Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗമ്യ ശീലനായ അഭിമന്യുവിനെ കൊല്ലാൻ അവർക്ക് എങ്ങനെ കഴിഞ്ഞു; ആ അമ്മയുടെ കണ്ണുനീർ കണ്ട് നിൽക്കാൻ കഴിയില്ല; പരിമിത സാഹചര്യങ്ങളിൽ നിന്നും പറന്നുയരാൻ കൊതിച്ച അവൻ നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവൻ; അവൻ അവസാനമായി വായിച്ച പുസ്തക സഹോദരി നൽകിയപ്പോൾ ഉള്ള് അറിയാതെ വിങ്ങി; അഭിമന്യുവിന്റെ വീട് സന്ദർശിച്ച ചിന്ത ജെറോം മറുനാടൻ മലയാളിയോട് പറഞ്ഞത്

സൗമ്യ ശീലനായ അഭിമന്യുവിനെ കൊല്ലാൻ അവർക്ക് എങ്ങനെ കഴിഞ്ഞു; ആ അമ്മയുടെ കണ്ണുനീർ കണ്ട് നിൽക്കാൻ കഴിയില്ല; പരിമിത സാഹചര്യങ്ങളിൽ നിന്നും പറന്നുയരാൻ കൊതിച്ച അവൻ നാടിന്റെ മുഴുവൻ പ്രിയപ്പെട്ടവൻ; അവൻ അവസാനമായി വായിച്ച പുസ്തക സഹോദരി നൽകിയപ്പോൾ ഉള്ള് അറിയാതെ വിങ്ങി; അഭിമന്യുവിന്റെ വീട് സന്ദർശിച്ച ചിന്ത ജെറോം മറുനാടൻ മലയാളിയോട് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭിമന്യുവിനെ ഇല്ലാതാക്കിയവർ ആ കുടുംബത്തിനോടും നാട്ടുകാരോടും ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. പരിമിത സാഹചര്യങ്ങളിൽ നിന്നും പുറത്ത് പോയി പഠിക്കാൻ ആഗ്രഹിച്ച അവൻ കുടുംബത്തിന്റെയും നാടിന്റേയും പ്രിയപ്പെട്ടവനായിരുന്നു. അവന്റെ നഷ്ടം അവരെ എത്രമാത്രം ബാധിച്ചിരിക്കുന്നുവെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മറുനാടൻ മലയാളിയോട് പറഞ്ഞു. അവൻ എല്ലാവരേയും വിട്ട് പോയെന്ന് ഉൾക്കൊള്ളാൻ ഇനിയും അവർക്ക് സാധിക്കുന്നില്ല. മനുഷയരായിട്ടുള്ളവർക്ക് അഭിമന്യുവിന്റെ വീട്ടുകാരുടെ കരിച്ചിൽ കണ്ട് നിൽക്കാൻ കഴിയില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛൻ, കൃത്യം ഒരു വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ്.ഒറ്റമുറി വീട്ടിലാണ് അഞ്ച് പേരടങ്ങുന്ന അഭിമന്യുവിന്റെ കുടുംബം കഴിയുന്നത്. ഇന്ന് ആ വീട് നിറയെ അവന്റെ ഓർമകളുടെ അവശേഷിപ്പുകൾ മാത്രമാണ്. അവന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ, ചോരയുണങ്ങി പറ്റിപ്പിടിച്ചിരിക്കുന്ന മൊബൈൽ ഫോൺ, അവൻ വായിച്ചു തീർത്ത വിപ്ലവ ഇതിഹാസം ചെഗുവേരയുടെ 'ബൊളീവിയൻ ഡയറി' എന്ന പുസ്തകം, കുട്ടിക്കാലത്തെ അവന്റെ ചിത്രങ്ങൾ, തന്റെ ഏറ്റവും പ്രീയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്റെ ചിത്രം വെട്ടിയൊട്ടിച്ച ആൽബം തുടങ്ങി ആ വീട് നിറയെ അവന്റെ ഓർമകളാൽ നിറഞ്ഞ് നിൽക്കുന്നു.

അരാഷ്ട്രീയതയുടെ മറപറ്റി ക്യാംപസുകളിലേക്ക് നുഴഞ്ഞുകയറിയ വർഗീയ വാദികൾ അതി ദാരുണവും നിഷ്ടൂരവുമായ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയത് അഭിമന്യൂവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളായ കൗസല്യയുടെയും പരിജിത്തിന്റെയും മാത്രം സ്വപ്നങ്ങളല്ല, തമിഴ്‌നാടിന്റെ അതിർത്തിയായ വട്ടവട എന്ന കാർഷിക ഗ്രാമത്തിന്റെ ആകെ പ്രതീക്ഷയാണ്. അവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയാണ് അനുഭവിക്കേണ്ടി വന്നതെന്നും അവർ മറുനാടൻ മലയാൡയോട് പറഞ്ഞു. നിർനരായ കുടുബമായിരുന്നു അഭിമന്യുവിന്റേത്. ്‌വിടെ നിന്നും പുറത്ത് പോയി പഠിക്കണം എന്നും വളരണമെന്നും ഉള്ള അവന്റെ ആഗ്രഹം തന്നെ ആ പ്രതിഭയ്ക്ക് അടയാളമാണ്.

നന്നായി കവിത ചൊല്ലുന്ന, പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ചിരുന്ന, സൗമ്യശീലനായ, മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അഭിമന്യു. ആശയങ്ങളുടെ മുനയൊടിയുമ്പോൾ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നവർക്കെതിരെ കേരളത്തിന്റെ ക്യാംപസുകളിൽ ഓരോ വിദ്യാർത്ഥിയും സ്വയം അഭിമന്യൂവായിനിന്ന് പ്രതിരോധിക്കും. ആരുടേയും ജീവനെടുക്കാനുള്ള ക്രൂരതയല്ല, ജീവൻ നൽകാനുള്ള ധീരതയാണ് കേരളത്തിലെ കലാലയങ്ങളുടെ മതേതര മനസ്സ്.

അവൻ അവസാനമായി വായിച്ചിരുന്ന റോബിൻ ശർമ്മ എഴുതിയ പുസ്തകം കൗസല്യ ഞങ്ങൾക്ക് നൽകി. അതിന്റെ പേര്
' നിങ്ങൾ മരിക്കുമ്പോൾ ആര് കരയും?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP