Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മൂന്നാറിലെ റിസോർട്ടിലേക്കും ഹോംസ്‌റ്റേയിലും വിനോദ സഞ്ചാരികളെ എത്തിച്ചിരുന്ന മനോജ്; ചിത്തിരപുരത്ത് ഡോബിപ്പാലത്ത് മിസ്റ്റിഹോം ഹോംസ്റ്റേ ഉടമ തങ്കപ്പൻ; പിന്നെ സഹായി ജോബിയും; ആദ്യം കാഴ്ച മങ്ങിയത് തൃശൂരുകാരന്; പിന്നെ തങ്കപ്പനും മങ്ങൽ; ജോബിക്ക് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും; മൂന്നാറിലേത് വിഷമദ്യ ദുരന്തമെന്ന് സ്ഥിരീകരിക്കാതെ പൊലീസ്; മനോജും തങ്കപ്പനും അതിവ ഗുരുതരാവസ്ഥയിൽ; കാരണം കണ്ടെത്താൻ അന്വേഷണത്തിന് എക്‌സൈസും

മൂന്നാറിലെ റിസോർട്ടിലേക്കും ഹോംസ്‌റ്റേയിലും വിനോദ സഞ്ചാരികളെ എത്തിച്ചിരുന്ന മനോജ്; ചിത്തിരപുരത്ത് ഡോബിപ്പാലത്ത് മിസ്റ്റിഹോം ഹോംസ്റ്റേ ഉടമ തങ്കപ്പൻ; പിന്നെ സഹായി ജോബിയും; ആദ്യം കാഴ്ച മങ്ങിയത് തൃശൂരുകാരന്; പിന്നെ തങ്കപ്പനും മങ്ങൽ; ജോബിക്ക് ചർദ്ദിയും മറ്റ് അസ്വസ്ഥതകളും; മൂന്നാറിലേത് വിഷമദ്യ ദുരന്തമെന്ന് സ്ഥിരീകരിക്കാതെ പൊലീസ്; മനോജും തങ്കപ്പനും അതിവ ഗുരുതരാവസ്ഥയിൽ; കാരണം കണ്ടെത്താൻ അന്വേഷണത്തിന് എക്‌സൈസും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി ;ചിത്തിരപുരത്ത് ഡോബിപ്പാലത്ത് മിസ്റ്റിഹോം ഹോംസ്റ്റേയിൽ ഉണ്ടായത് വിഷമദ്യ ദുരന്തമാണെന്ന് സ്ഥിരീകരിക്കാതെ പൊലീസ്. ഹോംസ്‌റ്റേയിൽ തമ്പടിച്ച് മദ്യപിച്ച സ്ഥാപന ഉടമ കൊട്ടാരത്തിൽ തങ്കപ്പൻ ( എൽഐസി തങ്കപ്പൻ),സുഹൃത്ത് തൃശ്ശൂർ സ്വദേശി മനോജ് ,തങ്കപ്പന്റെ സഹായി ജോബി എന്നിവരുടെ ശാരീരിക അസ്വസ്ഥതകൾക്ക് കാരണം കണ്ടെത്താൻ പൊലീസ് -എക്സൈസ് സംഘങ്ങൾ തെളിവെടുപ്പ് തുടങ്ങി.

തീവ്രപരിചരണ വിഭാഗത്തിൽക്കഴിയുന്ന മൂവരുടെയും കാഴ്ചയ്ക്ക് സാരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. 25 നും 26-നും മൂവരും ചേർന്ന് മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭ്യമായ വിവരം. തങ്കപ്പനും സഹായി ജോബിയും കോലഞ്ചേരി മെഡിക്കൽ കോളേജിലും മനോജ് അങ്കമാലി അപ്പോളോ അറ്റ്ലസ് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്.

മനോജ് മൂന്നാറിലെ റിസോർട്ടുകളിലേയ്ക്കും ഹോംസ്റ്റേകളിലേയ്ക്കും വിനോദസഞ്ചാരികളെ എത്തിച്ചിരുന്നു. ഈ വഴിക്കാണ് ഇയാൾ തങ്കപ്പനുമായി പരിചയപ്പെട്ടതെന്നാണ് സൂചന. 25 -ാംതീയതി കുടംബസഹിതമാണ് മനോജ് മൂന്നാറിലെത്തുന്നത്. ചുറ്റിക്കറങ്ങിയ ശേഷം അന്ന് ചിത്തിരപുരത്തെ തന്നെ വിന്റർകഫേ റിസോർട്ടിൽ ഇവർ തങ്ങി.

അന്ന് ഇവിടെ മനോജ് തങ്കപ്പനും ജോബിയും ഒത്തുകൂടിയിരുന്നെന്നും മദ്യപാനമുണ്ടായെന്നും മറ്റുമാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. 26-ന് കുടംബത്തെ വിന്റർകഫേയിൽ ആക്കിയ ശേഷം മനോജ് തങ്കപ്പന്റെ ഹോംസ്റ്റേയിൽ എത്തുകയും ഇവർ മൂവരും മദ്യപിക്കുകയും ചെയ്തു. 27-ാം തീയതി രാവിലെ തിരിച്ചുപോയി.

28-ാം രാവിലെ എഴുന്നേറ്റപ്പോൾ മനോജിന് കാഴ്ചയ്ക്ക് മങ്ങലുള്ളതായി അനുഭവപ്പെട്ടെന്നും താമസിയാതെ അങ്കമാലിക്കടുത്ത് അപ്പോളോ അറ്റ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് 72 കാരനായി തങ്കപ്പന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

11 മണിയോടെ ജോബിക്കും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു.മനോജ് മദ്യവും വൈനും കൊണ്ടുവന്നിരുന്നെന്നും ഇതും വാറ്റാചാരായവും ഇവർ കഴിച്ചിട്ടുണ്ടാവുമെന്നും മറ്റുമാണ് പരക്കെ പ്രചാരണം. കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷമെ സംഭവത്തെക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയു എന്ന് വെള്ളത്തൂവർ സി ഐ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP