ്' സ്‌റ്റൈലിൽ പിറന്നാൾ ആശംസാ പാട്ടും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന പോലെ അടിപൊളി ജീവിതവും വിവാദങ്ങളുടെ മേമ്പൊടിയും ഉള്ള താരമാണ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ. കോവിഡ് പോസിറ്റീവായ ഉസൈൻബോൾട്ടിന്റെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും ഗെയിൽ നെഗറ്റീവായിരുന്നു. എന്നാൽ ഐപിഎല്ലിനിടെ അപ്രതീക്ഷിതമായി ഗെയിലിന് ആശുപത്രി വാസം വേണ്ടി വന്നു. ആശുപത്രിയിലും ഗെയിൽ ഉത്സാഹവാനായിരുന്നു.

കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി ഐപിഎൽ മത്സരത്തിനെത്തിയ ക്രിസ് ഗെയ്ൽ ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദുബായ് വിപിഎസ്- മെഡിയോർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് ആശുപത്രി വാസം ക്രിസ്‌ഗെയ്ൽ ആരാധകരെ അറിയിച്ചത്. കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി ഗെയ്ൽ കളത്തിലിറങ്ങാത്തത് ഭക്ഷ്യ വിഷബാധയെ തുടർന്നാണെന്ന് ക്യാപ്റ്റൻ അനിൽ കുംബ്ലൈ പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് പോരാടാതെ വീഴില്ലെന്ന അടിക്കുറിപ്പോടെ ക്രിസ് ഗെയ്ൽ 'ചിൽ' ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇരുകണ്ണുകളിലും കക്കിരി കഷണങ്ങളും ചുണ്ടിൽ കാരറ്റുമായി കിടക്കയിൽ ചാരിയിരിക്കുന്ന ഗെയ്ലിന്റെ ഒരു കയ്യിൽ ഫോണുമുണ്ട്.

ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലുമൊക്കെ ഇതിനകം തന്നെ വൈറലായ പോസ്റ്റിനു താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരുമാണ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകൾ നേരുന്നത്. ക്രിസ് ഗെയ്ലിന്റെ തിരിച്ചുവരവിനായി ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മെഡിയോർ ആശുപത്രിയും സമൂഹ മാധ്യമങ്ങളിൽ ആശംസിച്ചു. പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പോസ്റ്റിനൊപ്പമാണ് തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദിയും ആശംസകളും അർപ്പിച്ചുള്ള വീഡിയോ ക്രിസ് ഗെയ്ൽ ഇൻസ്റ്റാഗ്രാം ഫേസ്‌ബുക്ക് സ്റ്റോറികളിൽ പങ്കുവച്ചത്.

പരിചരിക്കാൻ മുഴുവൻ സമയവും ഉണ്ടായിരുന്ന ഫാർമസിസ്റ്റ് എം തൗസീഫിന് ഗെയ്ൽ വീഡിയോയിൽ പിറന്നാൾ ആശംസ നേർന്നു. ഒപ്പം സ്വന്തം ശൈലിയിൽ ഹാപ്പി ബർത്ത്‌ഡേ പാട്ടും. ആശുപത്രിയിലെ ഇന്റെണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗെയ്ലിനെ ചികിത്സിച്ചത്. ഡോക്ടർ ഷഫീഖിനും സംഘത്തിലെ നഴ്സായ വിജി മോൾ വിജയനും ഗെയ്ൽ വീഡിയോയിൽ പ്രത്യേകം നന്ദിയറിയിച്ചു.

' ഞാൻ ഇപ്പോൾ ഡോക്ടറുടെ ഓഫീസിലാണ്. എന്റെ ഓഫീസിൽ എന്നും പറയാം. ഇന്ന് ഒരു പ്രത്യേക വ്യക്തി എനിക്കൊപ്പമുണ്ട്. ഡോ തൗസീഫ്. എന്നെ പരിചരിച്ചതിനു നന്ദി. ഇതോടൊപ്പം വിജി, ഡോക്ടർ ഷഫീഖ്. ആശുപത്രിയിലെ പരിചരണത്തിന് നന്ദി. വളരെ മികച്ച രീതിയിലാണ് ഇവർ എന്നെ പരിചരിച്ചത്. ഡോക്ടറും നഴ്സും രാത്രി മുഴുവൻ എന്നെ പരിചരിക്കാനായി നിന്നു. യൂണിവേഴ്‌സൽ ബോസായ ക്രിസ് ഗെയ്ൽസ് ശക്തനായിരിക്കാനും തിരിച്ചുവരവ് ഉറപ്പാക്കാനും വേണ്ടിയാണ് ഇവർ പ്രയത്‌നിച്ചത്. തുടർന്നും ഞങ്ങളെ പ്രചോദിപ്പിക്കുക. ജീവനുകൾ രക്ഷിക്കുക. ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് അതുകൊണ്ടു തന്നെ നിങ്ങളുടെ സേവനത്തെ അഭിനന്ദിക്കുന്നു.'

ഗെയ്ലിന്റെ നല്ല വാക്കുകൾക്ക് ഡോ. ഷഫീഖും വിജിയും നന്ദി പറഞ്ഞു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിട്ട ഗെയ്ൽ വൈകാതെ കിങ്സ് ഇലവൻ പഞ്ചാബിന്റെ രക്ഷകനാകുമെന്ന പ്രതീക്ഷയിലാണ് ഐപിഎൽ ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP