Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടോ ചിദാനന്ദപുരി എന്ന സത്യാനാഥാ.. സിപിഎം നേതാവ് പി കെ പ്രേംനാഥിന്റെ പ്രസംഗം കോടതി കയറുന്നു; നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് കൈരളി-പീപ്പിൾ ചാനലിനെതിരെയും കൊളത്തുർ അദ്വൈതാശ്രമത്തിന്റെ പരാതി; കോലീബിക്ക് ഇടനിലക്കാരനാവുന്നത് ചിദാനന്ദപുരിയെന്നും ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ കണ്ടെത്തുമെന്നും സിപിഎം; സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെ ഏറ്റുമുട്ടലിന് മൂർച്ചകൂട്ടി സിപിഎം നേതാക്കൾ

എടോ ചിദാനന്ദപുരി എന്ന സത്യാനാഥാ.. സിപിഎം നേതാവ് പി കെ പ്രേംനാഥിന്റെ പ്രസംഗം കോടതി കയറുന്നു; നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് കൈരളി-പീപ്പിൾ ചാനലിനെതിരെയും കൊളത്തുർ അദ്വൈതാശ്രമത്തിന്റെ പരാതി; കോലീബിക്ക് ഇടനിലക്കാരനാവുന്നത് ചിദാനന്ദപുരിയെന്നും ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ കണ്ടെത്തുമെന്നും സിപിഎം; സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെ ഏറ്റുമുട്ടലിന് മൂർച്ചകൂട്ടി സിപിഎം നേതാക്കൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: സംഘപരിവാറിന് വേണ്ടി ശബ്ദമുയർത്തുന്ന കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെയുള്ള ഏറ്റുമുട്ടലിന് മൂർച്ച കൂട്ടി സി പി എം മുന്നോട്ട് പോകുമ്പോൾ നിയമനടപടിയുമായി ആശ്രമവും രംഗത്ത്. അടിസ്ഥാനരഹിതമായ വാർത്തകളും ചർച്ചകളും സംപ്രേഷണം ചെയ്തുവെന്നാരോപിച്ചാണ് കൈരളി പീപ്പിൾ ടെലിവിഷൻ ചാനലിനെതിരെ കൊളത്തൂർ അദ്വൈതാശ്രമത്തിന്റെ നിയമനടപടി. ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തിയെന്ന് വ്യക്തമാക്കി സി പി എം പ്രാദേശിക നേതാവ് പി കെ പ്രേംനാഥിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ആശ്രമം അറിയിച്ചു

തെറ്റായ വാർത്ത പിൻവലിക്കണമെന്നും വാർത്ത പിൻവലിച്ചതായി ചാനലിലൂടെ അറിയിക്കണമെന്നുമാണ് ചെയർമാൻ മമ്മൂട്ടി ഉൾപ്പെടെ ചാനലിലെ ഉത്തരവാദിത്തപ്പെട്ടവർക്കപ്പെട്ടവർക്കുള്ള വക്കീൽ നോട്ടീസിലെ ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ വാർത്ത പ്രസിദ്ധീകരിച്ച് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. ചെയർമാനു പുറമെ മാനേജിങ് ഡയരക്ടർ ജോൺ ബ്രിട്ടാസ്, ന്യൂസ് റീഡർ നൃപൻ ചക്രവർത്തി, റിപ്പോർട്ടർ പി വി കുട്ടൻ, സി പി എം പ്രാദേശിക നേതാവ് പി കെ പ്രേംനാഥ്, സ്വാമി സന്ദീപാനന്ദഗിരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി എന്നിവർക്കു നേരെ കൂടിയാണ് നോട്ടീസ് തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ചാനലിൽ ആശ്രമത്തിനെതിരെയുള്ള വാർത്തകൾ സംപ്രേഷണം ചെയ്യപ്പെട്ടത്. ആശ്രമത്തിലെത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് തടഞ്ഞതായി പീപ്പിൾ ടി വി ആരോപിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താനും ആരും ആശ്രമത്തെ സമീപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ആശ്രമ പരിസരത്തു വീഡിയോ ക്യാമറയുമായി കാണപ്പെട്ട മൂന്നു യുവാക്കൾ സ്വയം പരിചയപ്പെടുത്തിയത് മറുനാടൻ ടി വിയുടെ പ്രതിനിധികളാണ് തങ്ങൾ എന്നായിരുന്നു. ആൾക്കാരെ കണ്ടതോടെ ഇവർ സ്റ്റാർട്ടാക്കി നിർത്തിയിട്ട കാറിൽ സ്ഥലം വിടുകയാണ് ഉണ്ടായത്. ചിദാനന്ദപുരിക്കും ആശ്രമത്തിനും എതിരെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ആരോപണങ്ങൾ ഉന്നയിച്ച എം കെ പ്രേംനാഥിനെതിരെ ആശ്രമം നേരത്തെ തന്നെ കാക്കൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനാൽ വടകര റൂറൽ എസ് പി ക്ക്കു പരാതി നൽകിയിരിക്കുകയാണെന്നും ആശ്രമം അധികൃതർ അറിയിച്ചു. സ്വാമിയുടെ കൊളത്തൂറിലെ അദൈതാശ്രമം ആർഎസ്എസ് ക്രിമിനലുകളുടെ താവളമാണെന്ന് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആശ്രമത്തിനെതിരെ കൈരളി-പീപ്പിൾ ടിവിയും നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇതാണ് ആശ്രമത്തെ പ്രകോപിപ്പിച്ചത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വാമിയുടെ ആശ്രമത്തിനടുത്തുള്ള ചീക്കിലോട് നടന്ന ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ വച്ചാണ് സി പി എം നേതാവ് പി കെ പ്രേംനാഥ് സ്വാമിക്കെതിരെ ആഞ്ഞടിച്ചത്. എടോ ചിദാനന്ദപുരി എന്ന സത്യാനാഥാ.. ഒരു കാര്യം ഞങ്ങൾ പറയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു ബൂത്തുകമ്മിറ്റി ഒരു ദിവസം പത്ത് സ്ത്രീകളെ വെച്ച് ശബരിമല കയറ്റാൻ തീരുമാനിച്ചാൽ, ഈ സത്യനാഥനല്ല അയാളുടെ അച്ഛൻ പിഷാരിക്കാവിനടുത്ത് താമസിക്കുന്ന വിശ്വനാഥൻ വിചാരിച്ചാലും അത് തടയാൻ ആവില്ലെന്ന് നിങ്ങൾ മനസ്സിലാക്കിക്കോ എന്നായിരുന്നു പ്രേംനാഥിന്റെ പ്രസംഗം. ഇതിൽ പ്രതിഷേധിച്ച് പ്രേംനാഥിനെതിരെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു.

ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുത്തപ്പോൾ ആ പറഞ്ഞ് ഇടതുപക്ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാത്ത വിധത്തിൽ പരാജയപ്പെടുത്തണമെന്നാണ് ചിദാനന്ദപുരി പ്രസ്താവിച്ചത്. ഇതോടെയാണ് ഇദ്ദേഹത്തിനെതിരെയുള്ള ഏറ്റുമുട്ടൽ സിപിഎം ശക്തമാക്കിയത്. ചിദാനന്ദപുരിയുടെ ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള ദരൂഹതകൾ പുറത്തുകൊണ്ടുവരുമെന്ന് സിപിഎം നേതാക്കൾ പറയുന്നുണ്ട്. കൊലക്കേസ് പ്രതികൾവരെ ഈ ആശ്രമത്തിൽ ഒളിച്ചു കഴിയുന്നുണ്ട്. വടകരയിലും കോഴിക്കോട്ടും ബിജെപി വോട്ട കോൺഗ്രസിന് മറിക്കാൻ ചിദാനന്ദപുരി ഇടനിലക്കാരനാണെന്നും സിപിഎം ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP