Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മയ്ക്ക് കിഡ്‌നി കൊടുക്കാൻ ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത അവിവാഹിത; നിറഞ്ഞ വയറുമായി നടന്നപ്പോൾ പിഴച്ചവളെന്ന് സമൂഹവും സഹോദരനും കളിയാക്കി; അസുഖം മാറിയെത്തിയ അമ്മയക്കും മോശക്കാരിയായി; ഭാര്യ മരിച്ചപ്പോൾ പെറ്റമ്മയെ തന്നെ മകളുടെ പോറ്റമ്മയാക്കി ഹരിയും; പിഴച്ചവൾക്കുള്ള വിവാഹത്താലിയുമായി ചിത്രലേഖ പറയുന്നത് കേട്ട് കണ്ണുതുടച്ച് സോഷ്യൽ മീഡിയ; അക്ഷരധ്വനിയുടെ കഥാ വീഡിയോ മത്സരം വേറിട്ട അനുഭവമാകുന്നത് ഇങ്ങനെ

അമ്മയ്ക്ക് കിഡ്‌നി കൊടുക്കാൻ ഗർഭപാത്രം വാടകയ്ക്ക് കൊടുത്ത അവിവാഹിത; നിറഞ്ഞ വയറുമായി നടന്നപ്പോൾ പിഴച്ചവളെന്ന് സമൂഹവും സഹോദരനും കളിയാക്കി; അസുഖം മാറിയെത്തിയ അമ്മയക്കും മോശക്കാരിയായി; ഭാര്യ മരിച്ചപ്പോൾ പെറ്റമ്മയെ തന്നെ മകളുടെ പോറ്റമ്മയാക്കി ഹരിയും; പിഴച്ചവൾക്കുള്ള വിവാഹത്താലിയുമായി ചിത്രലേഖ പറയുന്നത് കേട്ട് കണ്ണുതുടച്ച് സോഷ്യൽ മീഡിയ; അക്ഷരധ്വനിയുടെ കഥാ വീഡിയോ മത്സരം വേറിട്ട അനുഭവമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

കൊച്ചി: ഫെയ്‌സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയാണ് അക്ഷര ധ്വനി. അതിൽ വന്ന കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എന്നെ അനുഗ്രഹിക്കണം. എന്നെ അനുഗ്രഹിക്കണം... വിവാഹത്തിന് മുമ്പ് ഗർഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ് വൈറലാകുന്നത്.

വീഡിയോയയിലെ കഥ ഇങ്ങനെയാണ്...... അമ്മയ്ക്ക് കിഡ്‌നി രോഗമാണ്. മാറ്റി വയ്ക്കണം. അതിനുള്ള സാമ്പത്തികം ചിത്രലേഖയ്ക്കും അച്ഛനുമില്ല. എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോൾ മുമ്പിൽ ദൈവമായി മായ എത്തുന്നു. ചിത്രലേഖയുടെ അമ്മയ്ക്ക് മായയും ഭർത്താവ് ഹരികുമാറും കിഡ്‌നി നൽകാൻ തയ്യാർ. പകരം വേണ്ടത് മക്കളില്ലാത്ത അവർക്ക് ചിത്രലേഖയുടെ ഗർഭ പാത്രവും. ഹരിയുടെ കുട്ടിയെ പ്രസവിക്കാൻ ഗർഭപാത്രം ചിത്രലേഖ വാടകയ്ക്ക് നൽകുന്നു. പക്ഷേ വിവാഹിതയല്ലാത്ത ചിത്രലേഖ വീർപ്പിച്ച വയറുമായി നടക്കുമ്പോൾ പിഴച്ചവളാകുന്നു.

അസുഖം മാറിയെത്തിയ അമ്മ പോലും അവിഹത ഗർഭത്തിന്റെ കാര്യം പറഞ്ഞ് വേട്ടയാടുന്നു. ഒടുവിൽ നൊന്ത് പെറ്റ കുട്ടിയെ ഹരിക്ക് കൊടുത്ത് ചിത്രലേഖ മടങ്ങുന്നു. അമിതമായ സഹോദരന്റെ മൊബൈൽ ഉപയോഗത്തെ ചോദ്യം ചെയ്തപ്പോഴും പരിഹാസമായിരുന്നു ചിത്രലേഖയ്ക്ക് കിട്ടിയത്. എല്ലാമറിയുന്ന അച്ഛനും ചിത്രലേഖയും ആരോടും ഒന്നും പറഞ്ഞില്ല. കല്യാണം ഉറയ്ക്കുമ്പോൾ ഫെയ്‌സ് ബുക്കിലൂടെ സത്യം പറയുകയാണ് ചിത്രലേഖ. അതിന് കാരണമുണ്ട്. മായ മരിച്ചു. അമിതമായ മരുന്ന് ഉപയോഗവും മറ്റ് പ്രശ്‌നവുമാണ് മായയുടെ ജീവനെടുത്തത്. ഇതോടെ കുട്ടിയെ നോക്കാൻ ആരുമില്ലാതെയായി.

കുട്ടിയുടെ പെറ്റമ്മയെ തന്നെ ജീവിത സഖിയാക്കി കുട്ടിക്ക് പോറ്റമ്മയെ നൽകാൻ ഹരി തീരുമാനിച്ചു. ഇതോടെ എല്ലാം ലോകത്തിന് മുമ്പിൽ ചിത്രലേഖ കണ്ണീരുമായി പറഞ്ഞു. ഞാൻ പിഴച്ചവളല്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ വിവാഹ ആശംസയുമായി പോസ്റ്റിന് താഴെ കമന്റുകളിട്ടു. ചിത്രലേഖയുടെ കഥയിൽ സോഷ്യൽ മീഡിയ ചർച്ചയും തുടങ്ങി. അതിഗംഭീരമാണ് ചിത്രലേഖയുടെ ജീവിതമെന്ന വാഴ്‌ത്തലുകളുണ്ടായി. ഈ ചർച്ച കൈവിട്ടപ്പോഴാണ് സത്യം തുറന്നു പറഞ്ഞ് ഷീജാ തേജസിന്റെ വരവ്. മേൽപ്പറഞ്ഞ വീഡിയോ ജീവിതാനുഭവമല്ല. മറിച്ച് ഷീജാ തേജസ് എഴുതിയ കഥയായിരുന്നു. നിരവധി ട്വിസ്റ്റുകളുള്ള കഥ.

അക്ഷര തേജസ് എന്ന കൂട്ടായ്മ കഥാ വീഡിയോ മാമാമാങ്കം നടത്തിയപ്പോൾ വധുവിന്റെ വേഷമണിഞ്ഞ് കഥ ഷീജ പറഞ്ഞു. അത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലെത്തുന്നത്. വീഡിയോയുടെ തുടക്കത്തിൽ കഥാകാരിയുടെ പേരുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയ അതൊന്നും കണ്ടില്ല. പറയുന്ന കഥയും വിവരിക്കുന്ന രീതിയും അത്രയും സ്വാഭാവികമായിരുന്നു. അതുകൊണ്ട് തന്നെ കണ്ടവരുടേയും കേട്ടവരുടേയും മനസ്സിൽ ചിത്രലേഖ ജീവിക്കുന്ന കഥാപാത്രമായി. അമ്മയും സഹോദരനും വില്ലനും. അച്ഛൻ നിസ്സഹാതയുടെ പ്രതിരൂപവും. ഹരി നായകനും മായ രക്ഷകയും. അങ്ങനെ ഈ കഥാ വീഡിയോ സോഷ്യൽ മീഡിയയിലെ പുതിയ വിഭവമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP