Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പ്രിയതമന്റെ അപ്രതീക്ഷിത വിയോഗ വാർത്ത അറിയുമ്പോൾ മേഘ്‌ന മൂന്ന് മാസം ഗർഭിണി; പൊന്നോമലിനായുള്ള കാത്തിരിപ്പിൽ സന്തോഷവതിയായിരുന്ന മേഘ്‌ന മാനസികമായി തളർന്ന നിലയിൽ; ഭർത്താവിന്റെ നിശ്ചല ശരീരത്തിന് മുന്നിൽ വാവിട്ട് കരയുന്ന മേഘ്‌നയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും; രണ്ട് വർഷം മാത്രമുള്ള ദാമ്പത്യ ജീവിതത്തിൽ പ്രിയനടൻ നൽകിയത് മറക്കാനാകാത്ത നിമിഷങ്ങളും; ഇനി മേഘ്‌നയുടെ ജീവിതം വയറ്റിലുള്ള കൺമണിക്കായി

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചായിരുന്നു യുവനടനും നടി മേഘ്‌നാ രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സെർജ യാത്രയായത്. ഓർക്കാപ്പുറത്തുള്ള ചിരഞ്ജീവിയുടെ വിയോഗത്തിൽ തളർന്ന ഭാര്യ മേഘ്‌ന രാജിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തളരുകയാണ്.

അപ്രതീകക്ഷിതമായി ഭർത്താവ് യാത്രയാകുമ്പോൾ അതിലും നൂറിരട്ടി വിഷമം നൽകുന്നത് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്താണ്. ചിരഞ്ജീവി യാത്രാകുമ്പോൾ മൂന്ന് മാസം ഗർഭിണി കൂടിയാണ് മേഘ്‌ന. പൊന്നോമലിനായുള്ള കാത്തിരിപ്പിനിടയിലാണ് മരണം പ്രിയതമനെ കവർന്നത്. കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമായിരുന്നു 39കാരനായ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കന്നഡയിലെ അറിയപ്പെടുന്ന താരമാണ്.

മലയാളത്തിൽ ഉൾപ്പെടെ സജീവമായിരുന്ന താരമാണ് മേഘ്‌ന. കടിഞ്ഞൂൽ കണ്മണിക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഭർത്താവിന്റെ ആകസ്മിക നിര്യാണം. മേഘ്‌ന മൂന്നു മാസം ഗർഭിണിയാണ്. 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വച്ചും വിവാഹച്ചടങ്ങുകൾ ഉണ്ടായിരുന്നു.

ബസവൻഗുഡിയിലെ വസതിയിൽ ചിരഞ്ജീവിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലി ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത വിവാഹ ആഘോഷവും താരസാന്നിധ്യവുമായിരുന്നു മേഘ്ന രാജ് നടൻ ചിരഞ്ജീവി സർജ വിവാഹത്തിനുണ്ടായിരുന്നത്.

മാതൃസഹോദരൻ കൂടിയായ തമിഴ് നടൻ അർജുൻ, സുമലത തുടങ്ങി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു നടി മേഘ്നയുടെ വിവാഹത്തിൽ കണ്ടിരുന്നത്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മേഘ്ന രാജിന്റെ രണ്ടാം വിവാഹ വാർത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യ ബന്ധത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.

മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. 'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP