Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശതകോടികൾക്ക് ചൈന നൽകിയത് ഡ്യൂപ്ലിക്കേറ്റ് യുദ്ധ വിമാനങ്ങളോ? 17 വർഷത്തിനിടെ തകർന്ന് വീണത് വാങ്ങിയ 13 പോർ വിമാനങ്ങൾ; യുദ്ധത്തിന് മുന്നോടിയായുള്ള വ്യോമാഭ്യാസത്തിനിടെയും എഫ്-7 പിജി വിമാനം തകർന്നതോടെ പാക്കിസ്ഥാൻ ആകെ പ്രതിസന്ധിയിൽ; ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറി പാക്കിസ്ഥാൻ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം

ശതകോടികൾക്ക് ചൈന നൽകിയത് ഡ്യൂപ്ലിക്കേറ്റ് യുദ്ധ വിമാനങ്ങളോ? 17 വർഷത്തിനിടെ തകർന്ന് വീണത് വാങ്ങിയ 13 പോർ വിമാനങ്ങൾ; യുദ്ധത്തിന് മുന്നോടിയായുള്ള വ്യോമാഭ്യാസത്തിനിടെയും എഫ്-7 പിജി വിമാനം തകർന്നതോടെ പാക്കിസ്ഥാൻ ആകെ പ്രതിസന്ധിയിൽ; ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറി പാക്കിസ്ഥാൻ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലമാബാദ്: പാക്കിസ്ഥാനെ ചൈന ചതിക്കുകയാണോ? പാക്കിസ്ഥാന് ചൈന നൽകിയതും ഡ്യൂപ്ലിക്കേറ്റ് വിമാനങ്ങളോ? യുദ്ധം അടുത്തപ്പോൾ പാക്കിസ്ഥാൻ ഭീതിയിലാണ്. കാർഗിലിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്തിലായിരുന്നു. ഇന്ത്യൻ വിമാനങ്ങൾ തുരുതുരാ ബോംബ് വർഷിച്ചപ്പോൾ കാർഗിലിൽ പാക് സൈന്യം തളർന്നു. ഇത് മനസ്സിലാക്കിയാണ് ചൈനയിൽ നിന്ന് പാക്കിസ്ഥാൻ വിമാനങ്ങൾ വാങ്ങി കൂട്ടിയത്. ഈ വിമാനങ്ങളുടെ കരുത്തിൽ ഇന്ത്യൻ വെല്ലുവിളികളെ നേരിടാമെന്നായിരുന്നു പ്രതീക്ഷ. പുൽവാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിച്ചു. ഇന്ത്യൻ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാൻ തിരിച്ചറിഞ്ഞത് ചൈനീസ് ചതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് വ്യാമ സേനയുടെ കരുത്ത് മനസ്സിലാക്കാൻ ശ്രമം തുടങ്ങിയത്. അപ്പോഴാണ് ചൈനയിൽ നിന്ന് വാങ്ങിയ വിമാനങ്ങളുടെ ചതി തിരിച്ചറിയുന്നത്. യുദ്ധം മുന്നിൽ കണ്ട് നിൽക്കുന്ന സമയത്ത് പാക് വ്യോമ സേനയുടെ പോർ വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പാക്കിസ്ഥാൻ. ദിവസങ്ങൾക്ക് മുൻപാണ് ചൈനീസ് നിർമ്മിത പോർവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചത്.

പടിഞ്ഞാറൻ പാക്കിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയിൽ നിന്നു വാങ്ങിയ എഫ്-7പി.ജി പോർവിമാനം തകർന്നു വീണത്. പാക്കിസ്ഥാനാണ് ഏറ്റവും കൂടുതൽ പോർ വിമാനങ്ങൾ ചൈനയിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ 17 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്-7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. ഈ വിമാനങ്ങളുമായി യുദ്ധത്തിന് പോയാൽ പണി കിട്ടുമെന്ന് പാക്കിസ്ഥാൻ തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് പേരിന് വേണ്ടിയെങ്കിലും ചെറിയ നടപടികൾ പാക്കിസ്ഥാൻ തുടങ്ങിയത്. ജെയ്ഷ് മുഹമ്മദിന്റെ ആസ്ഥാനം ഏറ്റെടുത്തതും ഇതിന്റെ ഭാഗമാണ്.

സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല. ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. ഇതെല്ലാം യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കാൻ പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന വസ്തുതകളാണ്.

കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാക്കിസ്ഥാൻ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ വ്യോമസേനയുടെ കരുത്ത് കുറവ് പാക്കിസ്ഥാൻ സേനയുടെ ആശങ്ക കൂട്ടുന്നുണ്ട്. അതിനിടെ ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി ആശുപത്രി അധികൃതരോട്, അടിയന്തര സാഹചര്യത്തിൽ പട്ടാളക്കാരെ ചികിൽസിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങിയിട്ടുമുണ്ട്. സർജിക്കൽ സ്‌ട്രൈക്കാകില്ല യുദ്ധം തന്നെയാകും പുൽവാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകുന്ന മറുപടിയെന്നാണ് പാക്കിസ്ഥാൻ വിലയിരുത്തുന്നതും. അമേരിക്കയും റഷ്യയും ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കുന്നതും പാക്കിസ്ഥാനെ വെട്ടിലാക്കുന്നുണ്ട്. ഇറാനും അഫ്ഗാനും പാക്കിസ്ഥാന് എതിരാണ്. അതുകൊണ്ട് തന്നെ എല്ലാ അതിർത്തികളിലൂടേയും ഇന്ത്യയുടെ തിരിച്ചടി പാക്കിസ്ഥാൻ പ്രതീക്ഷിക്കുകയാണ്. ഇതിനിടെയാണ് വ്യോമ സേനയിലെ പ്രശ്‌നങ്ങൾ വലിയ തലവേദനയായി ഇമ്രാൻ സർക്കാരിന് മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP